- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്‌തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
- ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ് ‘ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി
- മിഷൻ മേഖലയിൽ അറിവിൻ്റെ വെളിച്ചമേകാൻ ബോൾഗാട്ടി ഇടവകയുടെ ദിവ്യകാരുണ്യ പന്തൽ
Author: admin
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‍റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ചത് 1,25,939 പരാതികള്‍. മാര്‍ച്ച് പതിനാറ് മുതല്‍ ഇന്നലെ വരെ സി വിജില്‍ ആപ്പ് വഴി ലഭിച്ച പരാതികളുടെ കണക്കാണിത്. ഈ പരാതികളില്‍ 1,25,551 എണ്ണവും തീര്‍പ്പാക്കിക്കഴിഞ്ഞു. 1,13481 എണ്ണം നൂറ് മിനിറ്റിനുള്ളില്‍ തന്നെ പരിഹരിച്ചു. 388 പരാതികളില്‍ നടപടികള്‍ തുടരുകയാണ്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ കിട്ടിയത്. 71,168 പരാതികളാണ് കേരളത്തില്‍ നിന്ന് കിട്ടിയത്. 14,684 പരാതികള്‍ കിട്ടിയ ഉത്തരാഖണ്ഡാണ് രണ്ടാം സ്ഥാനത്തുള്ളത്. കര്‍ണാടകയില്‍ നിന്ന് 13,959 പരാതികളും ആന്ധ്രയില്‍ നിന്ന് 7,055 പരാതികളും കിട്ടി. പശ്ചിമബംഗാളില്‍ നിന്ന് 3,126 പരാതികളാണ് ലഭിച്ചത്. രാജസ്ഥാനില്‍ നിന്ന് 2,575 പരാതികളും തമിഴ്‌നാട്ടില്‍ നിന്ന് 2,168 പരാതികളുമുണ്ട്. മധ്യപ്രദേശില്‍ നിന്ന് 1,837 പരാതികളാണ് വന്നത്. ഒഡിഷയില്‍ നിന്ന് 1,829 പരാതികളും ഉത്തര്‍പ്രദേശ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് 1,801 പരാതികളും കിട്ടി. കേരളത്തിലെ ആകെ പരാതികളില്‍ 70929…
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു .രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ദൂരദർശൻ വഴി ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഇത് കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിച്ചുള്ളതാണെന്നും കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളും ആരോപിക്കുന്നു . തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിൻറെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ്…
സാധാരണക്കാരുടെ ദൈനംദിന പോരാട്ടങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു സംവിധായക. ഐഡയുടെ കണ്ണുകളിലൂടെ, അവളുടെ കുടുംബത്തെ സംരക്ഷിക്കാൻ എടുക്കേണ്ട വേദനാജനകമായ തീരുമാനങ്ങൾക്കും, അതുപോലെ തന്നെ ദുരന്തം തടയാൻ യുഎൻ സേനയ്ക്ക് കഴിയില്ലെന്നുള്ള യാഥാർഥ്യം നിസ്സഹായതയോടെ വീക്ഷിക്കുന്ന ഹൃദയഭേദകമായ കാഴ്ചകൾക്കും നാം സാക്ഷ്യം വഹിക്കുന്നു.
മൈസൂര്‍ : ഐക്യരാഷ്ട്ര സഭയു ടെ സിവില്‍ സൊസൈറ്റീസിന്‍റെ ഭാഗമായ റൈറ്റേഴ്സ് കാപ്പിറ്റല്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ഇന്‍റര്‍നാഷണല്‍ പനോരമ ലിറ്ററേ ച്ചര്‍ അവാര്‍ഡിന് ഡോ. മിലന്‍ ഫ്രാന്‍സും പനോരമ ഇന്‍റര്‍നാഷ ണല്‍ ജൂറിയില്‍ നിന്നുള്ള പ്രത്യേ ക അവാര്‍ഡിന് അഭിലാഷ് ഫ്രേ സറും അര്‍ഹരായി. എണ്‍പത്തേഴു രാജ്യങ്ങളില്‍ നിന്നുള്ള സാഹി ത്യകാരന്മാരും കലാകാരന്മാരും അംഗങ്ങളായുള്ള ആഗോള സം ഘടനയാണ് റൈറ്റേഴ്സ് ക്യാപ്പി റ്റല്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേ ഷന്‍. ഇറ്റലി, അമേരിക്ക, അര്‍ ജന്‍റീന,ഗ്രീസ്,ജര്‍മനി,പെറു, സെര്‍ ബിയ, സൗത്ത് ആഫ്രിക്ക, വെനെ സ്വേല, ഇന്ത്യ തുടങ്ങിയ ലോക രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തു കാര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ ഈ സാ ഹിത്യമത്സരത്തില്‍ പങ്കെടുത്തു. ആലുവ സെന്‍റ് സേവ്യേ ഴ്സ് വനിതാ കോളജ് പ്രിന്‍സിപ്പ ലും ഇംഗ്ലീഷ് പ്രൊഫസറും റിസര്‍ ച്ച് ഗൈഡുമാണ് ഡോ. മിലന്‍ ഫ്രാന്‍സ്.എഴുത്തുകാരിയും കവ യിത്രിയും വാഗ്മിനിയുമാണ്. ഇം ഗ്ലീഷിലും മലയാളത്തിലും കവിത…
കൊച്ചി :റെക്കോർഡുകൾ തകർത്തുകൊണ്ട് ആടുജീവിതം മുന്നേറുകയാണ് .ബെന്യാമിന്റെ ഏറെ വായിക്കപ്പെട്ട നോവൽ ,ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലൂടെ സിനിമയായപ്പോൾ അതിവേഗ 50 കോടി, 75 കോടി എന്നീ റെക്കോർഡുകൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ സ്വന്തമാക്കി. സിനിമയുടെ കളക്ഷൻ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വാരം പിന്നിടുമ്പോൾ ആടുജീവിതം ഇതുവരെ 88 കോടിയിലധികം രൂപ കളക്ഷൻ നേടി കഴിഞ്ഞു. ഇതോടെ ആർഡിഎക്സ്, മോഹൻലാലിന്റെ നേര്, മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ സിനിമകളുട കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ്. ഇനി അഞ്ച് സിനിമകളാണ് ആടുജീവിതത്തിന് മുകളിലുള്ളത്. മഞ്ഞുമ്മല്‍ ബോയ്സ്, 2018, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് നിലവിൽ ഏറ്റവും അധികം കളക്ഷൻ നേടിയ മലയാളം സിനിമകൾ. വരും ദവസങ്ങളിൽ ആടുജീവിതം ഈ ലിസ്റ്റിലെ ഏതൊക്കെ ചിത്രങ്ങളെ മറികടക്കുമെന്ന ആകാംഷയിലാണ് സിനിമാലോകം.
ന്യൂ ഡൽഹി : ഡൽഹി മദ്യനയ കേസില്‍ ആംആദ്‌മി നേതാവ് സഞ്ജയ് സിങ് എംപിയ്ക്ക് ജാമ്യം ലഭിച്ചത് കേന്ദ്രത്തിനും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനും തിരിച്ചടിയായി. കേസിൽ ഇഡിയ്ക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്‌തു കോടതി. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പ്രതിക്ക് ജാമ്യം നൽകാമെന്ന് പിഎംഎല്‍എ നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടി കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു. കോടതിയുടെ ഈ നിരീക്ഷണം കേന്ദ്ര സർക്കാരിനും കൂടിയുള്ള മുന്നറിയിപ്പാണ്. അടുത്തിടെ ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. അദ്ദേഹം ജയിൽ തുടരുമ്പോഴാണ് മദ്യനയ കേസിൽ മറ്റൊരു എഎപി നേതാവിന് ഇപ്പോൾ ജാമ്യം ലഭിച്ചത്. ഇത് ഇഡിയ്ക്കും കേന്ദ്ര സർക്കറിനുമേറ്റ വൻ തിരിച്ചടിയാണ്. സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ശക്തമായ ചോദ്യങ്ങളാണ് ഇഡിയ്ക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ സഞ്ജയ് സിങ്ങിന്‍റെ ജാമ്യത്തെ ഇഡി എതിർത്തിരുന്നില്ല. ജാമ്യത്തെ എതിർത്താൽ കേസിന്‍റെ മെറിറ്റ് വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതിനെ…
തിരുവനന്തപുരം: കേരള – തമിഴ്നാട് തീരത്ത് ഇന്ന് ഉയർന്ന തിരമാല മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം തുടരുന്നതിന്റെ ഭാഗമായാണ് ഉയർന്ന തിരമാലയ്ക്ക് സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
