Browsing: Local News

തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിലെ 2000 – 2005 കാലയളവിലെ കെസിവൈഎം പ്രവർത്തകർ ഒരുമിച്ചുകൂടി. 2004 കൊടിമര നിർമ്മാണത്തിന്റെ ഇരുപത്തിയൊന്നാം വർഷം കൂടെയാണ് ഇത്.

ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ നാമത്തിൽ പാലിയേറ്റിവ് കെയർ യൂണിറ്റ് ആരംഭിക്കുന്നു.

രൂപത ഡയറക്ടർ ഫാദർ ജോഷി പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. 2025-2028 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സോളമൻ പി ജോൺ, ട്രഷറർ ജനുമോൻ ജെയിംസ്, കൂടാതെ മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു

എറണാകുളം ലൂർദ് ആശുപത്രിയിൽ ശിശു ദിനാഘോഷം ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു.ഡോ . റോജോ ജോയ്, ഡോ . വർഗ്ഗീസ് ചെറിയാൻ ,ഡോ . പ്രീതി പീറ്റർ, ഡോ . ആഷ്റിൻ എൻ നൗഷാദ്  എന്നിവർ സമീപം

വെനറിനി സന്യാസ സഭയുടെ പുതിയ പ്രൊവിൻഷ്യൽ സിസ്റ്റർ തെരേസ ചാണ്ടി MPV, വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷെറിൻ, കൗൺസിലേഴ്സ് സിസ്റ്റർ ബിജി ഫ്രാൻസിസ്, സിസ്റ്റർ വിൻസി തോമസ്, സിസ്റ്റർ ഷൈനി കപ്യാരുമലയിൽ എന്നിവർ സ്ഥാനമേറ്റു