Author: admin

ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഈ സാഹചര്യത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.

Read More

ന്യൂ ഡൽഹി: കടമെടുക്കാൻ അനുമതി തേടുന്നത് കേരളം മാത്രമാണ് എന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വാദം പൊളിയുന്നു. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കടമെടുപ്പിൽ ഏറ്റവും കൂടുതൽ തുക സമാഹരിക്കുക ഉത്തർപ്രദേശാണ്, 8,000 കോടി രൂപയാണ് ഉത്തർപ്രദേശ് കടമെടുക്കുന്നത്. പിന്നാലെ കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ്. 6000 കോടി രൂപയാണ് ഈ സംസ്ഥാനങ്ങൾ കടമെടുക്കുന്നത്. കേരളം എടുക്കുന്നത് 3742 കോടി രൂപയാണ്. ഒരാഴ്ചയിൽ ഇത്രയും തുക കടപ്പത്രങ്ങൾവഴി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് ആദ്യമായാണ്.

Read More

കൊച്ചി : കൊച്ചിയിൽ പരിശീലനം നടത്തുന്നതിനിടെ ഇന്ത്യൻ നാവികസേനയുടെ റിമോട്ട്ലി പൈലറ്റഡ് വിമാനം തിങ്കളാഴ്‌ച തകർന്നുവീണു. ഐഎൻഎസ് ഗരുഡ ബേസിൽ വൈകിട്ട് അഞ്ച് മണിക്കാണ് ആർപിഎ തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് നാവികസേന അറിയിച്ചു.ഇന്നലെ വൈകിട്ട് 5 മണിക്ക് റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സെർച്ചർ കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ പതിവ് പരിശീലന പരിപാടിക്കിടെ റൺവേയിൽ നിന്ന് ഒരു മൈൽ അകലെ തകർന്നു വീണു. ആളപായമോ വസ്‌തുവകകൾക്ക് നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തകർന്ന ആർപിഎ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഒരു സ്പെഷ്യലിസ്‌റ്റ്‌ ടീമിനെ സൈറ്റിലേക്ക് അയച്ചെന്ന് നാവികസേന പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

Read More

വിവാദ പ്രസംഗവുമായി എം എം മണി വീണ്ടുംഇ​ടു​ക്കി: ഇ​ടു​ക്കി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും നി​ല​വി​ലെ എം​പി​യു​മാ​യ ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​യും മു​ന്‍ എം​പി പി.​ജെ. കു​ര്യ​നെ​യും വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച് സി​പി​എം നേ​താ​വ് എം.​എം. മ​ണി രംഗത്ത് . ഡീ​ന്‍ കു​ര്യ​ക്കോ​സ് ഷ​ണ്ഡ​നാ​ണെ​ന്നും “ച​ത്ത​തി​നൊ​ക്കു​മെ ജീ​വി​ച്ചി​രി​ക്കു​ന്നു’ എ​ന്ന നി​ല​യി​ലാ​ണെ​ന്നും പൗ​ഡ​റും പൂ​ശി ഫോ​ട്ടോ എ​ടു​ത്ത് നാ​ട്ടു​കാ​രെ ഇ​പ്പോ​ള്‍ ഒ​ല​ത്താം എ​ന്നു പ​റ​ഞ്ഞ് വീ​ണ്ടും ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു മ​ണി​യു​ടെ പ​രി​ഹാ​സം.ഇ​ടു​ക്കി തൂ​ക്കു​പാ​ല​ത്ത് അ​നീ​ഷ് രാ​ജ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു മ​ണി​യു​ടെ വിവാദപ്ര​സം​ഗം. കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ പെ​ണ്ണ് പി​ടി​യ​നാ​ണെ​ന്നും മ​ണി അ​ധി​ക്ഷേ​പി​ച്ചു. വി​ദേ​ശി​ക​ളെ ചു​മ​ക്കു​ക​യാ​ണ് ഇ​ടു​ക്കി​ക്കാ​രെ​ന്നും ആ​കെ​യു​ള്ള സ്വ​ദേ​ശി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​യ്‌​സ് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അതെ സമയം,എം.​എം.​മ­​ണി­​യു­​ടെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി ഇ­​ടു­​ക്കി­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍​ഥി ഡീ​ന്‍ കു​ര്യാ­​ക്കോ​സ്. മ​ണി ന​ട​ത്തി​യ​ത് തെ​റി​യ​ഭി​ഷേ​ക​മാ​ണെ​ന്നും അ­​ത് നാ​ട​ന്‍ പ്ര​യോ​ഗ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഡീ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

Read More

പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ല​ക്കാ​​ട്റോഡ് ഷോ നടത്തി . രാ​വി​ലെ പ​ത്തോ​ടെ പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ലെ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ, സ്ഥാ​നാ​ർ​ഥി​ക​ൾ, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ ചേ​ർ‌​ന്ന് സ്വീ​ക​രി​ച്ചു. കാ​റി​ൽ കോ​ട്ട​മൈ​താ​ന​ത്തെ അ​ഞ്ചു​വി​ള​ക്കി​ൽ എ​ത്തി​യ മോ​ദി അ​വി​ടെ​നി​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ നടത്തിയ റോ​ഡ് ഷോ​യി​ൽ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം കെ.​സു​രേ​ന്ദ്ര​നും പാ​ല​ക്കാ​ട്, പൊ​ന്നാ​നി, മ​ല​പ്പു​റം സ്ഥാ​നാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.അ​ഞ്ചു​വി​ള​ക്കു മു​ത​ൽ സു​ൽ​ത്താ​ൻ​പേ​ട്ട വ​ഴി ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് വ​രെ ഒ​രു കി​ലോ​മീ​റ്റ​റാ​ണ് റോ​ഡ്ഷോ. അ​തേ​സ​മ​യം, പൊ​തു​സ​മ്മേ​ള​ന​മി​ല്ല. ബി​ജെ​പി​യു​ടെ എ ​പ്ല​സ് മ​ണ്ഡ​ല​മാ​യ പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റാ​ണ് സ്ഥാ​നാ​ർ​ഥി.

Read More

ഗാ​സ സി​റ്റി: ഗാ​സ​യി​ൽ 13,000-ത്തി​ല​ധി​കം കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ണി​സെ​ഫ്. നി​ര​വ​ധി കു​ട്ടി​ക​ൾ ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്ക് ക​ര​യാ​ൻ പോ​ലും ശ​ക്തി​യി​ല്ലെ​ന്നും ഏ​ജ​ൻ​സി വ്യക്‌തമാക്കി. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​വ​ർ എ​വി​ടെ​യാ​ണെ​ന്ന് പോ​ലും അ​റി​യി​ല്ല. ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യി​രി​ക്കാം. ലോ​ക​ത്തി​ലെ മ​റ്റേ​തൊ​രു സം​ഘ​ട്ട​ന​ത്തി​ലും കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ര​യും മ​ര​ണ​നി​ര​ക്ക് ക​ണ്ടി​ട്ടി​ല്ലെ​ന്ന് യു​ണി​സെ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കാ​ത​റി​ൻ റ​സ​ൽ സി​ബി​എ​സ് ന്യൂ​സി​നോ​ട് പ​റ​ഞ്ഞു. ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന കു​ട്ടി​ക​ളു​ടെ വാ​ർ​ഡു​ക​ളി​ൽ ഞാ​ൻ ഉ​ണ്ടാ​യി​രു​ന്നു. വാ​ർ​ഡ് മു​ഴു​വ​ൻ തി​ക​ച്ചും നി​ശ​ബ്ദ​മാ​ണ്. കാ​ര​ണം കു​ട്ടി​ക​ൾ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും ക​ര​യാ​ൻ പോ​ലും ശ​ക്തി​യി​ല്ല.-​കാ​ത​റി​ൻ റ​സ​ൽ പ​റ​ഞ്ഞു. സ​ഹാ​യ​ത്തി​നാ​യി ഗ​സ​യി​ലേ​ക്ക് ട്ര​ക്കു​ക​ൾ എ​ത്തി​ക്കു​ന്ന​ത് വ​ള​രെ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും റ​സ​ൽ പ​റ​ഞ്ഞു. വ​ട​ക്ക​ൻ ഗാ​സ​യി​ൽ ര​ണ്ട് വ​യ​സി​ന് താ​ഴെ​യു​ള്ള മൂ​ന്ന് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ പോ​ഷ​കാ​ഹാ​ര​ക്കു​റ​വും പ​ട്ടി​ണി​യും നേ​രി​ടു​ന്നു​.

Read More

തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് ട്രാ​ഫി​ക് ഐ​ല​ന്‍​ഡ് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ കു​ന്നം​കു​ളം റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ല്‍ അ​ഗ്‌​നി​ബാ​ധ. ​തു​ട​ര്‍​ന്ന് മൂ​ന്ന് ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെരുപ്പ് കടയും ഫാ​ന്‍​സി ഷോ​പ്പും മ​റ്റൊ​രു തു​ണി​ക്ക​ട​യു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. കെ​ട്ടി​ട​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള വൈ​ദ്യു​തി ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ലെ കേ​ബി​ളു​ക​ള്‍ ക​ത്തി​ന​ശി​ച്ചെ​ങ്കി​ലും ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ഗ്‌​നി​ര​ക്ഷാ​സ​നേ​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ളെ​ത്തി​ നാ​ലോ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്തത്തിന്‍റെ ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read More

ന്യുഡല്‍ഹി: തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറുമായ തമിലിസായ് സുന്ദരരാജന്‍ ഇരുപദവികളും രാജിവച്ചു. തിങ്കളാഴ്ച രാവിലെയാണ് രാഷ്ട്രപതിക്ക് രാജിസമര്‍പ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷയായിരുന്നു. തെലങ്കാന സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഗവര്‍ണറായി 2019 നവംബറിലാണ് തമിലിസായ് സുന്ദരരാജന്‍ (62) ചുമതലയേറ്റത്. 2021ല്‍ പുതുച്ചേരിയുടെ അധിക ചുമതലയും നല്‍കി. പുതുച്ചേരിയിലെ ഏക ലോക്‌സഭാ സീറ്റില്‍ നിന്നും അവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ് സീറ്റ്. പുതുച്ചേരിയിലെ ജനങ്ങളുമായി തമിലിസായ്്ക്കുള്ള അടുപ്പം മുതലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

Read More

ന്യൂഡല്‍ഹി : ഇലക്‌ടറല്‍ ബോണ്ട് കേസില്‍ ബോണ്ട് നമ്പറുകള്‍ അടക്കം മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താന്‍ എസ്‌ബിഐയോട് സുപ്രീം കോടതി. ഇലക്‌ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുത്ത് പുറത്തുവിടാതിരിക്കാനും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടു. വിവരങ്ങളെല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്‌മൂലം സമര്‍പ്പിക്കാനും നിര്‍ദേശം ഉണ്ട്. ബോണ്ട് വിശദാംശങ്ങളില്‍ എന്തെല്ലാം വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് എസ്‌ബിഐയ്‌ക്ക് തീരുമാനിക്കാനാകില്ല എന്ന് നിര്‍ദേശിച്ച കോടതി, എന്തുകൊണ്ട് ബോണ്ട് നമ്പര്‍ എസ്‌ബിഐ വെളുപ്പെടുത്തിയില്ല എന്നും ആരാഞ്ഞു. എസ്‌ബിഐയുടെ നടപടി ന്യായമല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കുറ്റപ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് എസ്‌ബിഐയ്‌ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇലക്‌ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്‍റെ കൈവശമുള്ള മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ചീഫ്‌ ജസ്റ്റിസ് അഭിഭാഷകനോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തുകയും ബോണ്ടുമായി ബന്ധപ്പെട്ട ഒരു വിവരം പോലും മറച്ചുവച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്‌മൂലം ബാങ്ക് സമര്‍പ്പിക്കുകയും വേണമെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ ഉത്തരവുകള്‍ക്കായി കാത്തിരിക്കേണ്ട എന്നും കോടതി വ്യക്തമാക്കി. ബോണ്ട്…

Read More

ന്യൂ ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ്  ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തില്‍ തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടുന്നത്. ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കേണ്ടത് 39 ദിവസമാണ്. മാർച്ച് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഏപ്രിൽ നാലാണ്. ഏപ്രിൽ അഞ്ചിന് ‌പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആയിരിക്കും. വിഗ്യാന്‍ ഭവനില്‍ പത്രസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, വെള്ളിയാഴ്ച ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സിങ് സന്ധു എന്നിവര്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ആദൃ ഘട്ടം ഏപ്രിൽ 19, രണ്ടാം ഘട്ടം ഏപ്രിൽ 26, മൂന്നാം ഘട്ടം…

Read More