- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
ചണ്ഡീഗഢ് : കേന്ദ്രമന്ത്രിമാരുമായിന് കര്‍ഷക നേതാക്കൽ നടത്തിയ ചര്‍ച്ച വിജയിച്ചില്ല . അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ച തീരുാനമാകാതെ പിരിയുകയായിരുന്നു. ഇതോടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘമാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ സാന്നിധ്യത്തിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി ഇന്നലെ മൂന്നാം വട്ടവും ചർച്ച നടത്തിയത്. ചണ്ഡീഗഢിൽ രാത്രി 8ന് ആരംഭിച്ച ചർച്ച അർധരാത്രി വരെ നീണ്ടുവെങ്കിലും കർഷക സംഘടനകൾ ഉയർത്തിയ 12 ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും കേന്ദ്രത്തിന് കൃത്യമായ മറുപടിയുണ്ടായില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസിന്‍റെ നടപടികളില്‍ കര്‍ഷക നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. കണ്ണീർവാതക ഷെല്ലുകളും മറ്റും പ്രയോഗിച്ചതിനെതിരെ കർഷകർ കേന്ദ്രത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു. കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ മന്ത്രിമാർക്കുമുന്നിൽ കണ്ണീർവാതക ഷെല്ലുകളും കാണിച്ചു. അതിർത്തി പൂർണമായി…
ശ്രീനഗര്‍: ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തല്ലിപ്പിരിയുകയാണ് .മുന്നണിയിൽ നിന്നും നിന്ന് സഖ്യകക്ഷികള്‍ ഓരോരുത്തരായി പിന്‍വാങ്ങുന്നതാണ് സമീപ ദിവസങ്ങളിലെ വാർത്തകൾ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് ഫറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. മറ്റൊരു പാര്‍ട്ടിയുമായി നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. സീറ്റ് പങ്കുവയ്ക്കുന്നതിലെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തം നിലയില്‍ മത്സരിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. അതില്‍ രണ്ടഭിപ്രായമില്ല. അക്കാര്യത്തില്‍ കൂടുതല്‍ ചോദ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ സഖ്യത്തിന്റെ കരുത്തനായ നേതാവായിരുന്നു ഫറൂഖ് അബ്ദുള്ള. മൂന്ന് തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മുന്നണിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന് മറിച്ചൊരു തീരുമാനത്തിലേക്ക് കടക്കാനുണ്ടായ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയില്ലായ്മയില്‍ അദ്ദേഹം നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു. മുന്‍പ്, കപില്‍ സിബലിന്റെ യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ‘രാജ്യത്തെ രക്ഷിക്കണമെങ്കില്‍, എല്ലാ ഭിന്നതകളും മറക്കണമെന്നും രാജ്യത്തെ…
ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് വിലക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇലക്ടറല്‍ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന സുപ്രധാന വിധി പ്രസ്താവിച്ചത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രീം കോടതി വിധി. ഇലക്ടറല്‍ ബോണ്ടിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു മറ്റംഗങ്ങള്‍.മൂന്നു ദിവസം വാദം കേട്ട ബെഞ്ച് നവംബറില്‍ കേസ് വിധിപറയാനായി മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇലക്ടറല്‍ ബോണ്ട് നിരോധിച്ചുള്ള ഉത്തരവ് ബിജെപിക്ക് തിരിച്ചടിയായി. കേസില്‍ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്കാണ് സുപ്രീം കോടതി ഉത്തരം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വമേധയാ നല്‍കുന്ന സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ഇലക്ടറല്‍ ബോണ്ട് സംവിധാനം ബാധിക്കും എന്ന വിഷയങ്ങള്‍ക്കാണ് ഉത്തരവിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഇലക്ടറല്‍…
കൻസാസ് സിറ്റി: അമേരിക്കയിലെ കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ചീഫ്‌സ് സൂപ്പർ ബൗൾ വിജയത്തിന് പിന്നാലെ നടന്ന വിജയ റാലിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു നിന്നും ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 17 വയസ് വരെയുള്ള കുട്ടികളെ ചിൽഡ്രൻ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് റോസ് ഗ്രന്‍ഡിസണ്‍ പറഞ്ഞു. അമേരിക്കയിൽ ഏറെ പ്രചാരമുള്ള കായികയിനമായ സൂപ്പർ ബോളിൽ കാന്‍സസ് സിറ്റി ചീഫ് ടീമിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചുള്ള റാലിയായിരുന്നു നടന്നത്. യൂണിയൻ സ്‌റ്റേഷന്‍റെ പടിഞ്ഞാറ് ഭാഗത്തായി കൻസാസ് സിറ്റി ചീഫ് ആരാധകർ നീങ്ങുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
|പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.|
Subscribe to Updates
Get the latest creative news from FooBar about art, design and business.
