സരഗോസ:ഫിഫ ലോകകപ്പ് ട്രോഫി സരഗോസയിലെ ഔർ ലേഡി ഓഫ് ദ പില്ലർ ബസിലിക്കയിൽ സമർപ്പിച്ച് സ്പാനിഷ് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെയും സംഘത്തിന്റെയും കൃതജ്ഞതാപ്രാർത്ഥന. ഒക്ടോബർ 19-ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് റാഫേൽ ലൂസാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വിശുദ്ധ ദേവാലയത്തിലെത്തി പ്രാർത്ഥന നടത്തിയത്.ലോകകപ്പ് ട്രോഫി കൈകളിലേന്തിയാണ് ഡി ലാ ഫുവെന്റെ ബസിലിക്കയിലെത്തിയത്. ദൈവമാതാവിനോടുള്ള തന്റെ ഭക്തി അനുസ്മരിച്ച അദ്ദേഹം, പുണ്യസങ്കേതത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു. ഈ സന്ദർശനം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ഓർമയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനുവേണ്ടി പ്രസിഡന്റ് റാഫേൽ ലൂസാനാണ് ട്രോഫി സമർപ്പിച്ച് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. നന്ദിയും എളിമയും നിറഞ്ഞ ഹൃദയത്തോടെയാണ് ലോകകപ്പ് ട്രോഫി സമർപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സരഗോസ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ കാർലോസ് എസ്ക്രിബാനോ, മെട്രോപൊളിറ്റൻ ചാപ്റ്റർ ഡീൻ ജുവാൻ സെബാസ്റ്റ്യൻ തെറുവൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Trending
- വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം: കത്തോലിക്ക കോൺഗ്രസ്
- ലോകകപ്പ് ട്രോഫി ഔർ ലേഡി ഓഫ് ദ പില്ലർ ബസിലിക്കയിൽ സമർപ്പിച്ച് സ്പാനിഷ് ഫുട്ബോൾ സംഘം
- കെ.എൽ.സി.എ.യുടെ പ്രവർത്തന മേഖല വിപുലീകരിക്കണം: ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ
- വത്തിക്കാനിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന് തുടക്കം 109 വർഷത്തെ പാരമ്പര്യവുമായി ആഗോള സംഗമം
- ആഗോള കത്തോലിക്കാ വൈദികരുടെ എണ്ണത്തിൽ വർധന
- ഉക്രൈനിൽ മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ
- നെയ്യാറ്റിൻകര രൂപതയിൽ കെ.എൽ.എം. പരിശീലന പരിപാടി സംഘടിപ്പിച്ചു
- സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ രക്തസാക്ഷികളായ 20 വൈദികർ വാഴ്ത്തപ്പെട്ടവരുടെ നിരയിൽ

