- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
ആലപ്പുഴ :കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ് വി .ജെ.മൈക്കിൾ അന്തരിച്ചു .ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദ്രോഗ സംബന്ധമായ രോഗത്തിനു ചികിത്സയിലിരിക്കെയാണ് അന്ത്യം.ഭാര്യ: മേരി (റിട്ടയേഡ് സ്റ്റാഫ് ആലപ്പുഴ സെൻറ് ജോസഫ് വനിതാ കോളജ് ) . മക്കൾ : മെൽവിൻ മൈക്കിൾ (സീനിയർ സിവിൽ പോലീസ് ,ചാവക്കാട് സ്റ്റേഷൻ ), എഡിസൺ മൈക്കിൾ (മൗറീഷ്യസ് ), മെർലിൻ മൈക്കിൾ (അധ്യാപിക), ഷെറിൻ മൈക്കിൾ . മരുമക്കൾ : ബിൻസി , ഡൈനി, ഷിനു (റഷ്യ), അഗസ്റ്റിൻ (ഷാർജ ). കെസിവൈഎം ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി, രൂപത പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, കെഎൽസി എ ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി എന്നീ നിലകളിൽ മൈക്കിൾ സേവനം ചെയ്തു.ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ഓഫീസ് സ്റ്റാഫ് ആയിരുന്നു .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാട്ടൂർ മണ്ഡലം പ്രസിഡന്റായും വിവിധ സാംസ്കാരിക സംഘടനകളുടെയും ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട് . സംസ്കാരം ഇന്ന്…
ലൂയിസ് തണ്ണിക്കോട് ലത്തീൻ കത്തോലിക്ക സമുദായത്തിലെ അൽമായ നേതാക്കളിൽ ശ്രദ്ധേയനായ ആൻറണി എം അമ്പാട്ട് എൺപതിന്റെ നിറവിൽ.സമുദായത്തെ ശ്രേണി ബദ്ധമായി ശാക്തീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് അമ്പാട്ട് . 1944 ഓഗസ്റ്റ് ഒന്നിന് ചേന്നൂരിൽ ജനിച്ച അമ്പാട്ട്,ചേന്നൂർ വികാരിയായിരുന്ന മോൺ : മൈക്കിൾ പനക്കൽ ഇടവക വികാരി ആയിരിക്കുമ്പോഴാണ് സമുദായ പ്രവർത്തനത്തിലേക്ക് ആദ്യ ചുവടുവെക്കുന്നത്. 1967 എറണാകുളത്ത് ചേർന്ന് പ്രഥമ കെ എൽ സി എ രൂപീകരണയോഗത്തിൽ പങ്കെടുത്ത അമ്പാട്ട്, 1974 കെസിവൈഎമ്മിന്റെ പ്രഥമ വരാപ്പുഴ അതിരൂപത പ്രസിഡണ്ടായി.1978- മന്നാനത്ത് ചേർന്ന കെസിവൈഎം യോഗത്തിൽ പ്രഥമ സംസ്ഥാന പ്രസിഡണ്ടായി അമ്പാട്ടിനെ തിരഞ്ഞെടുത്തു. കേരള ലത്തീൻ സഭയിലും ,വിശിഷ്യാ വരാപ്പുഴ അതിരൂപതയിലും, ആത്മായ ശാക്തികരണത്തിന്ന് അഡ്വ : സി വി ആന്റണിക്കൊപ്പം രണ്ടാം വത്തിക്കാൻ കൗൺസിൽ, ഒപ്പം, കുടുംബയൂണിറ്റുകളുടെ സ്ഥാപനത്തിന് നേതൃത്വം നൽകി. കെ ആർ എൽ സി സി യുടെ സെക്രട്ടറിയായി മൂന്നുവർഷം സേവനം ചെയ്ത അമ്പാട്ട്, 9 വർഷം കെഎൽസി…
വാഷിംഗ്ടൺ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.അവിടത്തെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരായ എല്ലാവരോടും ജില്ലും ഞാനും ആത്മാര്‍ഥമായ ദു:ഖം അറിയിക്കുന്നു.ദുരിത ബാധിതര്‍ക്കായി പ്രാര്‍ഥിക്കുനെന്നും അദ്ദേഹം പറഞ്ഞു.കഠിന കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ഡൽഹി: ഉരുൾപൊട്ടലിനെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐഎംഡി) രംഗത്ത് . വയനാട്ടിൽ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയിൽ പല തവണ സംസ്ഥാനത്തിന് നൽകിയിരുന്നു. ഓറഞ്ച് അലേർട്ട് നൽകുന്നത് തയ്യാറെടുപ്പ് നടത്താനാണെന്നും മഹാപത്ര വ്യക്തമാക്കി . കേരളത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ റെഡ് അലേർട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവിയുടെ പ്രതികരണം.കേരളത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ റെഡ് അലേർട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന്…
വയനാട്:മരണം മലയിറങ്ങിയ ഒറ്റരാത്രി കൊണ്ട് നാമാശേഷമായിരിക്കുകയാണ് മുണ്ടക്കൈ. മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 291 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചതായി സ്ഥിരീകരിച്ചത് . ഇതിൽ 27 പേര്‍ കുട്ടികളാണ്. 200ലധികം പേരെ ഇതുവരെ കണ്ടെത്താനായില്ല . നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ഉണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം. അതിനിടെ സൈന്യം നിര്‍മിച്ച ബെയ്‍ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. ചൂരൽ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി നൽകി. കാസർകോട്, തൃശൂർ, മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി.കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലർട്ട് നാളെ രാവിലെ 10 മണി വരെ ഉണ്ടാകും . മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ല കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ അംഗൻവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍…
പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ 3ൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം. 451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ ആറാമതായിരുന്നു സ്വപ്നിൽ. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയത്. ആദ്യം നടന്ന നീൽ പൊസിഷനിൽ മൂന്ന് സീരിസിലും സ്വപ്നിൽ ആറാം സ്ഥാനത്തായിരുന്നു. 153.3 പോയിന്റാണ് നീലിംഗിൽ ഇന്ത്യൻ താരത്തിന് നേടാനായത്. പിന്നാലെ പ്രോൺ സീരിസ് തുടങ്ങിയപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഇത്തവണയും മൂന്ന് സീരിസും പിന്നിട്ടപ്പോൾ താരം അഞ്ചാമത് തന്നെ തുടർന്നു. സ്റ്റാൻഡിംഗ് പൊസിഷനിൽ മത്സരം തുടർന്നപ്പോഴാണ് സ്വപ്നിൽ മുന്നേറിയത്. ആദ്യ സീരിസിൽ അഞ്ച് ഷോട്ടുകൾ ഉതിർത്തതിന് പിന്നാലെ താരം നാലാം സ്ഥാനത്തെത്തി. രണ്ടാം സീരിസ് പിന്നിടുമ്പോൾ മൂന്നാം സ്ഥാനത്തേയ്ക്ക് സ്വപ്നിൽ ഉയർന്നു. പിന്നീട് വിജയികളെ നിർണയിക്കുന്ന അവസാനവട്ട പോരാട്ടം ആരംഭിച്ചു. ഇവിടെ വെങ്കല മെഡൽ സ്വപ്നിലിന് നിലനിർത്താനായി. എന്നാൽ രണ്ടാം…
വെണ്ണല എസ് ബി ഐ കോളനിയിൽ താമസിച്ചിരുന്ന സി ജോൺകുട്ടി എന്ന മനുഷ്യസ്നേഹി വിടവാങ്ങി .ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്ന ജോൺകുട്ടി, സർവ്വീസിൽ നിന്നും വിരമിച്ച ശേഷം നിസ്വാർത്ഥമായ ജനസേവനത്തിലൂടെ ക്രിസ്തുസാക്ഷിയായി ആലംബഹീനർക്ക് തണലായി മാറി . ജോൺകുട്ടിയെ അനുസ്മരിച്ച് അദ്ദേഹവുമായി ആത്മബന്ധം പുലർത്തിയിരുന്ന ഫാ. ജോഷി മയ്യാറ്റിൽ ഫേസ്‌ബുക്കിൽ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണിത് .ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ ഇടം നേടിയ ആ നല്ല മനുഷ്യനെക്കുറിച്ചുള്ള ഓർമ്മ .ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം തുടർന്ന് വായിക്കാം . ആത്മാവിനെ കയറ്റിവിട്ടേക്കണേ, അച്ചാ… പാവപ്പെട്ടവരുടെ ഏതു കാര്യത്തിനും എനിക്ക് ഉടനെതന്നെ വിളിക്കാവുന്ന രണ്ടോ മൂന്നോ പേരുകളിൽ ഒന്നായിരുന്നു ജോൺകുട്ടി ചേട്ടൻ്റേത്. കഴിഞ്ഞ 14 വർഷമായി എത്രയോ ലാസർമാരുടെ പ്രശ്നങ്ങൾ ജോണിച്ചേട്ടനിലൂടെ പരിഹരിക്കാനായി! ഞാൻ ദൈവത്തിന് നന്ദി പറയുകയാണ്. മനുഷ്യരുടെ ഭൗതികകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധയുള്ള ആളായിരുന്നു അദ്ദേഹം. ജയിലിൽ കഴിയുന്നവരോ രോഗം പിടിപെട്ടവരോ ഭക്ഷണമില്ലാത്തവരോ ഭവനമില്ലാത്തവരോ മയക്കുമരുന്നിന് അടിമകളായവരോ ആരായാലും അവർക്ക് അവരുടെ ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട…
‘ഹോട്ടല്‍ റുവാണ്ട’ ആ കൂട്ടക്കൊലയുടെ കഥയല്ല… വംശഹത്യക്കിടയില്‍നിന്നും 1200 പേരുടെ ജീവന്‍ രക്ഷിച്ച ഒരു ഹോട്ടല്‍ മാനേജരുടെ കഥയാണിത്.
പരമ്പരാഗത ഗോത്ര അതിരുകളെ ഇല്ലാതാക്കിയാണ് യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സ്ഥാപിച്ചത്. അവര്‍ വരച്ചിട്ട അതിര്‍ത്തികള്‍ക്കകത്തു വിവിധ ഗോത്രങ്ങള്‍ ഒരുമിച്ചു താമസിക്കാന്‍ നിര്ബന്ധിതമായതോടെ സംഘര്‍ഷങ്ങള്‍ തുടങ്ങി, റുവാണ്ടയുടെ പ്രശ്നങ്ങളും ആരംഭിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
