- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
തൃശൂർ: ഷോളയാർ ഡാം നാളെ തുറക്കുമെന്ന് തൃശൂർ ജില്ലാ കലക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍. ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.10 അടിയായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പൊരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ഷോളയാര്‍ ഡാമിലെ റേഡിയല്‍ ഗേറ്റുകള്‍ തുറക്കുന്നതു മൂലം പൊരിങ്ങള്‍ക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന…
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് -സി കൃഷ്ണകുമാര്‍, വയനാട് -നവ്യ ഹരിദാസ്, ചേലക്കര- കെ ബാലകൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക. പാലക്കാട് മണ്ഡലത്തിൽ ഇതോടെ കോൺഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിൻ എന്നിവരായിരിക്കും സി കൃഷ്ണകുമാറിന്‍റെ എതിരാളികൾ.
ന്യൂ ഡൽഹി : വ്യാജ ബോംബ് ഭീഷണി ഒഴിയാതെ ഡല്‍ഹി. കഴിഞ്ഞ 24 മണിക്കൂറിനിടെ ബോംബ് ഭീഷണി ബാധിച്ചത് വിവിധ വിമാന സർവീസുകൾക്കാണ്. ഈ പ്രശ്‌നംകൊണ്ട് ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകുന്ന സാഹചര്യമുണ്ടായി. രാവിലെ 6.10-ന് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45-നാണ് വിമാനത്തിന് ദുബായിലേക്ക് പുറപ്പെടാനായത്.ഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള വിസ്താര വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായി. ഈ സാഹചര്യത്തിൽ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു. വിശദ പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തിരിച്ചുവിട്ടത്. വെളളിയാഴ്ച വൈകീട്ട്ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിന് ഭീഷണിയെത്തിയത്. ഇത് വിമാന സര്‍വീസിനെത്തന്നെ സാരമായി ബാധിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തി. ഇത്തരത്തില്‍ ആകാശയുടെ അഞ്ച് എയര്‍ വിമാനങ്ങള്‍ക്കും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ ബോംബ് ഭീഷണിയുണ്ടായി. തുടർച്ചയായുള്ള ബോംബ് ഭീഷണികൾക്ക് പിന്നാലെ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഭീഷണിക്ക് പിന്നിൽ ഏതെങ്കിലും ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും…
ബിഷപ്പ് മത്യാസ് കാപ്പിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ അഭിമുഖ്യത്തിൽ പത്തനാപുരം സിഎംഎച്ച്എസ് വെച്ച് ഞാറ്റുപാട്ട് മത്സരം നടത്തി. പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് മുഖ്യ സന്ദേശം നൽകി. സജീവ് ബി. വയലിൽ പത്തനാപുരം,ഞാറ്റുപാട്ട് മത്സരം ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും 7 ടീമുകൾ പങ്കെടുത്തു.മത്സരത്തിൽ മരുതിമൂട് സെൻറ് ജോർജ്ജ് ദേവാലയം ഒന്നാം സ്ഥാനവുംകിഴക്ക്പുറം ലിറ്റിൽ ഫ്ലവർ ചർച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഞാറ്റുപാട്ട് മത്സരത്തിന് ഇൻസ്റ്റ്യൂട്ട് ഡയറക്ടർ റവ .ഫാദർ സ്റ്റീഫൻ ദാസ് നേതൃത്വം നൽകി.
കൊച്ചി : പടക്ക ഉപയോഗം നിയന്ത്രിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ രൂപപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കെ സി ബി സി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ വിശദീകരണം നൽകി. വൻതോതിൽ കാർബൺ ബഹിർഗമനത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ടുകളും ആഘോഷങ്ങളും ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സുപ്രീം കോടതിയുടെ ദീർഘകാല ഇടപെടലുകളെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പലപ്പോഴായി നൽകിയിട്ടുള്ളതാണ്. 2016 മുതൽ സുപ്രീംകോടതിക്ക് മുന്നിലെത്തിയിട്ടുള്ള വിവിധ ഹർജികൾ പ്രകാരം ഈ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴായി ഉയർന്നിട്ടുള്ള ഇത്തരം നിർദ്ദേശങ്ങൾ പ്രകാരം ചില സംസ്ഥാനങ്ങൾ വെടിമരുന്ന് ഉപയോഗത്തിന് പൂർണ്ണമായ നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ 2020 -21മുതൽ വെടിമരുന്ന്/ പടക്ക ഉപയോഗത്തിന് പൂർണ്ണമായ നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്ന സംസ്ഥാനങ്ങളാണ് ഹരിയാനയും…
കൊച്ചി : കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് വന്ന സാഹചര്യത്തിൽ കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിവേദനം സമർപ്പിച്ചു. കൊച്ചിയുടെ സുപ്രധാന പ്രദേശമായ തോപ്പുംപടിയിൽ ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്നും ഇതിനായി ഉടൻ നടപടി സ്വീകരിക്കണമെന്നും തോപ്പുംപടി യൂണിറ്റ് പ്രസിഡൻറ് സയന ഫിലോമിന ഹെൽത്ത് ഇൻസ്പെക്ടറിനെ അറിയിച്ചു. കെ.സി.വൈ.എം സംസ്ഥാന ലാറ്റിൻ പ്രസിഡൻറ് കാസി പൂപ്പനയും, ആനിമേറ്റർ സുമിത് ജോസഫും അവരുടെ ആശങ്കകൾ അറിയിച്ചു. തുടർന്ന് എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഫോഗിംഗ്, സ്പ്രേയിങ് മുതലായ നടപടികൾ സ്വീകരിച്ച് ഡെങ്കിപ്പനിയുടെ വർദ്ധനവ് കുറക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അന്ന ഡയാന ഉറപ്പ് അറിയിച്ചു. C.M.സെബിൻ, ബേസിൽ റിച്ചാർഡ്, ആഷന M.J.,നേഹ വിൻസൻറ്,ആൻ മേരി, ആഗ്നൽ ജൂഡ് എന്നിവർസംസാരിച്ചു.
മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എട്ടാം ദിനത്തിലേക്ക് . ഏഴാം ദിനത്തിൽ വിസിറ്റേഷൻ സന്യാസിനി സഭാംഗവും,മുനമ്പം – കടപ്പുറം ബീച്ചിലെ വിസിറ്റേഷൻ കോൺവെന്റിലെ സുപ്പീരിയറുമായ സിസ്റ്റർ മെറ്റിൽഡ ലോറൻസ് നിരാഹാരമനുഷ്ഠിച്ചു . സമരത്തിനു ഐക്യദാർഢ്യവുമായി ആലപ്പുഴ ശാന്തിഭവൻ ആശ്രമത്തിലെ ഫാ.വിൻസെന്റ് ചിറ്റിലപ്പിള്ളി എംസിബിഎസ്, നാഷണൽ ഹിന്ദു ലീഗ് ജനറൽ സെക്രട്ടറി മുക്കപ്പുഴ നന്ദകുമാർ,എന്നിവർ സമര പന്തലിലെത്തി . കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആൻറണി സേവ്യർ തറയിൽ, സഹവികാരി ഫാ. ആൻ്റണി തോമസ് പോളക്കാട്ട്, സമരസമിതി ചെയർമാൻ ജോസഫ് റോക്കി ,കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വഖഫ് ബോർഡ് 2019 ൽ മുനമ്പം – കടപ്പുറത്തു താമസിക്കുന്ന 610-ത്തോളം വരുന്ന ഭൂ ഉടമകൾക്ക് നോട്ടീസുപോലും നൽകാതെ അവരുടെ ഭൂമി അന്യായമായി ബോർഡിൻ്റെ ആസ്ഥി വിവരക്കണക്കിൽ എഴുതിച്ചേത്തത് സാമാന്യ നീതിക്ക് നിരക്കാത്തതും മനുഷ്യാവകാശ ലംഘനവുമാണെന്ന്…
വാരണാസി : യുപിയിലെ വിദ്യാഭ്യാസ വിചക്ഷണർക്കുള്ള ദൈനിക് ജാഗരൺ എക്സലൻസ് അവാർഡ് 2024 സെപ്റ്റംബർ 27ന് വാരണാസിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഉത്തർപ്രദേശ് ആയുഷ് – ഭക്ഷ്യ സുരക്ഷാവകുപ്പുകളുടെ മന്ത്രി ഡോ. ദയാശങ്കർ മിശ്രയിൽ നിന്നും ഡോ.ബ്രൂണോ ഡൊമിനിക് നസ്രത്ത് ഏറ്റുവാങ്ങി. മാതൃകാപരമായ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സൗഹൃദ വികസനങ്ങൾ, നൂതനാശയങ്ങൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നൈപുണ്യ ഉന്നമനത്തിനായുള്ള ശ്രമങ്ങൾ എന്നിവയിൽ ബ്രൂണോ നൽകിയ സംഭാവനകൾ അദ്ദേഹത്തെ അവാർഡിന് അർഹനാക്കി. ഫീഡ്‌ബാക്ക് ഫോമുകളിലൂടെയും ഇമെയിലുകളിലൂടെയും വിദ്യാർത്ഥികൾ നൽകിയ ഫീഡ്‌ബാക്ക്, മാതാപിതാക്കളുടെ പൊതു അഭിപ്രായങ്ങൾ, വ്യക്തിഗത, ടെലിഫോണിക് അഭിമുഖങ്ങൾ, ഡിജിറ്റൽ മീഡിയയിലൂടെ ശേഖരിച്ച വിദ്യാഭ്യാസ പ്രൊഫഷണലുകളുടെ ഫീഡ്‌ബാക്ക്എന്നിവ ഡോ. ബ്രൂണോയുടെ സംഭാവനകളെ വിലയിരുത്താൻ ഉപയോഗിച്ചു. കിഴക്കൻ യുപിയിലെ 104 സ്കൂൾ പ്രിൻസിപ്പൽമാരിൽ നിന്നാണ് അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത് പാഠ്യപദ്ധതി വിദഗ്ധൻ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിസോഴ്‌സ് പേഴ്‌സൺ, അക്കാദമിക് ഓഡിറ്റർ, സ്‌കൂൾ അഫിലിയേഷനുള്ള ഇൻസ്പെക്ഷൻ കമ്മിറ്റി അംഗം, ദേശീയ അന്തർദേശീയ…
പാലക്കാട്: പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചേലക്കരയിൽ മുൻ എംഎൽഎയായ യു ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. സരിന് പാർട്ടി ചിഹ്നമുണ്ടാകില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പാലക്കാട് എൽഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടം. ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിന് ഇപ്പോഴാണ് വിവേകം ഉണ്ടായത്. സരിനെ പുറത്താക്കാനുള്ള ഒരു അവസരത്തിനായി കോൺഗ്രസ് കാത്തിരിക്കുകയായിരുന്നു. സാഹചര്യം ഒത്തുകിട്ടിയപ്പോൾ സരിനെയും കോൺഗ്രസ് പുറത്താക്കി. പാർട്ടി വിട്ടുപോയ പലകണ്ണികളും ഇത്തവണ ഒന്നിക്കും. ഷാഫി പറമ്പിലിന് കിട്ടിയ വോട്ടുകൾ എന്തായാലും ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കില്ല. പാലക്കാട് സുരക്ഷിതമാണെന്നത് കോൺഗ്രസിന്റെ തെറ്റായ ധാരണ മാത്രമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ ഇത്തവണ പ്രകടമാകും.
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് 45 ദിവസത്തെ ആദ്യ ബാച്ചിലെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ തുടക്കം കുറിച്ചു. NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം മാനേജർ ഡൊമിനിക് തോമസ്, ലൈവിലിഹുഡ് പ്രോഗ്രാം അസി.മാനേജർ ബിജു സി.സി., അസോസിയേഷൻ പ്രസിഡൻറ് തങ്കമണി, പ്രോജക്ട് ഓഫീസർ . ബിജു ആൻ്റണി,പ്രോഗ്രാം കോ-ഓഡിനേറ്റർ ജയരാജ് എന്നിവർ സംസാരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ,ടീച്ചേഴ്സ് ഷൈനി ജോൺ, ദീപ്തി വിൻസൻ്റ്, സോന എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
