Browsing: latest

സിറിയൻ ക്രൈസ്തവർക്ക് സഹായഹസ്തവുമായി യഹൂദരുടെയും ക്രൈസ്തവരുടെയും കൂട്ടായ്മയായ ഇന്റർനാഷ്ണൽ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ ആൻഡ് ജൂസ്. സിറിയയിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമവും ഭീഷണിയും തുടരുന്ന പശ്ചാത്തലത്തിലാണ് സഹായവുമായി യഹൂദ സംഘടന മുന്നോട്ട് വന്നത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിക്കടുത്തുള്ള ക്രിസ്ത്യൻ, ഡ്രൂസ് സമൂഹങ്ങൾക്കുള്ള മാനുഷിക പിന്തുണ കൂടുതൽ നൽകുന്നതിന്റെ ഭാഗമായി ജീവൻരക്ഷ പരിചരണത്തിനു പരിമിതമായ പ്രദേശങ്ങളിൽ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി അഞ്ച് ആംബുലൻസുകൾ വിതരണം ചെയ്തു.

ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ വ്യാപാര-സുരക്ഷാ കരാറുകളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവച്ചു. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു.

വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശൻ പറഞ്ഞു. നഗരത്തിൽ വിഡി സതീശൻ്റെ ഫോട്ടൊ സഹിതം പടം പ്രത്യേക്ഷപ്പെട്ടു. ഞങ്ങൾ അതേ രീതിയിൽ തിരിച്ചടിച്ചാൽ സതീശൻ മൂത്രം ഒഴിച്ചു പോകും. ഞങ്ങളെ കൊണ്ട് അത് ചെയ്യിക്കരുതെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനായി സർക്കാരിന്റെ തുറമുഖവികസന പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. 2025 സെപ്റ്റംബറിൽ ഇതിന്റെ രൂപരേഖ തയാറായിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അർദ്ധ സൈനിക വ്യൂഹം ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ചു. ഭീഷണിക്ക് മുന്നിൽ പ്രതിരോധം തകരില്ലെന്നാണ് ഇറാന്റെ പ്രതികരണം. ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും മോശമായ സാഹചര്യങ്ങളെ നേരിടാൻ സജ്ജമാണെന്നും ഇറാൻ അറിയിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥികളായി സമുദായാംഗങ്ങളെ പരി
ഗണിക്കണമെന്ന് ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ജില്ലാ കൗൺസിൽ യോഗം യുഡിഎഫ്, എൽഡിഎഫ് മുന്നണികളോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി (ടി.എസ്.എസ്.എ സ്) ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കോർപറേഷൻ മേയർ വി.വി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

ജനപ്രതിനിധികൾ സാമൂഹ്യപുരോഗതിയുടെ നിർണായക ഘടകമാണെന്നും സംശുദ്ധമായ പ്രവർത്തനത്തിലൂടെ മാത്രമേ ഇത്തരത്തിൽ പുരോഗതി കൈവരിക്കാൻ കഴിയുകയും ഉള്ളുവെന്നും ആർച്ച്ബിഷപ് തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് അതിരൂപത കേന്ദ്രത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്.

ക്രൈസ്‌തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ. മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച സീറോമലബാർ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

റിപ്പബ്ലിക് ദിന ആഘോഷ മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി തോമസും പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് അർഹരായിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. സാഹിത്യ വിഭാഗത്തിലാണ് പി നാരായണന് പുരസ്കാരം ലഭിച്ചത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു.