Browsing: Local News

കോവിൽത്തോട്ടം സെൻറ് ആൻഡ്രൂസ് ഇടവക ദേവാലയത്തിലെ മേക്കാട് കൈകെട്ടിയ ഈശോയുടെ കുരിശ്ശടി തിരുനാളിന്റെ ഭാഗമായി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. വിവിധ മത ആദ്ധ്യാത്മിക നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും ചേർന്ന് കൽവിളക്കിൽ മതസൗഹാർദ ദീപം തെളിയിച്ചു. “സമഗ്ര വിമോചനത്തിനായി സാർവ്വത്രിക സാഹോദര്യം” എന്നതായിരുന്നു ഈ വർഷത്തെ സംഗമത്തിൻ്റെ ആത്മീയ ദർശനം.

മുംബൈയിൽ നടന്ന ആൾ ഇന്ത്യ ബെറ്റർ കിച്ചൻ ബേക്കറി ചലഞ്ച് സീസൺ 3 -യിൽ ഗോൾഡ് മെഡൽ മഞ്ഞനക്കാട് ഇടവകാംഗമായ ഫീന ആരൂജ കരസ്ഥമാക്കി.

ഒൻപത് പതിറ്റാണ്ടിന്റെ നിറവിൽ പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി സ്കൂൾ നവതി സമാപനാഘോഷം ‘ഇവാര 2കെ25’ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത റവ.ഡോ. വർഗീസ് ചക്കാലക്കൽ നവതി സമാപന സമ്മേളനത്തിന്റെയും നവതി സ്മാരക ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.

തേവൻപാറ ഫാത്തിമ മാതാ ദൈവാലയ ത്തിലെ പച്ചമല ബിസിസി യൂണിറ്റ് 35 മത് വാർഷികം ആഘോഷമാക്കി. ഫെബ്രുവരി 14ന് നടന്ന 35 മത് വാർഷിക ആഘോഷം ഇടവക വികാരി ഫാദർ വിനോദ് ജെയിംസ് വാർഷികം ഉദ്ഘാടനം. ചെയ്തു

എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലബോറട്ടറി ഗുണനിലവാര മാനദണ്ഡങ്ങളിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി ISO 15189:2022 ഇന്റർനാഷണൽ ലീഡ് ഓഡിറ്റർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

കെ.സി.വൈ.എം (KCYM) ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലൂടെ കടന്നുപോകുന്ന ‘അനുഗ്രഹ വഴിയേ’ തിരുശേഷിപ്പ് പ്രയാണം 2026 ഫെബ്രുവരി 22 ഞായറാഴ്ച 2 മണിക്കു നെയ്യാറ്റിൻകര രൂപതയിലെ നെടുമങ്ങാട് ക്രിസ്തുരാജ ഫൊറോന ദൈവാലയത്തിൽ സമാപിക്കുന്നു.

ഫാ. വര്‍ഗീസ് താണിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനര്‍ക്കായി നിര്‍മിച്ച 20 വീടുകളുടെ താക്കോല്‍ ദാനം ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളി ക്രോസ്സ് പാരീഷ് ഹാളില്‍ നടത്തി. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ട്രസ്റ്റിന്റെ സ്ഥാപകന്‍ ഫാ. വര്‍ഗീസ് താണിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

തപസ്സുകാലം ദൈവത്തിലേക്കും മനുഷ്യരിലേക്കുമുള്ള ആത്മീയ യാത്രയായി പരിണമിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . തപസ്സുകാലത്തിന് ആരംഭംകുറിച്ച് വിഭൂതി ബുധനാഴ്ചയിൽ കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.