കൊച്ചി: വരാപ്പുഴ അതിരൂപത സെന്റ് ലിയോ റീജിയൻ ഫ്രാൻസിസ്കൻ അൽമായ സഭയുടെ നേതൃത്വത്തിൽ ഫ്രാൻസിസ്കൻ ദിനാഘോഷം 2026 മുളവുകാട് പൊന്നാരിമംഗലം ഔവർ ലേഡി ഓഫ് മേഴ്സി ദേവാലയത്തിൽ സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ഫെലിക്സ് ചുള്ളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.ദിവ്യബലിക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ ബ്ര. സെബാസ്റ്റ്യൻ മടത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്പിരിച്വൽ ഡയറക്ടർ ഫാ. സി. ജോ കപ്പൂച്ചിൻ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. അരൂൺ രാജ് കപ്പൂച്ചിൽ ജൂബിലി ക്ലാസിന് നേതൃത്വം നൽകി. ബ്രദർ. അലക്സ് ആട്ടുള്ളിൽ, ബ്രദർ. നെറ്റോ, ബ്രദർ. ഫ്രാൻസിസ് ഡിസിൽവ, സിസ്റ്റർ . ഷൈല, സിസ്റ്റർ. മാർഗരറ്റ് ലോപ്പസ്, സിസ്റ്റർ . മേരി ജൂഡി, അഡ്വ. എൽസി ജോർജ് എന്നിവർ പ്രസംഗിച്ചു. എടവനക്കാട്, വാടയിൽ, പുതുവൈപ്പ്, വല്ലാർപാടം, പൊന്നാരിമംഗലം ഫ്രറ്റേണിറ്റികളിൽ നിന്നുള്ള അംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു.

