Browsing: kerala

ക്രിസ്ത്യൻ സർവിസ് സൊസൈറ്റി ഇന്റർനാഷണൽ ( സി. എസ്. എസ്.) ന്റെ 28 മത് വാർഷിക സംസ്ഥാന സമ്മേളനം കെ. ആർ. എൽ. സി. ബി.സി. പ്രോക്ലമേഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ഉദ്ഘാടനം ചെയ്തു.കൊച്ചി മൂലൻങ്കുഴി റേഞ്ച്ഴ്‌സ് ക്ലബ്‌ ഹാളിൽ കൂടിയ സമ്മേളന യോഗത്തിൽ സി. എസ്. എസ്. ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു.

ജീവനോടെ ജനിച്ച മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2013-ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ ഗര്‍ഭച്ഛിദ്ര ഡോക്ടര്‍ കെര്‍മിറ്റ് ഗോസ്‌നെല്‍ (85) അന്തരിച്ചു.

കോട്ടപ്പുറം രൂപതയുടെ നവീകരിച്ച ബിഷപ്പ്സ് ഹൗസും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു. ആശീർവ്വാദകർമ്മത്തിന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകവാടത്തിൽ നാടമുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

ചങ്ങനാശേരി അതിരൂപതാംഗവും, മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠ വ്യക്തിത്വവും, ലെയോ പതിനാലാമൻ പാപ്പ ഷെവലിയർ പദവി നൽകി ആദരിക്കുകയും ചെയ്ത പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. പ്രഫ. ജെ. ഫിലിപ്പിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ അനുശോചനം അറിയിച്ചു.