നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കേരള ലേബർ മൂവ്മെൻ്റിൻ്റെ കെ എൽ എം നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ മെയ് 1 ന് ലോക തൊഴിലാളി ദിനാചരണവും കെ എൽ എം രൂപത സംഗമവും സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത ഡയറക്ടർ വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത വികാരി ജനറലും നിഡ്സ് പ്രസിഡൻ്റുമായ റൈറ്റ് റവ.മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ വെരി റവ. ഫാ. ക്രിസ്റ്റഫർ യശയ്യ ആമുഖ സന്ദേശം നൽകി. കെ എൽ എം രൂപത പ്രസിഡൻ്റ് ശ്രീ. ദേവരാജൻ, കമ്മീഷൻ സെക്രട്ടറി ശ്രീ.വത്സല ബാബു, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബീന കുമാരി, ചുള്ളിമാനൂർ മേഖല ആനിമേറ്റർ ശ്രീമതി ലീല മോഹൻ, കെ എൽ എം ആനിമേറ്റർമാരായ ശ്രീ. ശശികുമാർ, ശ്രീ. ജയരാജ് എന്നിവർ സംസാരിച്ചു. മെയ് ദിനത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. കെ എൽ എം സംസ്ഥാന സമിതി വൈസ് പ്രസിഡൻ്റ് ശ്രീ.ഷൈൻ ക്ലാസ് നയിച്ചു. കെ എൽ എം സംസ്ഥാന സമിതിയിൽ നിന്നു ലഭിച്ച 4 ഗ്രാസ് കട്ടർ മെഷീൻ തിരഞ്ഞെടുക്കപ്പട്ട അംഗങ്ങൾക്ക് വിതരണം ചെയ്തു. കെ എൽ എം യൂണിറ്റ് പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
Trending
- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു

