- ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങി ലെയോ പതിനാലാമൻ പാപ്പ
- മൂല്യബോധമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണിയുടെ പങ്ക് അതുല്യം: മന്ത്രി അനൂപ് ജേക്കബ്
- അധ്യാപകർക്കായി ചൈൽഡ് ഹെൽത്തി സ്കൂൾസ് പരിശീലന പരിപാടി സംഘടിപ്പിച്ചു
- 100 മത് ആഗോള മിഷൻ ഞായർ
- പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രതിബദ്ധത വേണം: കർദ്ദിനാൾ ചേർണി
- സംഗീതം പൊഴിക്കുന്ന 70 വെങ്കലമണികൾ
- കുടുംബങ്ങൾ സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകണം: ലെയോ പതിനാലാമൻ പാപ്പ
- ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളുമായി ആനപ്പാറ ഇടവകാംഗം
Browsing: Local News
കെഎൽസിഎ കൊച്ചി രൂപത സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള സ്വീകരണ സമ്മേളനം കൊച്ചി രൂപത മെത്രാൻ ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസ്സിയേഷൻ (KLC WA)രൂപത ജനറൽ കൌൺസിൽ തലശ്ശേരി ഹോളി റോസറി ചർച്ചിൽ വെച്ച് നടന്നു. KLCWAസംസ്ഥാന പ്രസിഡണ്ട് ഷർളി സ്റ്റാൻലിപതാക ഉയർത്തിയതോടുകൂടി യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഷർളി സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ കൌൺസിൽ രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാദർ ബെന്നി മണപ്പാട്ട് ഉത്ഘാടനം ചെയ്തു.
കണ്ണൂര് രൂപതയില് പ്രവര്ത്തിക്കുന്ന കേരള ലേബര് മൂവ്മെന്റ് പിലാത്തറയില് തുടങ്ങിയ വനിതാ സംരംഭകത്വ പരിശീലന പരിപാടിയില് നിന്ന്.
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (NIDS) യുടെ 30-ാം വാർഷികം നിഡ്സോത്സവ് – 2026* 2026 ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 09.30 ന് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. നിഡ്സ് ഡയറക്ടർ വെരി റവ.ഫാ. ക്രിസ്റ്റഫർ യശയ്യ അദ്ധ്യക്ഷത വഹിച്ച വാർഷിക ഉദ്ഘാടന സമ്മേളനം നിഡ്സ് പ്രസിഡൻ്റും നെയ്യാറ്റിൻകര രൂപത വികാരി ജനറലുമായ വെരി റവ.മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.
എറണാകുളം സിദ്ധി സദൻ ലൂർദ് കോളേജ് ഓഫ് നേഴ്സിങ് ‘ചലനം’ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.ജിസ് ജോയ് നിർവഹിക്കുന്നു. സ്റ്റുഡൻസ് നഴ്സസ് അസോസിയേഷൻ അഡ്വൈസർ മിസ്സ്.സുമി ജോസ്, ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ റവ. സിസ്റ്റർ.റൂഫീന ഇ. എ, വിഷ്ണു അജയൻ, ലൂർദ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, അലൻ ബൈജു, മിസ്സ്.പ്രീമ വിൻസ്, ട്രീസ മേരി ലിയോ എന്നിവർ സമീപം.
സുൽത്താൻബത്തേരി രൂപതയുടെ വനിതാ രത്നം അവാർഡ് കൊല്ലം രൂപതാ അംഗവും പേപ്പൽ ജേതാവുമായ ശ്രീമതി. ജെയിൻ ആൻസിൽ ഫ്രാൻസിസിന് .
കോവിൽത്തോട്ടം സെൻറ് ആൻഡ്രൂസ് ഇടവക ദേവാലയത്തിലെ മേക്കാട് കൈകെട്ടിയ ഈശോയുടെ കുരിശ്ശടി തിരുനാളിന്റെ ഭാഗമായി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. വിവിധ മത ആദ്ധ്യാത്മിക നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും ചേർന്ന് കൽവിളക്കിൽ മതസൗഹാർദ ദീപം തെളിയിച്ചു. “സമഗ്ര വിമോചനത്തിനായി സാർവ്വത്രിക സാഹോദര്യം” എന്നതായിരുന്നു ഈ വർഷത്തെ സംഗമത്തിൻ്റെ ആത്മീയ ദർശനം.
മുംബൈയിൽ നടന്ന ആൾ ഇന്ത്യ ബെറ്റർ കിച്ചൻ ബേക്കറി ചലഞ്ച് സീസൺ 3 -യിൽ ഗോൾഡ് മെഡൽ മഞ്ഞനക്കാട് ഇടവകാംഗമായ ഫീന ആരൂജ കരസ്ഥമാക്കി.
ഒൻപത് പതിറ്റാണ്ടിന്റെ നിറവിൽ പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി സ്കൂൾ നവതി സമാപനാഘോഷം ‘ഇവാര 2കെ25’ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത റവ.ഡോ. വർഗീസ് ചക്കാലക്കൽ നവതി സമാപന സമ്മേളനത്തിന്റെയും നവതി സ്മാരക ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.
തേവൻപാറ ഫാത്തിമ മാതാ ദൈവാലയ ത്തിലെ പച്ചമല ബിസിസി യൂണിറ്റ് 35 മത് വാർഷികം ആഘോഷമാക്കി. ഫെബ്രുവരി 14ന് നടന്ന 35 മത് വാർഷിക ആഘോഷം ഇടവക വികാരി ഫാദർ വിനോദ് ജെയിംസ് വാർഷികം ഉദ്ഘാടനം. ചെയ്തു
Subscribe to Updates
Get the latest creative news from FooBar about art, design and business.
