- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
Author: admin
ദില്ലി: തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേൽക്കും. ഹൈദരാബാദിലെ എൽ.ബി. സ്റ്റേഡിയത്തിൽ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. മല്ലു ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റേക്കും. പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡി, കൊമ്മട്ടി റെഡ്ഡി രാജ് ഗോപാൽ റെഡ്ഡി, കൊമ്മട്ടി റെഡ്ഡി വെങ്കട്ട രമണ റെഡ്ഡി, ദൻസരി അനസൂയ എന്നിവരും ഇന്ന് മന്ത്രിമാരായി ചുമതലയേറ്റേക്കും. 119 സീറ്റിൽ 64 സീറ്റ് നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലെത്തിയത്. ഇതിനിടെ, രാജസ്ഥാനിലെ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും
കൊച്ചി: കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ . കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ. ആലുവയില്‍ നിന്ന് തുടങ്ങി 24 സ്റ്റേഷനുകള്‍ പിന്നിട്ടാണ് തൃപ്പൂണിത്തുറയില്‍ എത്തുന്നത് . എസ് എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള ദൂരം പാളങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. സിംഗ്നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഇന്നു രാത്രി 11.30ന് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം തുടങ്ങും. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനരികെത്തന്നെയാണ് മെട്രോ സ്റ്റേഷനുള്ളത്. ഇത് കൊച്ചി മെട്രോയുടെ സാധ്യതകൾ വര്‍ധിപ്പിക്കും. തൃപ്പുണിത്തുറയിലേക്കുള്ള സ്ഥിരം സര്‍വീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യം ഉപയോഗിച്ചത് എസ് എന്‍ ജംഗ്ഷന്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍വരെയുള്ള 60 മീറ്റര്‍ മേഖലയിലാണ്. തൃപ്പുണിത്തുറ വരെ 28.12 കിലോമീറ്ററാണ് കൊച്ചി നഗരം ചുറ്റിയുള്ള മെട്രോയുടെ സഞ്ചാരം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വെടിവയ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ക്യാംപസില്‍ നിന്നൊഴിപ്പിച്ചു.പരുക്കേറ്റവരുടെ നില എത്രത്തോളം ഗുരുതരമെന്ന് അറിവില്ലെന്ന് പൊലീസ് പ്രതികരിച്ചു. അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. കൂടുതൽ അക്രമികളുണ്ടെന്ന സംശയത്തിൽ ക്യാംപസിൽ തിരച്ചിൽ നടത്തിയിരുന്നു.
കൊല്ലം :പിജി ഡോക്ടർ ഷഹനയുടെ ആത്മഹത്യ; ഡോക്ടർ റുവൈസ് കസ്റ്റഡിയിൽ .കസ്റ്റഡിയിലെടുത്തത് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്നാണ്.ഡോക്ടര്‍ ഷജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ ഡോ റുവൈസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് . ഷഹനയുമായി ഇയാളുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, റുവൈസിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനം ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കൾ പറയുന്നത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ 50 പവൻ പോരെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്. ഇതേത്തുടർന്ന് ഡോക്ടർ ഷഹനയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയിൽ നിന്ന് അകന്നു എന്നും വീട്ടുകാർ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളർത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനിൽ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.ഡോ. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
തൃശ്ശൂർ: കേന്ദ്രഭരണകൂടത്തിനു വേണ്ടത് സംഘർഷങ്ങളും കൂട്ടക്കൊലകളും വംശഹത്യയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എല്ലാ കാലത്തും തനി സ്വഭാവം മറച്ചുവെക്കാനാകില്ല. ആർഎസ്എസിൻ്റെയും ബിജെപിയുടെയും തനിസ്വഭാവം മണിപ്പൂരിൽ പുറത്തുവന്നു. മണിപ്പൂരിൽ ഇപ്പോഴും സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ആർഎസ്എസ് അനുകൂല സായുധ സംഘങ്ങളാണ് അവിടെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്നും കുറ്റപ്പെടുത്തി. നവകേരള സദസ്സിൻ്റെ കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മണിപ്പൂർ ആക്രമണത്തിൽ സംഘപരിവാറിൻ്റെ അനുകൂല നിലപാട് ആർക്കും നിഷേധിക്കാൻ കഴിയില്ല. ബിജെപി അധികാരത്തിൽ വന്നതോടെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. വംശഹത്യ അവസാനിപ്പിക്കാൻ ഗവൺമെന്റ് കാര്യമായി ഇടപെട്ടില്ല. ബിജെപിയാണ് അധികാരത്തിൽ. പ്രധാനമന്ത്രി വിഷയത്തിൽ മൗനം പാലിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം എല്ലാ ഘട്ടത്തിലും കേന്ദ്ര മനസിനൊപ്പമാണെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി കേരളം ഒരു തരത്തിലും മുന്നോട്ട് പോകരുതെന്നാണ് കേന്ദ്ര നയമെന്നും ചൂണ്ടിക്കാണിച്ചു. അതിനൊപ്പം നിൽക്കുകയാണ് കോൺഗ്രസ്. ഇത് കേരളത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള സദസ്സാണ് അത് മനസിലാക്കിയാണ് ജനലക്ഷങ്ങൾ ഒഴുകിയെത്തുന്നത്. ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഔദ്യോഗിക സ്ഥാനം മറന്ന്…
ന്യൂഡൽഹി ഇന്ത്യാ-പാക് യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് നെഹ്റുവിയൻ മണ്ടത്തരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബില്ലിൽ മേലുള്ള ചർച്ചയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നെഹ്റുവിനെതിരെ രംഗത്ത് വന്നത്. ‘ഇന്ത്യാ പാക് യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് നെഹ്റുവിയൻ മണ്ടത്തരം. മൂന്ന് ദിവസങ്ങൾക്ക് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു എങ്കിൽ പാക് അധീന കശ്മീർ എന്നൊന്ന് ഉണ്ടാകില്ലായിരുന്നു’, എന്നായിരുന്നു ലോക്സഭയിലെ അമിത്ഷായുടെ പരാമർശം. നമ്മുടെ ആഭ്യന്തര വിഷയം ഐക്യരാഷ്ട്ര സഭയിലേക്ക് കൊണ്ട് പോയത് നെഹ്റുവിന്റെ രണ്ടാമത്തെ മണ്ടത്തരമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. അമിത് ഷായുടെ പരാമർശത്തിന് പിന്നാലെ ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നെഹ്റുവിനെ അപമാനിച്ചു എന്നും കോൺഗ്രസ് ആരോപിച്ചു.
കൊച്ചി :ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജെ.ബി. കോശി കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. പാലാരിവട്ടം പിഒസിയില്‍ ഡിസംബര്‍ 4,5,6 തീയതികളില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ആവശ്യം.കമ്മീഷന്‍ നിര്‍ദേശങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനായി വിവിധ വകുപ്പുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയെന്ന് വാര്‍ത്തകളുണ്ടെങ്കിലും റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തിട്ടില്ലാത്തതിനാല്‍ കമ്മീഷന്റെ കണ്ടെത്തലുകളും വിലയിരുത്തലുകളും എന്തെന്ന് പൊതുസമൂഹത്തിന് അറിയാനായിട്ടില്ല. കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സഭാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പട്ടു.സമൂഹത്തില്‍ അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്മേല്‍ മറിക്കുന്നതും ദൂരവ്യാപകമായഅരാജകത്വം സൃഷ്ടിക്കുന്നതുമാണെന്നും വിലയിരുത്തി. ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ രചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവയും വര്‍ദ്ധിച്ച തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇവ പുതുതലമുറയെ ഗണ്യമായി സ്വാധീനിക്കുന്നവയാണ്. സുസ്ഥിര സമൂഹ നിര്‍മ്മിതിക്ക് എത്രമാത്രം ഇവ…
|ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദേശം|
തിരുവനന്തപുരം:ഒരിക്കലും സാധിക്കാനാവാത്ത സ്ത്രീധനം ചോദിച്ചതാണ് പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നു കുടുംബം. സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്തായ ഡോക്ടര്‍ പിന്മാറിയതോടെയാണ് എല്ലാം അവസാനിപ്പിച്ച് ഡോ.ഷഹന എന്ന പെൺകുട്ടി ഈ ലോകം ഉപേക്ഷിച്ചത് . തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന. കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന എത്തിയപ്പോൾ 50 പവൻ സ്വർണവും 50 ലക്ഷംരൂപയുടെ സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാൽ യുവാവിന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതോടെ ഷഹനയുടെ കുടുംബം പ്രതിസന്ധിയിലായി . വരൻ വിവാഹത്തിൽനിന്ന് പിൻമാറിയതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നു ആരോപിച്ച് കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ക്ലാസിൽ വരാത്തതിനെ തുടർന്ന് സഹപാഠികൾ താമസസ്ഥലത്തെത്തിയപ്പോൾ മുറി അടച്ച നിലയിലായിരുന്നു. പൊലീസെത്തി തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് ആത്മഹത്യ ചെയ്തതെന്നും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
