സിങ്കപ്പൂർ : തിരുവനന്തപുരം അതിരൂപത അംഗമായ ഡോ സിന്ധ്യ ക്രിസ്റ്റഫർ, പ്ലാന്റ് ആൻഡ് ബിയോടെക്നോളജിയുടെ 10-ാമത് ഗ്ലോബൽ കോൺഗ്രസിൽ ഒരു സെഷനിൽ അധ്യക്ഷത വഹിക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. സിങ്കപ്പൂരിലാണ് കോൺഫറൻസ് നടന്നത്. ഡോ. സിന്ധ്യയുടെ പി എച്ച് ഡി ഗവേഷണ വിദ്യാർത്ഥികളായ രണ്ട് പേരും സമ്മേളനത്തിൽ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ. സിന്ത്യ തിരുവനന്തപുരം അതിരൂപതയുടെ മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായിരുന്നു. അതിരൂപതയെ സംബന്ധിച്ച് ഡോ. സിന്ത്യയുടെ നേട്ടം അത്യധികം അഭിമാനവും സന്തോഷവും നൽകുന്ന ഒന്നാണ്. അക്കാദമിക രംഗത്ത് ഈ നേട്ടം എന്നും അഭിമാനാർഹമാണ്. പള്ളിവിളക്കത്ത് വീട്ടിൽ വിൽഫ്രെഡ് ജോൺ എസ് ആണ് ഭർത്താവ്.

