- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം 2024 സംഘടിപ്പിച്ചു. ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി വെരി.റവ. ഫാ.ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നിഡ്സ് ഡയറക്ടർ വെരി റവ.ഫാ. രാഹുൽ ബി. ആന്റോ ആമുഖ സന്ദേശവും നൽകി .നിഡ്സ് നെയ്യാറ്റിൻകര മേഖല കോ-ഓഡിനേറ്റർ റവ. ഫാ. എ.എസ്. പോൾ, രൂപത നിഡ്സ് സെക്രട്ടറി പ്രതിനിധി ശ്രീ. റോബർട്ട്ദാസ്, മേഖല ആനിമേറ്റർമാരായ ശ്രീമതി ഷൈല മാർക്കോസ്, ശ്രീമതി പ്രകാശി, ശ്രീമതി ലിനു ജോസ് എന്നിവർ സംസാരിച്ചു. മോൺ.ജി.ക്രിസ്തുദാസ് നിഡ്സ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ശ്രീ.ബിജുവിന് ഫലവൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്യുകയും ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഫലവൃക്ഷത്തൈ നടുകയും ചെയ്തു. നിഡ്സ് യൂണിറ്റ് സെക്രട്ടറിമാരുടെയും യൂണിറ്റ് യൂണിറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. എല്ലാ നിഡ്സ് യൂണിറ്റുകളിലും യൂണിറ്റ് പ്രസിഡൻ്റ്മാരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
ന്യൂഡൽഹി:സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. വി മുരളീധരന് സ്ഥാനങ്ങൾ ഇല്ല. കാലാവധി മറികടന്ന് കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി തുടരാനും യോഗത്തിൽ ധാരണയായി. അതേസമയം കേന്ദ്ര മന്ത്രിയാകാൻ ഇല്ലെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉണ്ടാക്കിയ നിരാശയ്ക്കിടയിലും സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രകാശനം ചെയ്യും. വൈകിട്ട് നാലിനു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ന്യൂഡല്‍ഹി: വ്യാജ ആധാര്‍ കാര്‍ഡുമായി പാര്‍ലമെന്റില്‍ കടക്കാന്‍ ശ്രമിച്ച മൂന്ന് പേര് അറസ്റ്റിലായി. സിഐഎസ്എഫാണ് ഇവരെ പിടികൂടിയത്.വോട്ടെണ്ണല്‍ ദിവസമാണ് ഇവര്‍ പാര്‍ലമെന്റില്‍ കടക്കാന്‍ ശ്രമിച്ചത്. സിഐഎസ്എഫിന്റെ പരിശോധനയില്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാര്‍ലമെന്റിലെ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ മൂന്ന് തൊഴിലാളികളാണ് അറസ്റ്റിലായതെന്നാണ് അറിയുന്നത് . സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
ന്യൂഡൽഹി ∙ സർക്കാരുണ്ടാക്കാൻ തൽക്കാലം ശ്രമിക്കേണ്ടെന്ന് ഇന്ത്യാസഖ്യം തീരുമാനിച്ചു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള ഉചിത സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാനും അതുവരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ബിജെപി ഭരണം വേണ്ടെന്ന ജനങ്ങളുടെ തീരുമാനം നടപ്പാക്കാനുള്ള നടപടികൾ ഉചിത സമയത്തു സ്വീകരിക്കുമെന്നു ഖർഗെ വ്യക്തമാക്കി .
തിരുവനന്തപുരം : ഒന്നിടവിട്ട ശനിയാഴ്ചകള്‍ ഇനി പ്രവൃത്തിദിനം.പുതിയ അക്കാദമിക് കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കി. അധ്യാപക സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാനത്തെ 10ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത്. കഴിഞ്ഞ വര്‍ഷത്തില്‍ 204 പ്രവൃത്തി ദിനമായിരുന്നു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് പ്രവൃത്തി ദിനങ്ങള്‍ 220 ആക്കിയിട്ടുള്ളത്. പുതിയ കലണ്ടര്‍ പ്രകാരം ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ വർഷത്തിൽ 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. ഇതില്‍ 16 എണ്ണം തുടര്‍ച്ചയായി ആറു പ്രവൃത്തിദിനം വരുന്ന ആഴ്ചകളിലാണ്. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വര്‍ഷത്തില്‍ 220 പ്രവൃത്തിദിനങ്ങളാണ് വേണ്ടത്. പ്രത്യേക സാഹചര്യത്തില്‍ ഇതില്‍ 20 ദിവസം വരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇളവു നല്‍കാവുന്നതാണ്. കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം വരെ എല്ലാ ക്ലാസുകളിലും 195 പ്രവൃത്തിദിനങ്ങളായിരുന്നു. അതേസമയം പ്രവൃത്തിസമയം കൂടുതലുള്ള ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും പ്രവൃത്തിദിനങ്ങള്‍ 195 ആയി തന്നെ തുടരും. സ്‌കൂള്‍ പ്രവൃത്തിസമയം 220…
ലഖ്‌നൗ : ഒരു ദുഷ്ട ശക്തിക്കും ജനങ്ങളുടെ കൂട്ടായ തീരുമാനത്തെ മാറ്റാൻ സാധിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയമാണ് . ഈ വിജയം പി.ഡി.എയുടെയും പ്രതിപക്ഷ സഖ്യങ്ങളുടെയും സഹകരണത്തിന്റെയും പരിശ്രമത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ‘ഉത്തർപ്രദേശിലെ പ്രിയപ്പെട്ട വോട്ടർമാരെ സംസ്ഥാനത്തെ ഇന്ത്യാ സഖ്യത്തിന്റെ വിജയം പിന്നോക്ക, ന്യൂനപക്ഷ, ആദിവാസി, കൂടാതെ അവഗണിക്കപ്പെട്ട ചൂഷണം ചെയ്യപ്പെടുന്ന എല്ലാ ദളിത് വിഭാഗത്തിന്റേത് കൂടിയാണ്. സമത്വം, ആത്മാഭിമാനം, മാന്യമായ ജീവിതം, സംവരണം ഇവയൊക്കെ പ്രദാനം ചെയ്യുന്ന ഭരണഘടനയെ സംരക്ഷിക്കാൻ, എല്ലാ വിഭാഗങ്ങളും തോളോട് തോൾ ചേർന്ന് പോരാടി,’ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അഖിലേഷ് പ്രതികരിച്ചു. യുപിയിലെ ബിജെപിയുടെ കോട്ടകൾ പിടിച്ചടക്കുന്നതിൽ വലിയ പങ്കാണ് അഖിലേഷ് യാദവും അദ്ദേഹത്തിന്റെ പാർട്ടിയും വഹിച്ചത്. രാമക്ഷേത്രം നിന്നിരുന്ന അയോധ്യയിലെ ഫൈസാബാദിലടക്കം ബി.ജെ.പിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ഒറ്റയ്ക്കു ഭരിക്കാനുള്ള കേവലഭൂരിപക്ഷത്തിന് ബിജെപിക്ക് 32 സീറ്റിന്റെ കുറവുണ്ടെങ്കിലും എന്‍ഡിഎ മുന്നണിയുടെ 293 സീറ്റിന്റെ ബലത്തില്‍ പ്രധാനമന്ത്രി മോദിക്ക് ഭരണത്തില്‍ മൂന്നാമൂഴം ഉറപ്പിക്കാനാകുന്നു. എന്നിട്ടും പ്രതിപക്ഷത്തെ ഇന്ത്യാസഖ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും എന്തെന്നില്ലാത്ത ആവേശതിമിര്‍പ്പിലാണ്.
ഈ പുസ്തകം പാതയോരത്തെ അത്തിമരം. ഇത് വായിക്കുന്ന നിനക്ക് ഇതിലെ ഫലങ്ങളില്‍ അവകാശമുണ്ട്. ഇത് നീ പറിച്ചു തിന്നുക, മറ്റുളവര്‍ക്കും കൊടുക്കുക. ഒരു ഉറപ്പു തരാം. ഇതില്‍ ഫലമില്ലെന്നു പറഞ്ഞു ആരും നിന്നെ ശപിക്കില്ല!
സിവില്‍ സര്‍വീസ് എപ്പോഴും ഒരു ചട്ടക്കൂട്ടിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. നിരവധി ജീവിത ഫയലുകളില്‍ നിന്ന് ചുവപ്പ് നാട അഴിച്ചുമാറ്റി പ്രകാശത്തിലേക്കു നയിച്ച മിനി ആന്റണി ഐഎഎസ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുമ്പോള്‍ ധന്യമായ ആ സര്‍വീസ് കാലത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ്
Subscribe to Updates
Get the latest creative news from FooBar about art, design and business.
