കുരിശിങ്കൽ : പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ദേവാലയത്തിൽ കെ.സി.വൈ.എം നേതൃത്വത്തിൽ വിങ്സ് ഓഫ് ഹോപ്പ് ( Wings of Hope ) എന്ന പേരിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു. നിർധനരായ കിടപ്പ് രോഗികൾക്ക് സൗജന്യമായി കട്ടിൽ,കിടക്ക, എയർബെഡ്, വാട്ടർ ബെഡ്, വാക്കർ, വീൽചെയർ, വാക്കിംഗ് സ്റ്റിക്ക് എന്നിവ സൗജന്യമായി ഉപയോഗിക്കുവാൻ നൽകുവാനും മറ്റ് ചികിത്സ സഹായങ്ങളും ചെയ്യുവാനുള്ള സംരംഭം ആണിത്. കോട്ടപ്പുറം രൂപതാ ബിഷപ്പ് അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാദർ ബിജു തേങ്ങാപുരക്കൽ, കെ സി വൈ എം ആനിമേറ്റർ ശ്രീമതി സിമി ഐബിൻ, കെസിവൈഎം പ്രസിഡണ്ട് ലിനീഷ്, സജിൻ, സനു എന്നിവർ സന്നിഹിതരായിരുന്നു. സമൂഹത്തിലെ നാനാതുറകളിൽ ഉള്ള നിർദ്ധനരായ രോഗികൾക്ക് ഇതൊരു വലിയ ആശ്വാസമായിരിക്കുമെന്ന് അഭിവന്ദ പിതാവ് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിക്കുകയും ഈ സംരംഭത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുകയും ചെയ്തു.
Trending
- ലൂർദ് ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
- ജൂബിലി കപ്പ് 2K26: സെവൻസ് ബൂട്ടഡ് ഫുട്ബോൾ ടൂർണമെന്റിന് കളമൊരുങ്ങുന്നു
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും

