കൊച്ചി :റെക്കോർഡുകൾ തകർത്തുകൊണ്ട് ആടുജീവിതം മുന്നേറുകയാണ് .ബെന്യാമിന്റെ ഏറെ വായിക്കപ്പെട്ട നോവൽ ,ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലൂടെ സിനിമയായപ്പോൾ അതിവേഗ 50 കോടി, 75 കോടി എന്നീ റെക്കോർഡുകൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ സ്വന്തമാക്കി. സിനിമയുടെ കളക്ഷൻ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വാരം പിന്നിടുമ്പോൾ ആടുജീവിതം ഇതുവരെ 88 കോടിയിലധികം രൂപ കളക്ഷൻ നേടി കഴിഞ്ഞു.
ഇതോടെ ആർഡിഎക്സ്, മോഹൻലാലിന്റെ നേര്, മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകളുട കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ്. ഇനി അഞ്ച് സിനിമകളാണ് ആടുജീവിതത്തിന് മുകളിലുള്ളത്. മഞ്ഞുമ്മല്‍ ബോയ്സ്, 2018, പുലിമുരുകന്, പ്രേമലു, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് നിലവിൽ ഏറ്റവും അധികം കളക്ഷൻ നേടിയ മലയാളം സിനിമകൾ. വരും ദവസങ്ങളിൽ ആടുജീവിതം ഈ ലിസ്റ്റിലെ ഏതൊക്കെ ചിത്രങ്ങളെ മറികടക്കുമെന്ന ആകാംഷയിലാണ് സിനിമാലോകം.

