കൊച്ചി: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ ലേബർ കോഡുകൾ തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അവരെ കടുത്ത സമ്മർദ്ദത്തിലാക്കുമെന്നും എച്ച്.എം.എസ് (HMS) അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് പ്രസ്താവിച്ചു. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് കേരള ലേബർ മൂവ്മെന്റ് (കെ എൽ എം) വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച മെയ് ദിന സമ്മേളനം ഹൈക്കോർട്ട് ജംഗ്ഷനിലെ മദർ തെരേസ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ കഷ്ടപ്പെട്ട് നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്നതാണ് പുതിയ നിയമപരിഷ്കാരങ്ങൾ. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളി അവകാശങ്ങൾ പുനസ്ഥാപിക്കാൻ കേരള ലേബർ മൂവ്മെന്റ് നടത്തുന്ന പോരാട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു യോഗത്തിൽ കെ എൽ എം അതിരൂപത പ്രസിഡൻ്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ സിജൻ മണുവേലിപറമ്പിൽ, റവ ഫാ സുനിൽ മുടവശ്ശേരി, ബാബു തണ്ണിക്കോട്, ടോമി മാത്യു. ബിജു പുത്തൻപുരയ്ക്കൽ, ജോൺസൺ പാലയ്ക്കപറമ്പിൽ, ജോസഫ് ടി.ജി, ബെയ്സിൽ മുക്കത്ത്, ഡീന ജോസഫ്, ജോസി അറക്കൽ സംസാരിച്ചു.
കെ എൽ എം എംപവർ പ്രൊജ്റ്റിൻ്റെ ഭാഗമായി അസംഘടിത തൊഴിലാളികൾക്ക് പുല്ല് വെട്ട് മെഷീൻ വിതരണം ചെയ്തു
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

