കൊച്ചി : കെഎൽസിഎ നേതാക്കളുടെ പ്രവർത്തനങ്ങൾ അടുത്ത തലമുറയുടെ നന്മയും ഭാവിയും ലക്ഷ്യമിട്ടുള്ളതായിരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്. കെഎൽസിഎ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞയുടെ അധ്യക്ഷതയിൽ അതിരൂപത ഓഫീസിൽ ചേർന്ന യോഗത്തിൽ ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. മാർട്ടിൻ തൈപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ കഴിഞ്ഞ മാനേജിങ് കൗൺസിൽ യോഗത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു.കരിയർ ഗൈഡൻസ് സെമിനാർ, യൂണിറ്റ് ഭാരവാഹികളുടെ സമ്മേളനം, യൂണിറ്റ് തിരഞ്ഞെടുപ്പുകൾ, പുതിയ യൂണിറ്റുകളുടെ രൂപീകരണം, മേഖലാ തിരഞ്ഞെടുപ്പുകൾ, ലഹരിവിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാൻ, ഓൾ കേരള ചെസ്റ്റ് ടൂർണമെന്റ്, ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ജനറൽ ബോഡി, കെസിബിസി സെമിനാർ, കെസിഎഫ് ജനറൽ ബോഡി, വല്ലാർപാടം തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സത്യനാദം പ്രത്യേക പതിപ്പ്, സിആർസെഡ് വിവരശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
പരേതർക്കായുള്ള ദിവ്യബലി, സിആർസെഡ് വിവരശേഖരണത്തിന്റെ തുടർപ്രവർത്തനങ്ങൾ, പള്ളിയോടൊപ്പം പള്ളിക്കൂടം സ്കൂൾതല ക്വിസ് മത്സരം, ലത്തീൻ സഭാദിനം, ഭാരവാഹികളുടെ ഡയറക്ടറി പ്രസിദ്ധീകരണം, ഓഡിറ്റർമാരുടെ തിരഞ്ഞെടുപ്പ്, ജനറൽ കൗൺസിൽ, മാനേജിങ് കൗൺസിൽ, എക്സിക്യൂട്ടീവിലെ ഒഴിവുകൾ നികത്തൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.ചർച്ചകൾക്ക് ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ. പോൾ, ലീഗൽ ഫോറം കൺവീനർ അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, മീഡിയ ഫോറം കൺവീനർ വിൻസ് പെരിഞ്ചേരി, പി.ആർ.ഒ. സിബി ജോയ്, ടൈംസ് ചീഫ് എഡിറ്റർ ലൂയിസ് തണ്ണിക്കോട്ട്, അതിരൂപത വൈസ് പ്രസിഡന്റുമാരായ ബാബു ആന്റണി, സെക്രട്ടറിമാരായ നിക്സൻ വേണാട്ട്, ബിജു മുള്ളൂർ, റോസ് മാർട്ടിൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. എക്സിക്യൂട്ടീവിലെ ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി സിബി ജോയിയെ സെക്രട്ടറിയായും ഡെൽസി ആന്റണിയെ വനിതാ ഫോറം കൺവീനറായും തിരഞ്ഞെടുത്തു. ഐഎംഎ മധ്യകേരള സേവന അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട സിബി ജോയിയെ യോഗം അനുമോദിച്ചു. കലാഫോറം കൺവീനർ ടി.എ. ആൽബിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു.ബിജു മുള്ളൂർ സ്വാഗതവും ബെന്നി കുറുപ്പത്ത് നന്ദിയും പറഞ്ഞു. ഖജാൻജി എൻ.ജെ. പൗലോസിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ എം.എൻ. ജോസഫ്, പ്രൊഫ. ഡോ. സൈമൺ കൂമ്പേൽ, ഫില്ലി കാനപ്പിള്ളി, സംസ്ഥാന സമിതി അംഗം ആൻസ ജെയിംസ്, ഫോറം കൺവീനർ ജോബി ജോർജ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

