Author: admin

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയും ഫെഡറൽ ബാങ്കും സംയുക്തമായി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്വയം സഹായ സംഘാംഗങ്ങൾക്ക് 3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2024 സംഘടിപ്പിച്ചു. നിഡ്സ് ഡയറക്ടർ വെരി റവ.ഫാ. രാഹുൽ ബി. ആൻ്റോ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് & റീജിയണൽ ഹെഡ് തിരുവനന്തപുരം പ്രതാപചന്ദ്രൻ വായ്പ വിതരണ മേള ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഫെഡറൽ ബാങ്ക് ചീഫ് മാനേജർ സ്മിത രാജൻ, സീനിയർ മാനേജർ സോണൽ ഹെഡ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്റ് തിരുവനന്തപുരം ജോബിൻ വി. ജോസഫ്, കമ്മീഷൻ സെക്രട്ടറി റവ.ഫാ. ക്ലീറ്റസ്, നിഡ്സ് കമ്മീഷൻ സെക്രട്ടറി വെരി.റവ.ഫാ.ഡെന്നിസ് മണ്ണൂർ,നിഡ്സ് പ്രോജക്ട് ഓഫീസർ എ.എം മൈക്കിൾ, സീനിയർ മാനേജർ .സമീന, പ്രോഗ്രാം കോ-ഓഡിനേറ്റർഅഗസ്റ്റീന, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീനകുമാരി എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത സ്വയംസഹായ സംഘാംഗങ്ങൾക്ക് വായ്പ വിതരണം ചെയ്തു.

Read More

കോട്ടപ്പുറം: ആഘോഷങ്ങള്‍ ആര്‍ഭാടമാക്കുന്ന സ്വഭാവത്തിന് മാറ്റം വരുത്തണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കോട്ടപ്പുറം രൂപതയുടെ 37-ാമത് രൂപതാ ദിനവും മൂന്നുവര്‍ഷത്തെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിശുദ്ധ തോമസ് ശ്ലീഹായുടെ രക്തസാക്ഷിത്വ തിരുന്നാളും പ്രമാണിച്ച് സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് കുടുംബത്തേയും സമൂഹത്തേയും സമുദായത്തേയും ശക്തിപ്പെടുത്താം. അര്‍ത്ഥമില്ലാത്ത ആഘോഷങ്ങള്‍ ഇനിയുണ്ടാകരുത്. കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രത്യാശ നല്‍കുന്ന പ്രത്യാശയുടെ തീര്‍ഥാടകരാകണം നമ്മള്‍. ലത്തീന്‍ സമുദായാംഗങ്ങളാണെന്നതില്‍ അഭിമാനം കൊള്ളണം. ദൈവത്തെ മഹത്വപ്പെടുത്തുന്നത് മനുഷ്യന്‍ തന്റെ കഴിവുകള്‍ പൂര്‍ണമായും പുറത്തെടുക്കുമ്പോഴാണ്. മനുഷ്യനെ സൃഷ്ടിച്ചതില്‍ ഒരിക്കല്‍ കൂടി ദുഃഖിക്കാന്‍ ദൈവത്തിന് ഇടവരരുത്. അതിനായി യേശുവിനെ ചങ്കില്‍ ചേര്‍ത്തുവയ്ക്കണം. തോമസ്ശ്ലീഹായെ പോലെ യേശുവിനൊപ്പം ചങ്കൂറ്റത്തോടെ ചേര്‍ന്നു നില്‍ക്കാന്‍ ക്രൈസ്തവര്‍ക്ക് കഴിയണം. ‘അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം’ എന്നത് തോമസ് ശ്ലീഹയുടെ ശക്തമായ നിലപാടായിരുന്നു. സംശയത്തില്‍ നിന്ന് വിശ്വാസത്തിലേക്ക് വളരുന്ന, പക്വതയോടെ മൗനം അവലംബിക്കുന്ന, പരിശുദ്ധ മാതാവിനോടും മറ്റു ശിഷ്യരോടുമൊപ്പം…

Read More

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം കിഴക്കന്‍ യൂറോപ്പിനെ ഉലച്ച ആഭ്യന്തര യുദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ‘ടാംഗറിന്‍സ്’. 1992ലെ ജോര്‍ജിയയും അബ്ഖാസിയയും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് സിനിമ നടക്കുന്നത്.

Read More

വത്തിക്കാൻ :നയതന്ത്രപ്രവർത്തനം ചെറിയ ഫലങ്ങളെ ഉളവാക്കുന്നുള്ളൂ എന്ന ചിന്ത ഉയരുമ്പോൾ, സമാധാനപരിശ്രമങ്ങൾ എല്ലാം അവസാനിപ്പിച്ച് മറ്റു മാർഗ്ഗങ്ങളിലേക്ക് പോകാനുള്ള പ്രലോഭനത്തെ നാം അതിജീവിക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ. ഇറ്റാലിയൻ എംബസിയിൽ എത്തിയ അവസരത്തിൽ പത്രപ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇങ്ങനെ പറഞ്ഞത്.വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ, “പാചെം ഇൻ തേറിസ്” എന്ന ചാക്രികലേഖനത്തിന്റെ അറുപത് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, ലോകസമാധാനം എന്നത് എല്ലാവരെയും ബാധിക്കുന്ന ഒരു നന്മയാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി ഓർമ്മിപ്പിച്ചു. സമാധാനവുമായി ബന്ധപ്പെട്ട് ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ എഴുതിയത് നാമേവരും കാത്തുസൂക്ഷിക്കുകയും വളർത്തിയെടുക്കുകയും ചെയ്യേണ്ട ചില സന്ദേശങ്ങളാണെന്ന് കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർത്തു. യുദ്ധം ഒരിക്കലും ഒരു ന്യായമായ യുദ്ധമല്ലെന്ന് പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, കർദ്ദിനാൾ പരോളിൻ ആവർത്തിച്ചു. പ്രതിരോധിക്കാൻവേണ്ടിയുള്ള യുദ്ധത്തെയാണ് ന്യായമായ യുദ്ധമെന്ന് പറയുന്നതെങ്കിലും, ഇന്നത്തേതുപോലെയുള്ള സായുധയുദ്ധങ്ങളുടെ മുന്നിൽ ഈ ആശയം പുനഃവിചിന്തനം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു

Read More

തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും മഴ ശക്തമായ മഴ തുടരും. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ ഞായറാഴ്ച വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത രൂപപ്പെട്ടത്. കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. എന്നാല്‍ കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Read More

കെപിഎസി ജോണ്‍സന്‍ അവിചാരിതമായാണ് ഒരു പ്രഫഷണല്‍ നാടകസംഘത്തില്‍ എത്തപ്പെടുന്നത്. ദേവരാജന്‍ മാസ്റ്റര്‍ നാടക-സിനിമാ രംഗത്ത് സൂപ്പര്‍താരമായി വിളങ്ങിയിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ പ്രിയ ഹാര്‍മോണിസ്റ്റായിരുന്നു ജോണ്‍സന്‍

Read More

ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ഞാ​യ​റാ​ഴ്ച മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന ടീം, ​ബെ​റി​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ബാ​ർ​ബ​ഡോ​സി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തി​യ ടീം ​അം​ഗ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണും. അ​തി​നു​ശേ​ഷം വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മും​ബൈ​യി​ലേ​ക്ക് പ​റ​ക്കു​ന്ന ടീം ​മും​ബൈ മു​ത​ൽ വാ​ങ്ക​ഡെ സ്റ്റേ​ഡി​യം​വ​രെ വി​ജ​യാ​ഘോ​ഷ പ്ര​ക​ട​നം ന​ട​ത്തും.

Read More

സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. വിജ്ഞാപനം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കും. തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ വെള്ളനാട് ഡിവിഷൻ ഉൾപ്പെടെയുള്ള തദ്ദേശ അവാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്നുമുതൽ ജൂലൈ 11 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഈ മാസം 12 നാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഈ 15 ആണ്. വോട്ടെണ്ണൽ 31 നടക്കും.

Read More

കവരത്തി: ഒരിടവേളയ്ക്ക് ശേഷം ലക്ഷദ്വീപിൽ വീണ്ടും അശാന്തി പുകയുന്നു. ‘പണ്ടാരം ഭൂമി’ പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെയാണ് ദ്വീപിൽ വീണ്ടും സംഘർഷ സാധ്യതയാകുന്നത് . വികസന പ്രവർത്തനങ്ങൾക്കായാണ് ഈ ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. റോഡ്, ടൂറിസം, ആശുപത്രികൾ എന്നിങ്ങനെ വലിയ പദ്ധതികളാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത് . ഈ പുറമ്പോക്ക് സ്വഭാവമുള്ള ഈ ഭൂമി സർക്കാരിന്റേതാണെന്നും ജനങ്ങൾക്ക് പാട്ടത്തിന് നൽകിയ ഭൂമിയാണെന്നുമാണ് അധികൃതരുടെ വാദം. ഇതിന്റെ ചുവടുപിടിച്ചാണ് ഭൂമി ജനങ്ങളുടെ അനുമതിയോ സമ്മതമോ നോക്കാതെ അധികൃതർ സർവേക്കായി എത്തിയത്.കാലങ്ങളായി ജനങ്ങൾ കൃഷി ചെയ്ത് പോരുന്ന ഭൂമിയാണ് ‘പണ്ടാരം ഭൂമി’. ദ്വീപിലെ നിരവധി ജനങ്ങളുടെ ജീവിതം തന്നെ ഇത്തരം പണ്ടാര ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവ ഏറ്റെടുത്താൽ പലരുടെയും ജീവിതം തന്നെ ദുരവസ്ഥയിലാകും. അവയാണ് കൃത്യമായ നഷ്ടപരിഹാരം പോലും ഉറപ്പാക്കാനാകാതെ അധികൃതർ കയ്യടക്കുന്നതെന്നാണ് ദ്വീപ് നിവാസികൾ വ്യക്തമാക്കുന്നത് .

Read More