മൈസൂര്‍ : ഐക്യരാഷ്ട്ര സഭയു ടെ സിവില്‍ സൊസൈറ്റീസിന്റെ ഭാഗമായ റൈറ്റേഴ്സ് കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ പനോരമ ലിറ്ററേ ച്ചര് അവാര്‍ഡിന് ഡോ. മിലന് ഫ്രാന്‍സും പനോരമ ഇന്റര്‍നാഷ ണല്‍ ജൂറിയില്‍ നിന്നുള്ള പ്രത്യേ ക അവാര്‍ഡിന് അഭിലാഷ് ഫ്രേ സറും അര്‍ഹരായി. എണ്‍പത്തേഴു രാജ്യങ്ങളില്‍ നിന്നുള്ള സാഹി ത്യകാരന്മാരും കലാകാരന്മാരും അംഗങ്ങളായുള്ള ആഗോള സം ഘടനയാണ് റൈറ്റേഴ്സ് ക്യാപ്പി റ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേ ഷന്.
ഇറ്റലി, അമേരിക്ക, അര് ജന്റീന,ഗ്രീസ്,ജര്‍മനി,പെറു, സെര് ബിയ, സൗത്ത് ആഫ്രിക്ക, വെനെ സ്വേല, ഇന്ത്യ തുടങ്ങിയ ലോക രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തു കാര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ ഈ സാ ഹിത്യമത്സരത്തില് പങ്കെടുത്തു.
ആലുവ സെന്റ് സേവ്യേ ഴ്സ് വനിതാ കോളജ് പ്രിന്‍സിപ്പ ലും ഇംഗ്ലീഷ് പ്രൊഫസറും റിസര് ച്ച് ഗൈഡുമാണ് ഡോ. മിലന് ഫ്രാന്‍സ്.എഴുത്തുകാരിയും കവ യിത്രിയും വാഗ്മിനിയുമാണ്. ഇം ഗ്ലീഷിലും മലയാളത്തിലും കവിത കളും ലേഖനങ്ങളും എഴുതുന്നു. നക്ഷത്രങ്ങള്‍ ഉണ്ടാവുന്നത്, മിലന് ഫ്രാന്‍സിന്റെ പുതിയ കവിതകള്‍ (കവിതാസമാഹാര ങ്ങള്), ദ് ലെജന്‍ഡ്സ് ഓഫ് ഖസാ ക്ക്: എ പോസ്റ്റ് കൊളോണിയല്‍ റീഡിങ്, കാഴ്ചവട്ടം എന്നിവയാ ണ് പ്രധാന രചനകള്‍. ദേശീയ, രാ ജ്യാന്തര ജേണലുകളില്‍ മുപ്പതി ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏഷ്യന്‍ ലിറ്റററി അസോസിയേഷന്റെ എഡ്യുക്കേ ഷന് ഐക്കണ്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ്, പോയറ്റ് ഓഫ് ദ് ഇയര്‍ അവാര്‍ഡ് (2022) ജേത്രിയാണ്. കോട്ടപ്പുറം രൂപതയിലെ പള്ളി പ്പുറം മഞ്ഞുമാതാ ബസിലിക്ക യിലെ അംഗമാണ് പ്രൊഫ. മിലന്.
ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ഗ്രീ സില് നടന്ന പനോരമ അന്താരാ ഷ്ട്ര സാഹിത്യോത്സവത്തില്‍ ഇന്ത്യ യെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഭിലാഷ് ഫ്രേസറിന് സാഹി ത്യോത്സവത്തിന്റെ ഭാഗമായി 2023ല്‍ പ്രസിദ്ധീകരിച്ച പുസ്തക ങ്ങളുടെ വിഭാഗത്തിലാണ് പ നോരമ ഇന്റര്‍നാഷണല്‍ സ്പെ ഷല്‍ ജൂറി പുരസ്കാരം നേടിയത്. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീക രിച്ച ‘ഫാദര്‍’ എന്ന ഇംഗ്ലീഷ് കവി താസമാഹാരമാണ് പുരസ്കാര ത്തിന് പരിഗണിച്ചത്. ഇതോടൊ പ്പം റൈറ്റേഴ്സ് ക്യാപിറ്റല്‍ ഫൗ ണ്ടേഷന്റെ എക്സിക്യുട്ടീവ് അംഗ മായി അഭിലാഷ് തിരഞ്ഞെടുക്ക പ്പെട്ടു. ജൂണില്‍ ഗ്രീസില്‍ നട ക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്കാരം വിതരണം ചെയ്യും.
ശാലോം വേള്‍ഡ് ടിവി ക്വാളിറ്റി ആന്‍ഡ് റിസര്‍ച്ച് ടീം ഹെഡ് ആയ അഭിലാഷ് വരാപ്പുഴ അതിരൂപതയിലെ ചിറ്റൂര്‍ ഹോളി ഫാമിലി ഇടവകാംഗമാണ്. നിന് വിരല്‍ത്തുമ്പില്‍, ദലമര്‍മരം, രാമഴ യുടെ തീരത്ത്, പറവകളുടെ വഴി, സജലം, പ്രപഞ്ചഗാഥ (നോവല്‍), ഫാദര്‍,എവര്‍ലാസ്റ്റിങ് തിങ്സ് ആര് ഇന്‍കംപ്ലീറ്റ് (കവിതകള്‍), ദി എന്‍ഡ് ഓഫ് വാര്‍സ് (നോവല്‍), ലൈറ്റ്ഹൗസ് എന്നിവയാണ് പ്രധാ ന രചനകള്‍.

