- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. സ്റ്റട്ട്ഗര്‍ട്ടിലെ എംഎച്ച്പി അരീനയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ജര്‍മനി കരുത്തരായ സ്പെയിനെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്‍പതരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്ന് ആര് തോറ്റ് പുറത്തായാലും ടൂര്‍ണമെന്‍റിലെ ഒരു കരുത്തനെയാകും നഷ്‌ടമാകുക. സ്പെയിന്‍റെയും ജര്‍മ്മനിയുടെയും സൂപ്പര്‍ താരങ്ങളെല്ലാം മിന്നും ഫോമിലാണ്. തുല്യശക്തികള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടാനാകും രണ്ട് ടീമുകളുടെയും ശ്രമം. യുവതാരങ്ങളുടെയും സീനിയര്‍ താരങ്ങളുടെയും ഫോമിലാണ് സ്പാനിഷ് പ്രതീക്ഷ. ലാമിൻ യമാല്‍, പെഡ്രി എന്നീ യുവതാരങ്ങളുടെ പ്രകടനങ്ങള്‍ ടീമിന് നിര്‍ണായകമാകും. പ്രീക്വാര്‍ട്ടറില്‍ ജോര്‍ജിയക്കെതിരെ 4-1ന്‍റെ ജയമായിരുന്നു സ്പെയിൻ നേടിയത്.
ലഖ്‌നൗ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹത്റാസ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ഹത്രസ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അലിഗഡിലെ പിലാഘ്ന ഗ്രാമത്തിലായിരുന്നു രാഹുല്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. പിന്നീട് വിഭവ് നഗറിലേക്ക് പോയി. ദുരന്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായിരുന്നു രാഹുല്‍ വിഭവ് നഗറിലെത്തിയത്. എല്ലാ സഹായവും രാഹുല്‍ വാഗ്‌ദാനം ചെയ്‌തതായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് രാഹുല്‍ ഹത്റാസിലേക്ക് പോയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായി, സംസ്ഥാന ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനാഥ് എന്നിവരും രാഹുലിനെ അനുഗമിച്ചു. ഹത്രസില്‍ തിക്കിലും തിരക്കിലും പെട്ട് 121 ജീവനുകളാണ് നഷ്‌ടമായത്. ദുരന്തത്തിന് ഉത്തരവാദികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിന്‍റെ പരാജയമാണ് ഈ ദുരന്തമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആദിത്യനാഥ് ഹത്റാസ് സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകും സ്ഥലത്തെത്തി. ഇവര്‍ ഒന്നിച്ചല്ല…
തൃശൂർ: തൃശൂർ മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലാ കലക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും വിലക്കി. രോഗം സ്ഥിരീകരിച്ച പന്നിഫാമിൽ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസ്, ആർടിഒ എന്നിവരുമായി…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ ഡി പ്രതാപൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിങ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ വ്യക്തികളിൽനിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തതായാണ് ഇഡി കണ്ടെത്തൽ. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടുമുണ്ട്. ഹൈറിച്ചിന്‍റെ സ്വത്തുക്കള്‍ ഇഡി അടുത്തിടെ മരവിപ്പിച്ചിരുന്നു. മണിചെയിൻ തട്ടിപ്പ്, കുഴൽപണം തട്ടിപ്പ്, ക്രിപ്റ്റോകറൻസി തട്ടിപ്പ് എന്നിവയെല്ലാം പ്രതാപനും ഭാര്യ ശ്രീനയും ചേർന്നു നടത്തി.126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെ പ്രതാപനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങി. ഈ സമയത്താണ് കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നത്. ജിഎസ്ടി തട്ടിപ്പ്…
ന്യൂജേഴ്‌സി:കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ഇക്വഡോറിനെതിരെ അര്‍ജന്‍റീനയ്‌ക്ക് ജയം. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ അര്‍ജന്‍റീന ജയം പിടിച്ചത് 4-2 എന്ന സ്കോറിന്. ഷൂട്ടൗട്ടില്‍ മെസിയുടെ കിക്ക് ലക്ഷ്യം കണ്ടില്ല. . സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയ മത്സരത്തില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്‍റെ മികവിലാണ് അര്‍ജന്റീന മത്സരത്തില്‍ ജയം നേടിയത് . ഹൂലിയൻ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളസ് ഒട്ടമെൻഡി എന്നിവരാണ് അര്‍ജന്‍റീനയ്‌ക്കായി ലക്ഷ്യം കണ്ടത്. ഇക്വഡോറിന്‍റെ ഏയ്‌ഞ്ചല്‍ മെന, അലൻ മിൻഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനെസ് തടുത്തിട്ടത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ലഖ്‌നൗ: സത് സംഗ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ കൊല്ലപ്പെട്ട ദുരന്തഭൂമിയായി മാറിയ ഹാത്റസിലേക്ക് പുറപ്പെട്ട് കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിന്റെ ഇരകളുമായും അദ്ദേഹം സംസാരിക്കും. ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 121 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പരിപാടിയുടെ വളണ്ടിയര്‍മാരായ ആറ് പേരെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആൾദൈവമായ ഭോലെ ബാബയുടെ പേര് എഫ്‌ഐആറില്‍ ഇല്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പൂരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും…
കൊച്ചി : രൂക്ഷമായ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ ജനങ്ങൾ ഫോർട്ടുകൊച്ചി ആലപ്പുഴ തീരദേശ പാത ഉപരോധിക്കുന്നു. കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപമുള്ള ജനകീയ വേദി സമരപന്തലിന് സമീപത്താണ് സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ ആയിരങ്ങൾ റോഡ് ഉപരോധിക്കുന്നത് .2019 ഒക്ടോബർ മാസം മുതൽ സമരരംഗത്തുള്ള ചെല്ലാനം കൊച്ചി ജനകീയ വേദി ഇതിനകം നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും അധികാരികളുടെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല . 2021-ൽ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീ. സ്ഥലത്ത് സിഎംഎസ് പാലം വരെ കരിങ്കൽ ഭിത്തിയും ടെട്രാ പോഡും ബസാർ – വേളാങ്കണ്ണി പ്രദേശത്ത് 6 പുലി മുട്ടുകളും, പുത്തൻ തോട് – കണ്ണമാലി പ്രദേശത്ത് 9 പുലി മുട്ടുകളും നിർമ്മിക്കുന്നതിനായി സർക്കാർ ഭരണാനുമതി കൊടുത്തിരുന്നു. 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവെക്കുകയും ചെയ്തിരുന്നു.. എന്നാൽ 7.36 കി.മീ. സ്ഥലത്ത് കടൽ ഭിത്തിയും 6 പുലി മുട്ടുകളും നിർമ്മിച്ചപ്പോൾ തന്നെ നീക്കി…
163 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമവും 126 വര്‍ഷം പഴക്കമുള്ള ക്രിമിനല്‍ നടപടിച്ചട്ടവും 151 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ തെളിവു നിയമവും ‘പൊളിച്ചെഴുതി’ ബ്രിട്ടീഷ് കൊളോണിയല്‍ മേല്‌ക്കോയ്മയുടെ ശേഷിപ്പുകള്‍ മായ്ച്ചുകളയുന്നുവെന്ന് അവകാശപ്പെട്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു ന്യായസംഹിതകള്‍ നടപ്പാക്കാന്‍ കാട്ടിയ തിടുക്കം ജുഡീഷ്യല്‍, പൊലീസ് സംവിധാനങ്ങളിലും അഭിഭാഷകരുടെയും വ്യവഹാരികളുടെയും തട്ടകത്തിലും മാത്രമല്ല രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം നാം കാണാനിരിക്കുന്നതേയുള്ളൂ.
ഷാജി ജോര്‍ജ് 2024 ജൂലൈ 5, വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമ വാര്‍ഷികമാണ്. ബേപ്പൂര്‍ സുല്‍ത്താന്റെ മരണശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റേതായ ഏക പുസ്തകം യാ ഇലാഹിയാണ്. ബഷീറിന്റെ അവസാനകാലത്ത് അദ്ദേഹം ഒന്നും എഴുതിയിരുന്നില്ല. രോഗാതുരമായിരുന്നതിനാല്‍ അദ്ദേഹത്തിന് നേരത്തെ എഴുതിവച്ച പലതിനെക്കുറിച്ചും ഓര്‍മ്മയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്ത രചനകള്‍ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കഥകളും ലേഖനങ്ങളുമുണ്ട്. ബഷീറിന്റെ കൃതികളില്‍ കഥയേത്? ലേഖനമേത്? എന്ന് തിരിച്ചറിയാനാവാത്ത സവിശേഷതയുണ്ട്. ബഷീറിയന്‍ തനിമ നൂറു ശതമാനവും ഉള്‍ക്കൊള്ളുന്നവയും അണപൊട്ടി ഒഴുകുന്ന നര്‍മ്മം കിന്നരിപിടിപ്പിച്ചവയുമാണ് പുസ്തകത്തിലെ കഥകള്‍. തത്വചിന്തയുടെയും ആത്മീയ അന്വേഷണങ്ങളുടെയും അഗാധതയില്‍ നിന്ന് മുങ്ങിയെടുത്ത മുത്തുകളാണ് ലേഖനങ്ങള്‍. ചിന്താപരതയുടെ ചക്രവാളങ്ങളിലും ബഷീറിയന്‍ നര്‍മ്മത്തിന്റെ സുഗന്ധം പരക്കുന്നു. വളരെ പ്രധാനമായ ഒരു കാര്യം ബഷീര്‍ എഴുതിയ കവിത ഈ പുസ്തകത്തിലുണ്ട് എന്നതത്രേ. ബഷീര്‍ കവിത എഴുതിയിട്ടുണ്ടോ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാകും ആ കവിത. ലേഖനം ഏത്? കഥയേത്? എന്ന് തരം തിരിക്കാതെ;…
എറണാകുളത്തുനിന്ന്, ഇന്‍ഫോപാര്‍ക്കിലേക്ക് പോകുന്ന കാക്കനാട് റൂട്ടില്‍ പുതിയതായി തുടങ്ങിയ ഒരു കഫെറ്റേരിയയുടെ പേര് കേള്‍ക്കണോ…?
‘സ്‌നേഹസ്പര്‍ശം!’
Subscribe to Updates
Get the latest creative news from FooBar about art, design and business.
