- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Browsing: Local News
അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടർച്ചയായ എട്ടാം വർഷവും തുടക്കമിട്ട് കണ്ണൂർ രൂപത. രൂപത മുഖപത്രമായ കണ്ണും കണ്ണാടിയും ലിറ്റർജി കമ്മീഷനും നേതൃത്ത്വം നൽകുന്ന അഖണ്ഡ കരുണക്കൊന്ത യജ്ഞം 2026 ഫെബ്രുവരി 18 ന് വിഭൂതി ബുധനാഴ്ച്ച രാവിലെ 6.30ന് രൂപതയുടെ ഭദ്രാസന ദൈവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങൾക്ക് ശേഷമാണ് കാരുണ്യ ഈശോയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കണ്ണൂർ രൂപതമെത്രാൻ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
തിരുഹൃദയ ഇടവകയിലെ അജപാലന സമിതി അംഗങ്ങൾ സാമൂഹ്യ സമിതിയോട് ചേർന്ന് കോഴിക്കോട് മേരിക്കുന്ന് മദർ തെരേസ മേഴ്സി ഹോം സന്ദർശിച്ച് അന്തേവാസികളോട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും അവർക്ക് ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി Cancer Care Project, ആശാകിരണം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ക്യാൻസർ ദിനാചരണം സംഘടിപ്പിച്ചു. പി. എസ്സ്. എസ്സ്. എസ്സ്. പ്രസിഡന്റ് ഫാ. ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പുനലൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. നെൽസൺ സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു.
കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്) പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചുള്ള നൂതനമായ രീതിയില്‍ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനത്തിന് തുടക്കം കുറിച്ചു. കോട്ടപ്പുറം കിഡ്സില്‍ വച്ച് നടന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ഹണി പീതാംബരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊച്ചി രൂപതയിലെ കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ദേവാലയം മുന്നൂറ്റിമൂന്നു വിശുദ്ധരെ അണിനിരത്തിക്കൊണ്ട് ലോക റെക്കോർഡിൽ ഇടം നേടി. ഇന്നലെ ഇടവകയിൽ നടന്ന ‘സാങ്ക്തി നോബുസ്‌കും’ (വിശുദ്ധർ നമ്മോടു കൂടെ) എന്ന് പേരിട്ട അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയിൽ ആണ് ഇടവകയിലെ മതബോധന വിഭാഗം വിശുദ്ധരായി വേഷം ഇട്ടതു.
ഈ വർഷത്തെ ലത്തീൻ കത്തോലിക്കാ ദിനാഘോഷത്തോടനുബന്ധിച്ച ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ മുഖപത്രമായ ജീവനാദം വിതരണ ഉദ്ഘാടനവും, കെ എൽ സി എ ഇടവക തല കർമ്മപദ്ധതി പ്രകാശനവും, മെമ്പർഷിപ്പ് ക്യാമ്പയിനും കോട്ടപ്പുറം രൂപത ബിഷപ്പ് അഭി. അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് നിർവഹിച്ചു.
രൂപതയിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വിവിധ ഇടവകകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ സംഗമം പുനലൂർ ബിഷപ് ഹൗസിൽ നടന്നു. കുട്ടികളുടെ സംഗമം പുനലൂർ രൂപത അധ്യക്ഷൻ റവ. ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്‌തു.
‘സാഹിതി പുരസ്കാരം ‘കൊല്ലംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ലാൽ സാറിൽ നിന്നും കൊല്ലം കടയ്ക്കൽ തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്‌സ് യു പി എസ് ലെ അധ്യാപിക ശ്രീമതി രൂപ മോൾ കെ. ബി ഏറ്റുവാങ്ങുന്നു.
ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷം ‘
ആലപ്പുഴ രൂപതയിൽ സമ്പൂർണ്ണ കന്യകാത്വ സമർപ്പണത്തിന്റെ പുതിയ ശുശ്രൂഷാ സരണിയ്ക്ക് (Order of Consecrated Virgins) രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് തുടക്കം കുറിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
