കൊച്ചി: അസംഘടിത തൊഴിലാളി പ്രസ്ഥാനമായ കെ.എൽ.എം. കൊച്ചിയുടെ നേതൃത്വത്തിൽ വിപുലമായ മെയ് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. വർണ്ണശഭളമായ മെയ് ദിന റാലിയോടെ ആരംഭിച്ച ആഘോഷപരിപാടികൾ തൊഴിലാളി വർഗത്തിൻ്റെ ഐക്യദാർഢ്യം വിളംബരം ചെയ്യുന്നതായി.
കെ.എൽ.എം. കൊച്ചിയുടെ മുൻ ഡയറക്ടർ റവ. ഫാ. ആൻ്റെണി വലിയവീട്ടിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പള്ളുരുത്തി സെൻ്റ് ലോറൻസ് ഹാളിൽ നടന്ന തൊഴിലാളി സമ്മേളനത്തിൽ യൂണിറ്റ് ഡയറക്ടർ റവ. ഫാ. ആൻ്റെണി വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.എം. സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.എൽ.എം. ഡയറക്ടറും രൂപത പ്രൊക്കുറേറ്ററുമായ റവ. ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു. കെ.എൽ.എം രൂപത പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ്, കെ.എൽ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, എസ്.എൻ.ടി.യു. സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ എന്നിവർ തൊഴിലാളികളെ അഭിസംബോധന ചെയ്തു.
കെ.എൽ.എം. വനിത ഫോറം സംസ്ഥാന പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, വനിത ഫോറം രൂപത പ്രസിഡൻ്റ് ശോഭ ആൻ്റെണി, രൂപത ജനറൽ സെക്രട്ടറി റോണി റിബല്ലോ എന്നിവരും അലക്സ് പനഞ്ചിക്കൽ, എബിമോൻ, ബ്രൈറ്റസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ആഘോഷമായ ദിവ്യബലിയും ഇതിനോടനുബന്ധിച്ച് നടന്നു. കൊച്ചി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

