- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമേ എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തിന് പുറമേ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്. മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്. മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച 32 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇപ്പോഴും സംസ്കാരം നടക്കുന്നു. ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം രാത്രിയും തുടരുമെന്ന് അറിയിച്ച് സൈന്യം. രാവിലെയോടെ നിര്‍മ്മാണം…
ന്യൂഡൽഹി: കേരളത്തിനു പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജൂലൈ 23ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു .ഇപ്പോള്‍ പരസ്പരം പഴിചാരാതെ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനിന്നിരുന്നത്-മുഖ്യമന്ത്രി പറഞ്ഞു . അതേസമയം ,വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായെന്നും ഷാ കുറ്റപ്പെടുത്തി. 20 സെന്റീമീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പുകൾ കേരളം ഗൗരവമായി കാണണമായിരുന്നു. എന്നാൽ , 115നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി . ആദ്യ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴപെയ്തു .മുന്നറിയിപ്പു നല്‍കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകും മുന്‍പ് ഒരു തവണ പോലും അവിടെ റെഡ് അലെർട് നൽകിയിരുന്നില്ല -മുഖ്യമന്ത്രി പറഞ്ഞു.
വയനാട്: മുണ്ടക്കൈയിലും ചൂരമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കുള്ള തെരച്ചിൽ ഊര്‍ജിതംദുരന്തമേഖലയിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. അതേസമയം മരണസംഖ്യ ഉയരുകയാണ്. ഒടുവിലത്തെ കണക്കുകൾ അനുസരിച്ച് മരണം 179 ആയി. ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൂരൽമലയിൽ നാലുസംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി . മുണ്ടകൈ പൂർണമായും തകർന്നു എന്നാണു യോഗത്തിന്റെ വിലയിരുത്തൽ. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്ന് യോഗത്തിൽ നിരീക്ഷണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയെന്നും യോഗം വിലയിരുത്തി. കേന്ദ്രേ സർക്കാരിന്റെയും ആർമിയുടെയും ഇതുവരെയുള്ള പ്രവർത്തനത്തിൽ സംത്യപ്തരെന്നും വിലയിരുത്തൽ. മുണ്ടക്കൈയിലേക്ക് കൂടുതൽ വെള്ളവും ഭക്ഷണവുമെത്തിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയിലുള്ളവർ ഓൺലൈനായി പങ്കെടുത്തു.
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെയും എറണാകുളം പ്രസ്‌ക്ലബിന്‍റെയും 2024 -26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി ആർ.ഗോപകുമാർ (ജനയുഗം),സെക്രട്ടറിയായി എം.ഷജിൽകുമാർ (മലയാള മനോരമ), ട്രഷററായി അഷ്റഫ് തൈവളപ്പ് (ചന്ദ്രിക) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്‍റുമാർ: പ്രദീപ് കുമ്പിടി (റിപ്പോർട്ടർ ടിവി), സ്മിത എൻ.കെ (ഡെക്കാൺ ക്രോണിക്കിൾ), ജോ.സെക്രട്ടറിമാർ: റോമേഷ് എസ് (ദീപിക), ഷബ്‌ന സിയാദ് (ന്യൂസ് മലയാളം 24 x 7). നിർവാഹക സമിതി അംഗങ്ങൾ: പ്രകാശ് എളമക്കര(കലാകൗമുദി), ടോമി മാത്യു (സൊസൈറ്റി ടുഡേ), ജിഷ പി.ഒ (വൺ ഇന്ത്യ മലയാളം), ജിതേഷ് ടി.ആർ (ദി ഫോർത്ത്), സർവമദനൻ (24 ന്യൂസ്), ലിജോ എം.ജി (ധനം), ജെബി പോൾ (മംഗളം), ശ്രീകാന്ത് മണിമല(ജന്മഭൂമി). ജില്ലാ വരണാധികാരി എം.സൂഫി മുഹമ്മദും സഹവരണാധികാരികളായ ആർ.ആർ. ജയറാമും ഷാജി ടി.ബിയും തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.
എറണാകുളം: കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിഭ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍. 2022 ഫെബ്രുവരി 9നാണ് കമ്മീഷനെ നിയമിച്ചത്. 2023 മേയ് 18ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഞ്ചു മാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 20ന് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതല്ലാതെ ഇതുവരെ മറ്റൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച വിശദാംശങ്ങള്‍ ഏതെല്ലാം വകുപ്പുകള്‍ നല്‍കിയിട്ടുണ്ട് എന്നതിലും വ്യക്തതയില്ല. 2024 മാര്‍ച്ചില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഒരു ഉന്നത സമിതിയെ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടിലെ വിവിരങ്ങള്‍ പുറത്തുവിടണമെന്ന ക്രൈസ്തവ മേലധ്യക്ഷന്മാരുടേയും സംഘടനാ നേതാക്കളുടേയും അഭ്യര്‍ഥനകള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല.കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 12 ലത്തീന്‍ രൂപതകളിലുമായി സംഘടിപ്പിച്ചുവരുന്ന ആയിരം പ്രചരണ-ബോധവത്കരണ യോഗങ്ങള്‍ പുരോഗമിച്ചു വരികയാണ്.…
ന്യൂഡൽഹി:ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മറുപടി നൽകും. ലോക്‌സഭ കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിന് അംഗീകാരം നൽകിയിരുന്നു. ബജറ്റിൽ പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിച്ചെന്ന ആരോപണം ധനമന്ത്രി തള്ളിക്കളഞ്ഞു. ഒരു മേഖലയേയും ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നും നുണ പ്രചാരണത്തിലൂടെ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകി കൊണ്ട് പറഞ്ഞു. വയനാട് ഉരുൾ പൊട്ടൽ കേരളത്തിൽ നിന്നുള്ള എം പി മാർ ഇന്നും പാർലമെൻ്റിൽ ഉന്നയിക്കും. ആഗസ്റ്റ് 12 ന് അവസാനിക്കുന്ന ഈ സമ്മേളന കാലയളവിൽ ആറ് സുപ്രധാന ബില്ലുകൾ അവതരിപ്പിച്ച് പാസാക്കാനാണ് സർക്കാർ ശ്രമം. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ജനറൽ ബോഡി ഇന്ന് ചേരും.
തെഹ്‌റാന്‍: ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയുടെ തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . തെഹ്‌റാനില്‍ വെച്ചാണ് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സൈന്യവും ഹമാസും അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ. ഖത്തര്‍ കേന്ദ്രീകരിച്ച് ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹനിയ്യ അവിടെ നിന്നാണ് ഇറാനിലെത്തിയത്. ഇന്നലെ നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് അംഗരക്ഷകന്‍ കൊല്ലപ്പെട്ടത്.ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
6.10 am 71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം 222 ആയതായി റിപ്പോര്‍ട്ട് ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 222 ആയി ഉയര്‍ന്നതായി അനൗദ്യോഗിക കണക്ക്. 71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. 1.43 pm ഇനിയും കണ്ടെത്തേണ്ടത് 225 പേരെ 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 1.40 pm വയനാട് ദുരന്തം ലോക്സഭ ചര്‍ച്ച ചെയ്യും വയനാട് ദുരന്തം ലോക്സഭ വൈകീട്ട് ചര്‍ച്ച ചെയ്യും. കെ സി വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കൽ വൈകീട്ട് മൂന്നിന്. 11.56 am ഏഴിമലയില്‍ നിന്ന് നാവികസംഘം ചൂരല്‍മലയില്‍, മരണം 167 ആയി 11.39 am വയനാട്ടിൽ 152 മരണം സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 10.27 am…
വിലാപത്തിന്റെയും കൊടുംവ്യഥകളുടെയും പെരുമഴക്കാലം കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. കരള്‍പിളര്‍ക്കുന്ന നിലവിളികള്‍ക്കും ആര്‍ത്തവിഹ്വലതകള്‍ക്കുമിടയില്‍ ദൈവകൃപ യാചിക്കാനും നിരാലംബരായ സഹോദരങ്ങളെ നെഞ്ചോടുചേര്‍ക്കാനും അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചണിചേരാനുമുള്ള ദുരന്തപ്രതിരോധ കാലമാണിത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
