- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
ന്യൂഡൽഹി :പൊതുപരീക്ഷ നടത്തിപ്പിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച സഭയിൽ ഉന്നയിച്ച് ഇന്ത്യ സഖ്യം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആഴശ്യപ്പെട്ടു. പരീക്ഷ നടത്തിപ്പിൽ വലിയ വീഴ്ചയാണുണ്ടായത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരീക്ഷ നടത്തിപ്പിന്റെ കരാർ കേന്ദ്രം നൽകിയത്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയാണ് വിഷയം ലോക്സഭയിൽ ഉന്നയിച്ചത് . പ്രതിപക്ഷ സഖ്യ കക്ഷികൾ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. അതേസമയം രാജ്യത്തെ അടിസ്ഥാന കാര്യങ്ങളിൽ പോലും ക്രമക്കേട് നടക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദി സർക്കിരിന്റെ പത്ത് വർഷത്തെ അഴിമതിയും അനാസ്ഥയുമാണ് ദില്ലി എയർ പോട്ടിലെ സംഭവത്തിലൂടെ വെളിവാകന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
കൊച്ചി: ആത്മാർഥതയും വിശ്വാസ്യതയും കൈവിട്ടുപോയ കാലഘട്ടത്തിലൂടെയാണ് മാധ്യമ പ്രവർത്തനം കടന്നുപോകുന്നതെന്നും ഇവ വീണ്ടെടുക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കണമെന്നും പ്രമുഖ സാഹിത്യകാരൻ എൻ. എസ്. മാധവൻ. മുഖ്യവാർത്തകളാകുന്ന പ്രധാന വിഷയങ്ങൾ പലതും ഒരു പരിധി കഴിഞ്ഞാൽ മൃദു വാർത്തകളായി മാറുന്ന രീതിയാണ് നിലവിൽ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം പ്രസ്ക്ലബിൻ്റെ സി.വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ.എസ്. മാധവൻ. എറണാകുളം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ്. മൊഹിയുദ്ദീൻ സി.വി. പാപ്പച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.വി. പാപ്പച്ചൻ സ്മാരക പ്രശസ്തിപത്രം ജില്ലാ നിർവ്വാഹക സമിതി അംഗം സുനി അൽഹാദി അവതരിപ്പിച്ചു. മാതൃഭൂമി ന്യൂസ് കൊച്ചി റിപ്പോർട്ടർ റിയ ബേബി 20,000 രൂപയും പ്രശസ്തിപത്രവും മെമൻ്റോയും അടങ്ങുന്ന പുരസ്കാരം എൻ. എസ്. മാധവനിൽനിന്ന് ഏറ്റു വാങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് പാലക്കാട് കാമറാമാൻ എ.വി. മുകേഷിനു വേണ്ടി ജൂറിയുടെ പ്രത്യേക…
ബെംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ മിനി ബസ് ഇടിച്ച് പതിമൂന്ന് പേർ മരിച്ചു.കർണാടകയിലെ പൂനെ-ബാംഗ്ലൂർ ഹൈവേയിൽ ആണ് അപകടം . പരിക്കുകളോടെ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പതിനൊന്ന് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിന് സമീപം പുലർച്ചെ നാല് മണിയോടെയാണ് അപകടം. പതിനേഴ് പേരാണ് മിനി ബസിൽ ഉണ്ടായിരുന്നത്. ശിവമോഗ സ്വദേശികളായ ഇവർ തീർത്ഥാടനത്തിനായി ബെലഗാവി ജില്ലയിലേക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്നു ദിവസത്തെ തീർഥാടനത്തിന് ശേഷം വ്യാഴാഴ്ച രാത്രിയാണ് ഇവർ ശിവമോഗയിലേക്ക് തിരികെ മടങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അപകട കാരണത്തിൽ പൂർണ്ണ വ്യക്തത വന്നിട്ടില്ലെങ്കിലും മിനി ബസിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മിനി ബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മുതലപ്പൊഴിയിലെ കടല്‍ ശാന്തമാക്കാന്‍ തന്റെ പക്കല്‍ മോശയുടെ വടിയൊന്നുമില്ലെന്ന ഫിഷറീസ് – ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിയമസഭയിലെ പ്രസ്താവത്തില്‍, ‘കടല്‍ കൊണ്ടുപോയ തങ്ങളുടെ ആണുങ്ങള്‍ക്കുവേണ്ടി’ വിലപിക്കുന്ന പുതുക്കുറിച്ചിയിലെയും അഞ്ചുതെങ്ങിലെയും വിധവകളുടെ കണ്ണുനീരിനോടും സംസ്ഥാനത്തെ തീരമേഖലയിലെ ഏഴകളുടെ കൊടിയ ദുരിതങ്ങളോടുമുള്ള അവജ്ഞയും നെറികേടും അഹന്തയും വായിച്ചെടുക്കാനാകും.
എല്ലാവിധ ബന്ധനങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്ന ദൈവജനനിയുടെ അദ്ഭുതകരമായ പരാപാലന മാധ്യസ്ഥ്യത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ട് അതിരൂപത വല്ലാർപാടം ബസിലിക്കയുടെ മഹാജൂബിലി ആഘോഷിക്കുമ്പോൾ, ”അനേകർക്കു മോചനം നൽകുന്ന മോചനദ്രവ്യമാകാനായി’ അഭിഷേചനത്തിനും കൈവയ്പ് ശുശ്രൂഷയ്ക്കുമൊരുങ്ങുന്ന, അനുദിന ജീവിതവിശുദ്ധിയുടെ ‘മിസ്റ്റിക്കൽ’ ദൈവാനുഭവം പങ്കുവയ്ക്കുന്ന ഡോ. ആന്റണി വാലുങ്കലുമായി ഒരു ഹൃദയസംവാദം:
ഈ സിനിമ നാം അറിഞ്ഞ ചരിത്രത്തെ ചോദ്യം ചെയ്യുകയും ലാറ്റിനമേരിക്കയുടെ കൊളോണിയല്‍ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.
കൊച്ചി: എടവനക്കാട് കനത്തെ മഴയെ അവഗണിച്ചും റോഡിൽ കുത്തിയിരുന്ന് സമരം ചെയ്യുകയാണ് എടവനക്കാട് തീരവാസികൾ. അണിയിൽ കടപ്പുറം മുതൽ കുഴുപ്പിള്ളി ചാത്തങ്ങാട് ബീച്ച് വരെയുള്ള ഭാഗത്ത് കടലേറ്റം രൂക്ഷമായി തുടരുകയാണ്. വൈപ്പനിൽ പടിഞ്ഞാറൻ മേഖലകളിൽ സ്ഥിതി ഗുരുതരമാണ്. ചെമ്മീൻ കെട്ടുകൾ അടക്കമുള്ള ജലാശയങ്ങൾ നിറഞ്ഞ കവിഞ്ഞു. മത്സ്യബന്ധനം തടസ്സപ്പെട്ടു. ഇടറോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഉൾഭാഗങ്ങളിലേക്കു വാഹന ഗതാഗതവും തടസ്സപ്പെട്ടു. സമീപത്തെപല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.കഴിഞ്ഞ 20 വർഷക്കാലമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെ പിന്നോട്ടില്ല എന്നാണ് ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്ന നാട്ടുകാർ പറയുന്നത്. ചെല്ലാനത്ത് നിർമ്മിച്ച പോലെ ടെട്രോപാഡും പുലിമുട്ടും എടവനക്കാടും നിർമ്മിക്കണമെന്ന് എടവനക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന അബ്ദുൾ സലാം പറഞ്ഞു. ദുരിതത്തിലായ പല വീട്ടുകാരും ബന്ധുമിത്രാദികളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. പഴങ്ങാട് കടപ്പുറത്ത് കടൽ ഭിത്തി പൂർണമായി ഇടിഞ്ഞ് ശക്തമായി ഒഴുകുന്ന കടൽവെള്ളം തീരദേശ റോഡിലേക്ക് എത്തിയതോടെറോഡും കായലും തിരിച്ചറിയാനാത്ത വിധത്തിൽ ആയി.തകർന്ന കടൽ…
കൊച്ചി : റവ. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുന്ന സുദിനത്തിനായി കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം .ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വല്ലാര്‍പാടം ദേശീയ തീര്‍ത്ഥാടനകേന്ദ്ര ബസിലിക്ക അങ്കണത്തില്‍ വെച്ചായിരിക്കും ചടങ്ങുകൾ . മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍,കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ മുഖ്യസഹകാര്‍മ്മികരാകും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോടു രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തും.കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള നിരവധി ബിഷപ്പുമാര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കാര്‍ഡിനല്‍ ക്ലിമ്മിസ് കാതോലിക്ക ബാവ , സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറി ലോസ്…
കൊച്ചി:ഇനി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ മാർഗ്ഗം പോകാം .പാസഞ്ചർ കപ്പൽ സർവീസ് നടത്താനായി രണ്ട് ഷിപ്പിംഗ് കമ്പനികളെ തിരഞ്ഞെടുത്തതായി തുറമുഖ മന്ത്രി വി എൻ വാസവൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു . 1200 പേരിൽ കുറയാത്ത യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കപ്പലുകളാണ് സർവീസിനായി പരിഗണിച്ചിരുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് പരമാവധി മൂന്നരദിവസം കൊണ്ട് ദുബായിൽ എത്തിച്ചേരാനാവുമെന്നാണ് കരുതുന്നത്. പതിനായിരം രൂപയിൽ താഴെയാവും ടിക്കറ്റ് നിരക്ക് . കുറഞ്ഞ ടിക്കറ്റ് നിരക്ക് വേണമെന്ന ആവശ്യം പദ്ധതിയെക്കുറിച്ച് ചർച്ച തുടങ്ങിയ വേളയിൽ തന്നെ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. സീസനനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളയിൽ നിന്ന് പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ഇതൊരു രക്ഷയാകും എന്നാണ് പ്രതീക്ഷ .കേരളത്തിൽ നിന്നുള്ള വിഭവങ്ങൾ വൻതോതിൽ ഗൾഫ് നാടുകളിൽ എത്തിക്കാനും കപ്പൽസർവീസ് യാഥാർത്ഥ്യമാകുന്നതോടെ കഴിയും. നിലവിൽ കേരളത്തിൽ നിന്നുള്ള കാർഷിക വിളകൾ ഉൾപ്പടെയുള്ളവ ഗൾഫിൽ എത്തിക്കാൻ വിമാനസർവീസുകൾ കുറവാണ്. കപ്പൽ സർവീസ് നടപ്പിൽ വരുന്നതോടെ ടൂറിസം രംഗവും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
