Browsing: Global News

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പുതിയ ആർച്ചുപ്രീസ്റ്റായി മോൺസിഞ്ഞോർ വിത്തോറിയോ ഫ്രാഞ്ചെസ്‌കോ വിയോളയെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.

കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണെന്നും ദൈവവചനത്തിലും പ്രാർത്ഥനയിലും നിന്നാണ് സേവനങ്ങൾക്കുള്ള ശക്തി ലഭിക്കേണ്ടതെന്നും ലെയോ പതിനാലാമൻ പാപ്പ

വ്യക്തിപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിനപ്പുറം വിശ്വാസത്തെയും സത്യത്തെയും ആഴത്തിൽ മനസ്സിലാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നതായിരിക്കണം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസമെന്ന് ലെയോ പതിനാലാമൻ പാപ്പാ.

യുദ്ധത്തിന്റെയും അധികാരത്തിന്റെയും ചിന്താഗതികൾ ഉപേക്ഷിച്ച് സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും മനോഭാവത്തിലേക്ക് ലോകം കടന്നുവരുമ്പോഴേ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂവെന്ന് മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ജോർജ് കൂവക്കാട്.

കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ലെയോ പതിനാലാമൻ പാപ്പ അംഗീകാരം നൽകി

ലോക മിഷനറി ദിനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, ക്രിസ്തുവിൽ ഒന്നായി സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ സജീവമായി പങ്കുചേരാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ.

നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും നിർബന്ധിത കുടിയൊഴിപ്പിക്കലും ഗുരുതരമായി തുടരുന്നതായി യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഇക്വിപ്പിംഗ് ദി പെർസിക്യൂട്ടഡ് (ETP).

വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളെ ഒരുമിച്ചുകൂട്ടി കാരിസ് ഏഷ്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യുവജന സമ്മേളനം ‘കാരിസ് ഏഷ്യ യൂത്ത് കോൺഫറൻസ് 2026’ (CAYC 2026) നവംബർ 13 മുതൽ 15 വരെ യു.എ.ഇയിലെ റാസൽഖൈമയിൽ നടക്കും

ലോകത്തിന് മുകളിലോ അതിന്റെ അരികുകളിലോ നിലകൊള്ളുന്ന ഒന്നല്ല സഭയെന്നും, മറിച്ച് മനുഷ്യരോടും അവരുടെ ജീവിത സാഹചര്യങ്ങളോടും ചേർന്നുനിന്നാണ് സഭയുടെ ദൗത്യം നിർവഹിക്കപ്പെടുന്നതെന്നും ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.