കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് – കോട്ടപ്പുറം)യുടെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ഇലക്ട്രിഷ്യന്‍, ഐ.ടി.ഐ വയര്‍മാന്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍ എന്നി കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള പി.എസ്.സി പരിശീലന ഉദ്ഘാടനം കയ്പമംഗലം എം.എല്‍.എ ശ്രീ. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി റേസോജ, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ഷൈബി ജോസഫ്, കിഡ്സ് അസി.ഡയറക്ടര്‍ റവ.ഫാ. നിഖില്‍ മുട്ടിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കിഡ്സ് ഐ.ടി.ഐ ടീച്ചര്‍ ശ്രീമതി. ബ്രിജീന സ്വാഗതവും കിഡ്സ് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ശ്രീ. വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

