- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
ന്യൂഡൽഹി : കേരളത്തിന് അധിക പരിഗണന നൽകണമെന്ന് ആവശ്യപ്പെടില്ലെന്നു സുരേഷ് ഗോപി. അർഹതപ്പെട്ടത് മാത്രം നൽകിയാൽ മതി. താൻ കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് നിൽക്കുന്നത്. തനിക്ക് എന്താണ് വേണ്ടതെന്നു എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി. ഇങ്ങനെ ഒരു അവസരരമാണല്ലോ ലഭിച്ചത് എന്ന ചോദ്യത്തിന് വല്ലാത്ത അവസരമെന്നും മറുപടി. സംസ്ഥാന സർക്കാരുമായി അഭിപ്രായ ഭിന്നത ഇല്ലാതെ പോകുമോ എന്ന ചോദ്യത്തിന് അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ വരാതിരുന്നാൽ മതിയെന്ന് മറുപടി. ഇങ്ങോട്ട് അത് മുടക്കാൻ വരാതെ ഇരുന്നാൽ മതിയെന്നും സുരേഷ് ഗോപിയുടെ പ്രതികരണം. ക്യാബിനറ്റ് പദവി പ്രതീക്ഷിച്ചുവെങ്കിലും ലഭിച്ച സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രത്കരണങ്ങൾ .കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തിയ സുരേഷ് ഗോപിയുടെ മന്ത്രിപദം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. നരേന്ദ്രമോദി തന്നെ നേരിട്ടെത്തി പ്രചാരണത്തിന് ചുക്കാൻ പിടിച്ചാണ് സുരേഷ് ഗോപി കേരളത്തെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിസഭയിൽ അംഗമാവുന്നത്.
ന്യൂഡൽഹി : മൂന്നാംവട്ടം അധികാരത്തിലേറി നരേന്ദ്ര മോദി. 72 അംഗ മന്ത്രിസഭയിൽ 61 മന്ത്രിസ്ഥാനങ്ങൾ ബിജെപി എടുത്തപ്പോൾ സഖ്യകക്ഷികൾക്ക് ലഭിച്ചത് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ. ജെഡിയു, ടിഡിപി പാർട്ടികൾക്കും ലഭിച്ചത് ഓരോ ക്യാബിനറ്റ് പദവികൾ . സുരേഷ് ഗോപിക്ക് നൽകിയത് സഹമന്ത്രി സ്ഥാനം മാത്രം.കേരളത്തിൽ നിന്നും ജോർജ്ജ് കുര്യനും സഹമന്ത്രി ആയി . അർഹതപ്പെട്ട പദവികൾ ലഭിക്കാത്തത്തിൽ സഖ്യകക്ഷികൾക്ക് അതൃപ്തിയുണ്ട് . ക്യാബിനറ്റ് പദവി ലഭിക്കാഞ്ഞതോടെ മന്ത്രിസഭായുടെ ഭാഗമാകാതെ അജിത് പവാർ പക്ഷം മാറി നിൽക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുണ്ട് . ക്ഷണിക്കപ്പെട്ട 8000ത്തോളം അതിഥികൾക്ക് മുന്നിൽ ആയിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. മോദിക്കൊപ്പം 71 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. 30ക്യാബീനറ്റ് മന്ത്രിമാർ. സ്വാതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ 5, 36സഹമന്ത്രിമാർ എന്നിങ്ങനെയാണ് കണക്ക്. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്നാദ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിർമല സീതാരാമൻ തന്നെയാണ് ഇത്തവണയും ക്യാബിനറ്റിൽ വനിതാ മുഖം.
ന്യൂഡൽഹി :കോൺഗ്രസ് പ്രവർത്തക സമിതി ഇന്നു യോഗം ചേരും.എല്ലാ കോൺഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാർലമെന്ററി പാർട്ടി യോഗവും ഇന്നുചേരും. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് രാവിലെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം, ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം, എക്സിറ്റ് പോൾ ഓഹരി കുംഭകോണം അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യും. യോഗത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യമുയരാനാണ് സാധ്യത. എന്നാൽ ഇക്കാര്യത്തിൽ രാഹുലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല മറുപടിയുണ്ടായിട്ടില്ല. രാഹുൽ പദവി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പകരം കെ.സി. വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി തുടങ്ങിയവർക്കാകും മുൻഗണന.
കൊച്ചി:അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനുമോൾ ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. എസി മുറി കത്തിനശികാൻ കാരണം ഷോട്ട്സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ സാധ്യതയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുവെന്നും അധികൃതർ അറിയിച്ചു. അങ്കമാലി നഗരത്തിൽ ജാതിക്ക വ്യാപാരിയായിരുന്നു ബിനീഷ്. രാവിലെ ബിനീഷിന്റെ അമ്മയിലൂടെയാണ് വിവരം പുറത്തറിയുന്നത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഹൈദരാബാദ് :റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിർമാതാവും, പത്രപ്രവർത്തകനും, മാധ്യമ സംരംഭകനും കൂടിയാണ്. 2016 ൽ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു. ഈനാട് പത്രം, ഇടിവി നെ്‌വര്‍ക്ക്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നീ സംരംഭങ്ങളുടെയും തലവനാണ്. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 80 ഓളം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.
കൊച്ചി : സിനിമാനടി നിമിഷ സജയനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ. നിമിഷയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ അശ്ലീല കമെന്റുകൾ പോസ്റ്റ് ചെയ്തും, നടിയുടെ ചിത്രത്തോടൊപ്പം അസഭ്യവർഷം ചെയ്തു ചിത്രങ്ങൾ പങ്കുവച്ചുമാണ് ബിജെപി പ്രവർത്തകരടക്കമുള്ളവർ നടിയെ അധിക്ഷേപിക്കുന്നത്. 4 വർഷങ്ങൾക്ക് മുൻപ് ഒരു വേദിയിൽ നടി തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞു എന്ന പേരിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ ഇപ്പോൾ നടിയെ അധിക്ഷേപിക്കുന്നത്.‘തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുവോ..? കൊടുക്കൂല’ എന്നാണ് നിമിഷ സജയന്റെ പ്രസ്താവന. ഈ പ്രസ്താവനയിലുള്ള അമർഷമാണ് സംഘപരിവാറിനെ സൈബർ ആക്രമണങ്ങളിലേക്ക് നയിച്ചത്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്തിരുന്നു.
ന്യൂഡൽഹി:ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഇന്ത്യയുടെ വീറുറ്റ പോരാളിയായ കുറിയ മനുഷ്യൻ ബൂട്ടഴിക്കുമ്പോള്‍ ആരാധകര്‍ക്ക് പറയാൻ ബാക്കിയുള്ളത് നന്ദി മാത്രം .രണ്ട് പതിറ്റാണ്ടോളം അയാളായിരുന്നു ഇന്ത്യൻ ഫുട്‌ബോളിന്‍റെ എല്ലാമെല്ലാം. 19 വര്‍ഷക്കാലം, സുനില്‍ ഛേത്രിയെന്ന 5 അടി 7 ഇഞ്ച് ഉയരക്കാരൻ ഒറ്റയാള്‍ പട്ടാളമായി മാറിയാണ് ഇന്ത്യൻ ഫുട്‌ബോളിനെ തന്‍റെ തോളേറ്റിയത്. ലോക ഫുട്‌ബോളില്‍ എടുത്ത് പറയാൻ വലിയ കഥകള്‍ ഒന്നുമില്ലെങ്കിലും ഗോള്‍ വേട്ടാക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലയണല്‍ മെസിയ്‌ക്കും ഒപ്പം നിന്ന് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയത് സുനില്‍ ഛേത്രിയെന്ന ഒരൊറ്റ മനുഷ്യനായിരുന്നു. 2005ല്‍ പാകിസ്ഥാനെതിരെ പന്ത് തട്ടിക്കൊണ്ടാണ് സുനില്‍ ഛേത്രി അന്താരാഷ്‌ട്ര ഫുട്‌ബോളിലേക്ക് തന്‍റെ വരവറിയിക്കുന്നത്. ക്രിക്കറ്റിന് വളക്കൂറുള്ള മണ്ണില്‍ ആരാധകര്‍ പോലും കയ്യൊഴിഞ്ഞ ഇന്ത്യൻ ഫുട്‌ബോളിന് വേണ്ടി തോറ്റുകൊടുക്കാൻ മനസില്ലാതെ അയാള്‍ പൊരുതിയതിന്‍റെ ഫലമാണ് തന്‍റെ വിരമിക്കല്‍ മത്സര ദിനത്തില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ എന്നതിൽ തർക്കമില്ല.ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം, കൂടുതല്‍…
ന്യൂഡൽഹി :കർഷർ നൂറും ഇരുനൂറും രൂപ വാങ്ങിയാണ് സമരം ചെയ്യുന്നത് എന്ന വിദ്വേഷ പരാമർശത്തിനെതിരെ വ്യവസായ സുരക്ഷാ സേന ഉദ്യോഗസ്ഥയുടെ എയർപോർട്ടിൽ വെച്ചുള്ള പ്രതികണം ചർച്ചയാകുന്നു .കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത് വന്നുകഴിഞ്ഞു . സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ പറഞ്ഞു.കങ്കണയെ മർദിച്ചെന്നാരോപിക്കുന്ന വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യിലെ വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) വിഭാഗവും കിസാൻ മജ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. കുൽവിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സമരം ചെയ്യുമെന്നും കർഷക നേതാക്കൾ പറഞ്ഞു. കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവം വലിയ രീതിയിലാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. തന്റെ അമ്മയും ആ സമരത്തിൽ പങ്കെടുത്തിരുന്നു…
തിരുവനന്തപുരം: ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ വനിതകൾ എന്നും മാതൃകയാക്കണമെന്ന് തിരുവനന്തപുരം അതിരൂപത വികാരിജനറൽ മോൺ. യൂജിൻ എച്ച്. പെരേര .തിരുവനന്തപുരത്ത് KLCWA സ്ഥാപകദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയിലെ അംഗവുമായിരുന്ന ആനിമസ്ക്രീനിന്റെ ജന്മദിനവും, KLCWA-യുടെ സ്ഥാപകദിനവും തിരുവനന്തപുരത്ത് വിവിധ പരിപാടികളോടെ ആചരിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ വനിതാമുന്നേറ്റം സാദ്ധ്യമാക്കാൻ നേതൃത്വപരമായ പങ്കുവഹിക്കുന്ന വനിതാ പ്രസ്ഥാനമാണ് KLCWA. ദിനാചരണവുമായി ബന്ധപ്പെട്ട് രാവിലെ 6 മണിക്ക് വെള്ളയമ്പലം സെന്റ്. തെരേസ ദേവാലയത്തിൽ അനുസ്മരണ ദിവ്യബലി നടന്നു. തുടർന്ന് വഴുതക്കാട് ആനിമസ്ക്രീൻ സ്ക്വയറിൽ KLCWA- ന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.പറഞ്ഞു. തുടർന്ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ കൂടിയ സമ്മേളനം ശ്രീമതി ദിവ്യ എസ്. അയ്യർ IAS ഉദ്ഘാടനം ചെയ്തു. KLCWA സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു .KRLCC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സുജ…
വല്ലാർപാടം:വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺ. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വല്ലാർപാടം ബസിലിക്കയിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ നിർവഹിച്ചു.പതിനായിരം പേർക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാർപാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ജോ.ജനറൽ കൺവീനർ അഡ്വ. ഷെറി ജെ തോമസ്, അതിരൂപത ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി,വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, പന്തൽ കമ്മറ്റി കൺവീനർ സി.ജെ. പോൾ എന്നിവർ പ്രസംഗിച്ചു. ജൂൺ 30 ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് മോൺ ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നത്.വരാപ്പുഴ അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും സ്ഥാപനങ്ങളിൽ നിന്നുംകേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ളവിശ്വാസസമൂഹം മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
