റാസൽഖൈമ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളെ ഒരുമിച്ചുകൂട്ടി കാരിസ് ഏഷ്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യുവജന സമ്മേളനം ‘കാരിസ് ഏഷ്യ യൂത്ത് കോൺഫറൻസ് 2026’ (CAYC 2026) നവംബർ 13 മുതൽ 15 വരെ യു.എ.ഇയിലെ റാസൽഖൈമയിൽ നടക്കും. കാരിസ് ഇന്റർനാഷണലിന്റെയും ആതിഥേയരായ അപ്പോസ്തോലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യയുടെയും (AVOSA) അംഗീകാരത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.“മലകളെ മാറ്റുക” (Move the Mountains – മത്തായി 17:20) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. വിവിധ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവജനങ്ങളെ ഒരുമിച്ചുകൂട്ടി പ്രാർത്ഥന, ആരാധന, ആത്മീയ പരിശീലനം എന്നിവയിലൂടെ വിശ്വാസജീവിതം കൂടുതൽ ആഴപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സഭയുടെ ദൗത്യത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ആശയവിനിമയത്തിനും കൂട്ടായ്മയ്ക്കും വേദിയൊരുക്കുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു.കാരിസ് ഏഷ്യ കോൺടിനെന്റൽ സർവീസ് ഓഫ് കമ്മ്യൂണിയൻ കോ-ഓർഡിനേറ്റർ ആന്റണി ലിം, കാരിസ് ഏഷ്യ സെക്രട്ടറി കൂടിയായ കാരിസ് AVOSA കോ-ഓർഡിനേറ്റർ ക്ലിറ്റ്സൺ ജോസഫ്, കാരിസ് ഏഷ്യ കോൺടിനെന്റൽ യൂത്ത് കോ-ഓർഡിനേറ്റർ അജിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റ്, ബിഷപ്പ് പൗലോ മാർട്ടിനെല്ലി OFM Cap., ബിഷപ്പ് ആൽഡോ ബെറാർഡി O.SS.T., ഫാ. ജെ. ബോയ് ഗോൺസാലസ് SJ, ഫാ. ഡെറിക് ഡിസൂസ, മൈക്കേല ജോവാന ആർ. ഫ്ലോറസ്, നെതർലാൻഡ്സിൽ നിന്നുള്ള മിഷേൽ റെമരി തുടങ്ങിയ ആത്മീയ-യുവജന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.യുവജനങ്ങളുടെ ആത്മീയ വളർച്ചയും അവർ നേരിടുന്ന സമകാലിക വെല്ലുവിളികളും കേന്ദ്രീകരിച്ച് കീനോട്ട് സെഷനുകളും വിവിധ വർക്ക്ഷോപ്പുകളും നടക്കും. ‘ജീസസ് യൂത്ത്’ പ്രത്യേക വർക്ക്ഷോപ്പിന് നേതൃത്വം നൽകും. പങ്കെടുക്കുന്നവർക്ക് കൗൺസലിംഗും ആത്മീയ മാർഗനിർദേശവും നൽകുന്നതിനായി സന്യാസിനികളുടെ സേവനവും സമ്മേളനത്തിന്റെ മൂന്ന് ദിവസങ്ങളിലും ലഭ്യമാക്കും.ആഗോളതലത്തിൽ യുവ കത്തോലിക്കാ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിശ്വാസാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും സമ്മേളനം പുതിയ അവസരങ്ങൾ തുറക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
Trending
- റാസൽഖൈമയിൽ കാരിസ് ഏഷ്യ യൂത്ത് കോൺഫറൻസ് നവംബർ 13 മുതൽ
- ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് കുടുംബപ്രേഷിത ശുശ്രൂഷ; കാഴ്ചപരിമിതരുടെ സംഗമം ഒക്ടോബർ 10ന് പൂന്തുറയിൽ
- ചരിത്രത്തിലൂടെ ജനങ്ങൾക്കും സംസ്കാരങ്ങൾക്കുമൊപ്പം സഞ്ചരിക്കുന്ന സഭ: പാപ്പ
- എൽ നിനോ: 34.7 കോടി കുട്ടികൾ കാലാവസ്ഥാ ദുരന്ത ഭീഷണിയിൽ
- ഫാ. ബസീലിയൂസ് പാണാട്ട് സി.എസ്.ടി.യുടെ 50-ാം ചരമവാർഷികം ആചരിച്ചു
- വിദ്യാഭ്യാസ സംവരണം ഉദ്യോഗ സംവരണത്തിന് തുല്യമാക്കണം: കെ.സി.വൈ.എം
- മുണ്ടംവേലി ഫ്ലാറ്റ്: സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎൽസിഎ ധർണ
- തൊഴിൽ മനുഷ്യന്റെ മഹത്വം ഉയർത്തുന്നതാകണം: ലെയോ പാപ്പാ

