പുനലൂർ: പുനലൂർ രൂപതയിലെ അജപാലന സമിതികളിൽ പ്രവർത്തിക്കുന്ന അൽമായ ശുശ്രൂഷ സമിതി അംഗങ്ങളുടെ നേതൃത്വപരവും അജപാലനപരവുമായ കഴിവുകൾ വളർത്തുന്നതിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
രൂപതാ അൽമായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12-ന് പത്തനാപുരം സെന്റ് സേവ്യേഴ്സ് അനിമേഷൻ സെന്ററിലായിരുന്നു പരിപാടി. പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ബി.ഇ.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. അജിത് കെ.സി. സ്വാഗതം ആശംസിച്ചു. സെർവന്റ് ലീഡർഷിപ്പ്, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിലുള്ള സഭാദർശനം, ഇമോഷണൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ . ഡോ. ഗ്രിഗറി ആർ.ബി., ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ ബ്രദർ ഇടുക്കി തങ്കച്ചൻ, സി. ഫൗസ്റ്റിന എസ്.പി.ആർ. എന്നിവർ ക്ലാസുകൾ നയിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 65 പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു. ഫൊറോന ആനിമേറ്റർ സിസ്റ്റേഴ്സ്, കമ്മീഷൻസ് കോ-ഓർഡിനേറ്റർ . ഫാ. ബെനഡിക്ട് തേക്കുവിള, രൂപതാ അൽമായ മിനിസ്ട്രി കോ-ഓർഡിനേറ്റർ ഡോ. ജോയ് ഫ്രാൻസിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

