Browsing: punalur

പുനലൂർ രൂപതയിലെ അജപാലന സമിതികളിൽ പ്രവർത്തിക്കുന്ന അൽമായ ശുശ്രൂഷ സമിതി അംഗങ്ങളുടെ നേതൃത്വപരവും അജപാലനപരവുമായ കഴിവുകൾ വളർത്തുന്നതിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

തിരുനാൾ ആരംഭ ദിവ്യബലിക്ക് റവ. ഫാ ഗ്ലാഡിൻ അലക്സ് (വികാരി, സെൻറ് നിക്കോളാസ് ദേവാലയം പുതിയതുറ) മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ വിനീത് പോൾ (തിരുവനന്തപുരം രൂപത) വചനപ്രഘോഷണം നടത്തി.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കു നേരെ നടന്ന അതിക്രമങ്ങളിലും അന്യായമായി ജയിലിൽ അടച്ചതിലും പ്രതിഷേധിച്ചും ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നു പട്ടണം ചുറ്റി കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ മൗന ജാഥ നടത്തി.

പുനലൂർ രൂപതയിലെ വൈദികർക്കും സന്യസ്തർക്കും ആയി പോക്സോ കേസുകളെയും ആക്‌സിഡന്റൽ ക്ലൈം നടപടിക്രമങ്ങളെ കുറിച്ചും അവബോധന സെമിനാർ നടത്തപ്പെട്ടു.