- പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി
- തെര്ത്തുല്യന് ലത്തീന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പിതാവ്
- ഒരു കുമ്പസാരം, ഒരു വഴിത്തിരിവ്
- വിശുദ്ധ പത്രോസും വത്തിക്കാനും
- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
Browsing: Kerala
പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സിജെ റോയ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിൽ വെച്ചാണ് സംഭവം. സ്വയം വെടിയുതിർത്താണ് മരണം എന്നാണ് പ്രാഥമിക വിവരം. ആദായ നികുതി വകുപ്പിന്റെ പരിശോധന സിജെ റോയിയുടെ സ്ഥാപനങ്ങളിൽ നടക്കവെയാണ് അശോക് നഗറിലുളള ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തത്.
മിഷ്ണറിമാർ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, വൈദികർ, കന്യാസ്ത്രീകൾ തുടങ്ങിയവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്ത്യ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും നിഷ്കർഷിച്ച അന്യായ ഉത്തരവുകൾ തിരുത്തിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് പ്രസിഡന്റ് സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി.
രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്ന ബജറ്റ് പ്രസംഗം കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു തുടങ്ങിയത്.
സെന്റ് തെരേസാസ് കോളേജിൽ ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ 168-ാം ജന്മദിനാഘോഷവും തെരേസ ലിമ പുരസ്കാരസമർപ്പണവും നടത്തി. കച്ചേരിപ്പടി സെന്റ് ആന്റണിസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ റവ. സി. മാജി സി എസ് എസ് ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ സി എസ് എസ് ടി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. സി. ജോസ് ലിനെറ്റ് അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ്. റവ. അംബ്രോസ് പുത്തൻവീട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മാരാമൺ കൺവൻഷന്റെ 131 -മത് മഹായോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാ മണൽപ്പുറത്ത് നടക്കും. മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ കൂടിയ സുവിശേഷപ്രസംഗ സംഘം മാനേജിംഗ് കമ്മറ്റി വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകിയതായി സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ വ്യക്തമാക്കി.
സഭ-സമുദായ ചരിത്രം പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക, പുസ്തകങ്ങള് പ്രസിദ്ധീകരിക്കുക തുടങ്ങിയവയില് പ്രാഗല്ഭ്യം നേടിയവര്ക്കുള്ള കേരള ലാറ്റിന് കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ (കെഎല്സിഎച്ച്എ) പ്രഥമ ചരിത്ര അവാര്ഡുകള് പ്രഖ്യാപിച്ചു.
വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശൻ പറഞ്ഞു. നഗരത്തിൽ വിഡി സതീശൻ്റെ ഫോട്ടൊ സഹിതം പടം പ്രത്യേക്ഷപ്പെട്ടു. ഞങ്ങൾ അതേ രീതിയിൽ തിരിച്ചടിച്ചാൽ സതീശൻ മൂത്രം ഒഴിച്ചു പോകും. ഞങ്ങളെ കൊണ്ട് അത് ചെയ്യിക്കരുതെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനായി സർക്കാരിന്റെ തുറമുഖവികസന പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. 2025 സെപ്റ്റംബറിൽ ഇതിന്റെ രൂപരേഖ തയാറായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥികളായി സമുദായാംഗങ്ങളെ പരി
ഗണിക്കണമെന്ന് ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ജില്ലാ കൗൺസിൽ യോഗം യുഡിഎഫ്, എൽഡിഎഫ് മുന്നണികളോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി (ടി.എസ്.എസ്.എ സ്) ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കോർപറേഷൻ മേയർ വി.വി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
