കൊച്ചി: പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ 101-ാം ദർശന തിരുനാളിനോടനുബന്ധിച്ച് 2027-ലെ പ്രസുദേന്തിമാർ തയ്യാറാക്കിയ തിരുനാൾ ലോഗോ പ്രകാശനം ചെയ്തു. ആർച്ച് ബിഷപ്പ് എമെരിത്തൂസ് അഭിവന്ദ്യ ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ലോഗോ പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ നൊവേന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും ആർച്ച് ബിഷപ്പ് എമെരിത്തൂസ് ഫ്രാൻസിസ് കല്ലറക്കൽ നിർവഹിച്ചു.ഇടവക വികാരി ഫാ. പാട്രിക് ഇലവുങ്കൽ, ഇടവകാംഗവും ഈശോസഭ കേരള പ്രൊവിൻഷ്യലുമായ ഫാ. ഹെൻറി പട്ടരുമഠത്തിൽ, വരാപ്പുഴ അതിരൂപത ബി.സി.സി ഡയറക്ടറും പി.ആർ.ഒയുമായ ഫാ. യേശുദാസ് പഴമ്പിള്ളി, സഹവികാരിമാരായ ഫാ. അലൻ ആന്റണി പുതിയകുളങ്ങര, ഫാ. ജോസഫ് അനു അരശ്ശേരിൽ എസ്.സി.ജെ., ഡീക്കൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സിസ്റ്റേഴ്സ്, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൊമ്പ്രേരിയ അംഗങ്ങൾ, 2027-ലെ പ്രസുദേന്തി കുടുംബാംഗങ്ങൾ, ഇടവകജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

