Author: admin

ഷാജി ജോര്‍ജ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ദിവസം, അതായത് 1975 ജൂണ്‍ 25ന്, ദേശീയ പതാകയുമായി ഒറ്റയ്‌ക്കൊരു മനുഷ്യന്‍ നടത്തിയ പ്രതിഷേധജാഥയുടെ ചരിത്രം എറണാകുളം ബോട്ടുജെട്ടിക്കുണ്ട്. ശാന്തപ്രകൃതനും എന്നാല്‍, ആദര്‍ശത്താല്‍ ആത്മബലം സ്വീകരിച്ചവനുമായ അലക്‌സാണ്ടര്‍ പറമ്പിത്തറയാണ് ആ നേതാവ്. ഒരുകാലത്ത് ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നെങ്കിലും ഇന്ദിരാഗാന്ധിയെയും കെ. കരുണാകരനെയും അടിയന്തരാവസ്ഥക്കാലത്ത് എതിര്‍ക്കാന്‍ ആദര്‍ശധീരതയുള്ള അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഉറച്ച നിലപാട് എടുത്തതിന്റെ പരിണതഫലമായി പലവട്ടം വിജയിച്ച മണ്ഡലത്തില്‍ തോല്‍വി സ്വീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ ആദര്‍ശമുഖം മ്ലാനമായില്ല. മാതൃകാധ്യാപകന്‍, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സംഘാടകന്‍, നിയമസഭാ സാമാജികന്‍, സ്പീക്കര്‍, നിലപാടുകള്‍ ഉള്ള രാഷ്ട്രീയ നേതാവ്, ഹൃദയത്തില്‍ ദൃഢതയുള്ള വിശ്വാസി തുടങ്ങിയ വിശേഷണങ്ങള്‍ ഒരു തലമുറ അലക്‌സാണ്ടര്‍ പറമ്പിത്തറമാഷില്‍ ഹൃദയാഭിവാദ്യമായി നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ലിഖിതമായ ജീവചരിത്രം ഇതുവരെ ഉണ്ടായില്ല. പറമ്പിത്തറമാഷിന്റെ 125-ാം ജന്മവര്‍ഷികത്തില്‍ അഡ്വ. എ.കെ. ശശീന്ദ്രന്‍ ജീവചരിത്രരചനയിലൂടെ ആ കുറവ് ലഘൂകരിക്കുന്നു. പ്രണത ബുക്‌സാണ് ‘അലക്‌സാണ്ടര്‍ പറമ്പിത്തറ: ആദര്‍ശം തന്നെ ജീവിതം’ എന്ന…

Read More

ചണ്ഡീഗഡ്: ഹരിയാനയിൽ നര്‍നോളില്‍ സ്‌കൂള്‍ബസ് അപകടത്തിൽ ആറു വിദ്യാർത്ഥികൾ മരിച്ചു . 15 കുട്ടികള്‍ക്ക് പരിക്കേറ്റു. വാഹനത്തിൽ നാല്‍പ്പതോളം കുട്ടികൾ ഉണ്ടായിരുന്നു . സ്‌കൂള്‍ബസ് അമിത വേഗതയില്‍ ആയിരുന്നെന്നും മറ്റൊരു വാഹനത്തെ മറികടന്നപ്പോഴായിരുന്നു അപകടം ഉണ്ടായതെന്നുമാണ് വിവരം. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കനിനയിലെ ഉന്‍ഹാനി ഗ്രാമത്തിന് സമീപം ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബസിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു എന്നും ആരോപണമുണ്ട്. എന്നാല്‍ ആറ് വര്‍ഷം മുമ്പ് 2018ല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചതായി ബസിന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

Read More

കൊച്ചി :റമദാനിലെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ചന്ദ്രപ്പിറവി ദർശിച്ചാൽ പെരുന്നാൾ ആഘോഷിക്കുക എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം അനുസരിച്ച് ചന്ദ്രപ്പിറവി കണ്ടാൽ ആണ് ഖാസിമാർ പെരുന്നാൾ തീരുമാനിക്കുക. ഇതനുസരിച്ച് ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ പ്രകാരം ചന്ദ്രന്‍ ഉദിച്ചെന്ന് അറിഞ്ഞാല്‍ മാത്രം പെരുന്നാൾ തീരുമാനിക്കില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാലേ ഖാസിമാര്‍ക്ക് പുതിയ മാസപ്പിറവി ഉറപ്പിക്കുകയുള്ളൂ. വിശ്വാസ യോഗ്യനായ ഒരാൾ ആകാശത്ത് മാസപ്പിറവി കണ്ടതായി അറിയിച്ചാൽ വ്രതാനുഷ്‌ഠാനം തീരുമാനിക്കും. എന്നാൽ വിശ്വാസയോഗ്യരായ രണ്ട് സാക്ഷികൾ ചന്ദ്രപ്പിറവി കണ്ടുവെന്ന് ഖാസിമാരെ അറിയിച്ചാൽ മാത്രമാണ് പെരുന്നാൾ തീരുമാനിക്കുക. ഇന്ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് ഖാസിമാര്‍ കാത്തുനില്‍ക്കും. ഇന്ന് സൂര്യന്‍ അസ്‌തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം 6.38 നാണ് സൂര്യാസ്‌തമയം. 7.19 നാണ് ചന്ദ്രന്‍ അസ്‌തമിക്കുന്നത്. സൂര്യാസ്‌തമയത്തിന് ശേഷം 41 മിനിട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകുമെന്നതിനാൽ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ…

Read More

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ അഴിമതി ആരോപണക്കേസിൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്റെ ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ജ​സ്റ്റീ​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യാ​ണ് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് വി​ധി പ​റ​യു​ക. ഇ​ഡി അ​റ​സ്റ്റി​നെ​തി​രെ കേ​ജ​രി​വാ​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ശ​ക്ത​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് കോ​ട​തി മു​റി​യി​ൽ ഉ​ണ്ടാ​യ​ത്. റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പോ​ലും ത​നി​ക്കെ​തി​രെ തെ​ളി​വു​ക​ൾ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട​ത് ഉ​ണ്ടെ​ന്നാ​യി​രു​ന്നു ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്ന് കേ​ജ​രി​വാ​ൾ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​ദ്യ​ന​യ രൂ​പീ​ക​ര​ണ​ത്തി​ൽ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ എ​ന്നാ​ണ് ഇ​ഡി​യു​ടെ വാ​ദം. സ​മ​ൻ​സു​ക​ളെ അ​വ​ഗ​ണി​ച്ച​തും അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​ത്ത​തും ഇ​ഡി കേ​ജ​രി​വാ​ളി​നെ​തി​രെ കോ​ട​തി​യി​ൽ പ്ര​തി​രോ​ധം തീ​ർ​ത്തു. ഇ​രു​വാ​ദ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു കൊ​ണ്ടാ​യി​രി​ക്കും ജ​സ്റ്റീ​സ് സ്വ​ർ​ണ്ണ​കാ​ന്ത ശ​ർ​മ വി​ധി പ​റ​യു​ക.

Read More

തൃശൂര്‍: ദി കേരള സ്‌റ്റോറി സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ്. അത് മുസ്ലീങ്ങള്‍, ക്രിസ്ത്യനികള്‍ എന്നതല്ല. എല്ലാ ന്യൂനപക്ഷങ്ങളെയുമാണ്. ദി കേരള സ്‌റ്റോറി കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ചനുണ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ നിന്ന് ആര്‍.എസ്.എസ് പറയുന്നതല്ല. ആ ആശയം ആര്‍.എസ്.എസ് കടംകൊണ്ടതാണ്. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ നടപ്പാക്കിയതാണ്. ജൂതനും ബോള്‍ഷേവിക്കുകളുമാണ് ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കളെന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞുവച്ചിരുന്നത്. അവിടെ ന്യൂനപക്ഷം ജൂതരാണെങ്കില്‍ ഇവിടെ മുസ്ലീമുകളും ക്രിസ്ത്യാനികളുമാണ്. ബോള്‍ഷേവിക്കുകള്‍ ഇവിടെ കമ്മ്യുണിസ്റ്റുകളാണ്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പേരെടുത്ത് പറയുമ്പോഴും എല്ലാ ന്യൂനപക്ഷങ്ങളും അവരുടെ ലക്ഷ്യമാണ്. മണിപ്പൂരിലേത് വംശഹത്യയുടെ വക്കില്‍ വരെ എത്തിയിരുന്നു. പലയിടങ്ങളിലും സഹായം തേടി സംഘപരിവാര്‍ പലരേയും സമീപിച്ചിരുന്നു. ചിലര്‍ക്കൊക്കെ ചാഞ്ചാട്ടവും വന്നിരുന്നു. എന്നാല്‍ മണിപ്പൂരിലെ സംഘര്‍ഷം കൊണ്ട് അവര്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള സ്‌റ്റോറി കേരളത്തില്‍ നടന്ന കഥയാണെന്നാണല്ലോ പറയുന്നത്. കേരളത്തില്‍ എവിടെയാണ് ഇത്തരമൊരു…

Read More

മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു. 130 പേ​രു​മാ​യി ബോ​ട്ട് നം​പു​ല പ്ര​വി​ശ്യ​യി​ലെ ഒ​രു ദ്വീ​പി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​ത്സ്യ​ബ​ന്ധ​ബോ​ട്ട് മാ​റ്റം വ​രു​ത്തി​യാ​ണ് യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ബോ​ട്ടി​ലെ ജ​ന​ത്തി​ര​ക്കും യാ​ത്ര​ക്കാ​രെ വ​ഹി​ക്കാ​ൻ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ലും അ​ത് മു​ങ്ങാ​ൻ ഇ​ട​യാ​ക്കി​യെ​ന്ന് നം​പു​ല​യു​ടെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ജെ​യിം നെ​റ്റോ പ​റ​ഞ്ഞു. 91 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും മ​രി​ച്ച​വ​രി​ൽ നി​ര​വ​ധി കു​ട്ടി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ഞ്ച് പേ​രെ ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു, എ​ന്നാ​ൽ ക​ട​ൽ​സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കു​ന്നു​വെ​ന്നും നെ​റ്റോ പ​റ​ഞ്ഞു.

Read More

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. ഇതിൽ 1,05,356 പരാതികളില്‍ നടപടി എടുത്തതായും 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നതായും സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെയുള്ള കണക്കാണിത്. സി വിജില്‍ മുഖേന അനുമതിയില്ലാതെ പതിച്ച പോസ്‌റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്‌റ്ററുകള്‍, വസ്‌തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.

Read More

കൊച്ചി : ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച എല്ലാജില്ലയിലും നേരിയ മഴയുണ്ടായേക്കും.

Read More

കൊച്ചി :അരനൂറ്റാണ്ടിൽ ഒരിക്കൽ മാത്രം നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഉച്ചക്ക് സന്ധ്യ പോലെ തോന്നിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇന്ന്.100 വർഷത്തിൽ ഒരിക്കലാണ് സമ്പൂർണ സൂര്യ​ഗ്രഹണം ഉണ്ടാകുന്നത് . യുഎസ്, കാനഡ, മെക്‌സിക്കോ, നോര്‍ത്ത് അമേരിക്കയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒൻപതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യ​ഗ്രഹണം കാണാനാകും. സൂര്യഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്‌കും ചന്ദ്രന്‍ മൂടുകയും ചെയ്യുന്നു.ഈ സമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സൂര്യനെ നോക്കുമ്പോൾ സോളാര്‍ ഫില്‍റ്ററുകളോ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങളോ ഉണ്ടായിരിക്കണം.

Read More

ന്യൂഡല്‍ഹി: പ്ലസ് ടൂ വിഭാഗത്തിന് പഠിക്കാനുള്ള പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കികൊണ്ട് എന്‍സിഇആര്‍ടി യുടെ പരിഷ്‌കാരം . ഇതിന് പകരമായി രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ചും രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള 2019 ലെ സുപ്രീംകോടതി വിധിയും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. 2024 – 25 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പൊളിറ്റിക്കല്‍ സയന്‍സ് പാഠപ്പുസ്തകത്തിലെ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഭേദഗതികള്‍. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്തുകയാണ് എന്‍സിഇആര്‍ടി. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്. ഒറിജിനല്‍ പാഠഭാഗത്ത് നാല് പേജുകളിലായി (148 – 151) അയോധ്യ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

Read More