പള്ളിപ്പുറം: കേരള ലേബർ മൂവ്മെന്റിന്റെയും കോട്ടപ്പുറം ഇൻ്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കെ ഐ ഡി എസ് ) ന്റെയും നേതൃത്വത്തിൽ മത്സ്യതൊഴിലാളി, ഗാർഹിക തൊഴിലാളി , നിർമ്മാണ തൊഴിലാളി , തയ്യൽ തൊഴിലാളി, കാർഷിക തൊഴിലാളി ഫോറങ്ങളുടെ രൂപീകരണ പരിപാടി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തൊഴിലാളികൾക്ക് ഉപജീവന ഉപകരണങ്ങൾ വിതരണം ചെയ്തു. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക റെക്ടർ ഫാ. ആന്റണി കുരിശിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. എൽ. എം.ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് മുഖ്യപ്രഭാഷണം നടത്തി.

കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, ഓൾ ഇന്ത്യ ഫിഷർമാൻ കോൺഗ്രസ് നാഷണൽ സെക്രട്ടറി മുനമ്പം സന്തോഷ്, കിഡ്സ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ, കെ.എൽ.എം. സ്റ്റേറ്റ് പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ, കാർഷിക തൊഴിലാളി ഫോറം സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ്, മത്സ്യതൊഴിലാളി ഫോറം സെക്രട്ടറി ജിതിൻ എന്നിവർ പ്രസംഗിച്ചു. യു.ടി. എ ആൻഡ് കെ. ടി. ഡബ്ലിയു.എഫ്.കൺവീനർ ബാബു തണ്ണിക്കോട്ട് ഫോറങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു. ചടങ്ങിൽ ഫിഷിങ് ബോട്ട്, ഡ്രില്ലെർ, മാർബിൾ കട്ടർ, ഗ്രാസ് കട്ടർ, മെയ്സൺ കിറ്റ്, വീൽ ബാരോ എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുകയുണ്ടായി.


