- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
Author: admin
കൊച്ചി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പഞ്ചായത്ത് സെക്രട്ടറിമാർ പണം നൽകുന്നത് ഹൈക്കോടതി തടഞ്ഞു . മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇസ്മായിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഇടക്കാല ഉത്തരവ്. ഈ പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ മുഖാന്തരം നോട്ടീസ് നൽകാനും കോടതി ഉത്തരവായി . തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സർക്കാർ കടന്നുകയറരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ഔദ്യോഗിക പരിപാടിയായ നവകേരള സദസിന്റെ നടത്തിപ്പിന് പണം നൽകുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കടമയാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഹൈദരാബാദ്∙രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കും .നിലവിൽ തെലങ്കാന കോൺഗ്രസ് അധ്യക്ഷനാണ് അദ്ദേഹം .മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാർകയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ നൽകിയേക്കും. സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി റൊട്ടേഷൻ അടിസ്ഥാനത്തിലാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലെ, ഉത്തം റെഡ്ഡി കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. രേവന്ത് മുഖ്യമന്ത്രിയാകുമോ, ബിആർഎസ് കോൺഗ്രസ് എംഎൽഎമാരെ സമീപിച്ചോ എന്നീ മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടായേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സമവായത്തിലെത്താത്തതിനാൽ വൈകുകയായിരുന്നു. മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവച്ചത്. മല്ലു ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, കോമാട്ടിറെഡ്ഡി സഹോദരന്മാർ എന്നിവർ രേവന്ത്…
തൃശൂര്‍:കൃഷിയെ കൈയ്യൊഴിയുകയും നെല്‍പ്പാടങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് കൈമാറുകയും ചെയ്തകാലം നമ്മുടെ നാട് കടന്നു പോന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഭവത്തില്‍ നിന്ന് അത് മനസ്സിലാക്കിയാണ് കര്‍ഷകര്‍ ഈ സര്‍ക്കാരിന് അടിയുറച്ച പിന്തുണ നല്‍കുന്നത്. നവകേരള സദസ്സില്‍ കാര്‍ഷിക മേഖലകളില്‍ ഉണ്ടാകുന്ന വമ്പിച്ച പങ്കാളിത്തം ആ പിന്തുണയുടെ തെളിവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി1990കളില്‍ നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെയാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. 90 കള്‍ തൊട്ടിതുവരെ രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നത് ഈ പ്രതിസന്ധിയുടെ ആഴം എത്രമാത്രമെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിര രാജ്യമാകെ പ്രക്ഷോഭങ്ങളാണ് നടന്നുവന്നത്. എന്നാല്‍, ഒരു സംസ്ഥാനത്തിന്റെ പരിമിതികളെ അതിജീവിച്ച്, കര്‍ഷകര്‍ക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി…
കോഴിക്കോട്:കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്കും കേന്ദ്ര നിയമന നിരോധനത്തിനും എതിരെ ജനുവരി 20ന് കാസർകോടുമുതൽ തിരുവനന്തപുരം വരെ ഡിവെെഎഫ്ഐ മനുഷ്യചങ്ങല തീർക്കുന്നു. ജനദ്രോഹ നിലപാടാണ് റെയിൽവെ കേരളത്തോട് കാണിക്കുന്നത്. സംസ്ഥാനത്ത് ട്രെയിനുകളിൽ ജനം നേരിടുന്നത് ദുരിതയാത്രയാണ്. ആവശ്യമായ ട്രെയിനുകളോ പാത ഇരട്ടിപ്പിക്കലോ ഇല്ല. യാത്രാപരിഹാരത്തിനായി അനുവദിച്ചതെന്ന് പറയുന്ന വന്ദേഭാരത് ട്രെയിൻ സാധാരണ യാത്രക്കാരെ വലച്ചിരിക്കുകയാണ് .വന്ദേഭാരത് വന്നതോടെ സാധാരണക്കാർ പോകുന്ന ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്ന സ്ഥിതിയാണ്. ദീർഘദൂരയാത്രാ പരിഹാരത്തിനായി കേരളം തയ്യാറാക്കിയ സിൽവർ പദ്ധതി നടപ്പാക്കാനുള്ള അനുമതിയും കേന്ദ്രം നൽകുന്നില്ല,ഡിവെെഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
.എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വിമർശിച്ചിരുന്നു|
കാസര്‍ഗോഡ്: നവകേരള സദസ് സമ്പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി രാഷ്ട്രീയപ്രചാരണത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.. കാസര്‍ഗോഡ് ജില്ലയിലെ സദസില്‍ 16698 പരാതികളാണ് ലഭിച്ചത്. ഇതില്‍ രണ്ടാഴ്ചയ്ക്കകം നടപടിക്രമങ്ങള്‍ എങ്കിലും ആരംഭിച്ചത് 188 പരാതികളില്‍ മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.താരതമ്യേന ചെറിയ ജില്ലയായ കാസര്‍ഗോഡിന്റെ സ്ഥിതി ഇതാണെങ്കില്‍ വലിയ ജില്ലകളുടെ ഗതി എന്താവുമെന്നും ചെന്നിത്തല ചോദിച്ചു. ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് വാങ്ങുന്നില്ല. ഉദ്യോഗസ്ഥരാണ് എല്ലാം ചെയ്യുന്നത്. പരാതികളില്‍ നേരിട്ട് പരിഹാരം കാണാനും മന്ത്രിമാര്‍ ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കൊച്ചി:സംസ്ഥാനത്ത് അനുദിനം കുതിച്ചുയർന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്100 രൂപയാണ് ചൊവ്വാഴ്ച കുറഞ്ഞത്.ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,785 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് വില 46,280 രൂപയാണ്. കഴിഞ്ഞദിവസം സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,885 രൂപയായിരുന്നു തിങ്കളാഴ്ചയിലെ വില. ഒരു പവന് സ്വര്‍ണത്തിന് 47,080 രൂപയും.
|2025-ഓടെ കാക്കനാട്- ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എൽ. പ്രതീക്ഷിക്കുന്നത്.|
|സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; അന്‍പതോളം പേര്‍ക്ക് പരിക്ക് |
ചെന്നൈ:ചെന്നൈയില്‍ കനത്ത മഴയിലും കാറ്റിലും നാല് പേര്‍ മരിച്ചു.ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാവിലെ 9 മണി വരെ അടച്ചിടും. 162 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലായി തുറന്നിട്ടുണ്ട്. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. കനത്ത മഴയെ തുടർന്ന് വന്ദേഭാരത്ത് ഉൾപ്പെടെ 119 ട്രെയിനുകൾ റദ്ദാക്കി. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിച്ചു. വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്.ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ് . ഇന്ന് ഉച്ചയോടെ ആന്ധ്രാ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. കരയിലെത്തുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ വരെയായി വർധിച്ചേക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
