- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
രാഷ് ട്രത്തോടുള്ള വിടവാങ്ങല്‍ സന്ദേശം നല്‍കാന്‍ പോലും അവസരം നല്‍കാതെ, 45 മിനിറ്റിനകം രാജ്യം വിടാനാണ് രണ്ടു മാസം മുന്‍പ് തന്നെ സൈനിക മേധാവിയായി നിയമിച്ച ബംഗ്ലാദേശിന്റെ ആ ‘ഉരുക്കുവനിത’യ്ക്ക് ജനറല്‍ വാഖിറുസ്സമാന്‍ അന്ത്യശാസനം നല്‍കിയത്.
‘എ ട്വല്‍വ് ഇയര്‍ നൈറ്റ്’ ഒരു കാഴ്ച്ചയുടെ സിനിമ കൂടിയാണ്. ഛായാഗ്രാഹകന്‍ ‘കാര്‍ലോസ് കാറ്റലന്‍’ തടവുകാരുടെ പരിസരങ്ങളിലെ നിത്യമായ അന്ധകാരത്തെ പ്രതിഫലിപ്പിക്കാന്‍ നരച്ച വര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നു. സെല്ലുകളിലെ അടിച്ചമര്‍ത്തുന്ന ഇരുട്ടും പുറംലോകത്തിന്റെ ഇടയ്ക്കിടെയുള്ള കാഴ്ചകളും തമ്മിലുള്ള കടുത്ത വൈരുദ്ധ്യം തടവുകാരുടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തെ ഉയര്‍ത്തിക്കാട്ടുന്നു.
രചനയിലും സംഗീതത്തിലും ആലാപനത്തിലും അതീവമേന്മ പുലര്‍ത്തുന്ന ഈ സമാഹാരം ക്രിസ്തീയ ഭക്തിഗാനശാഖയിലെ വേറിട്ടൊരു സൃഷ്ടിയാണ്.
വിവിധ വിഷയങ്ങളിലായി 73 പ്രസംഗങ്ങള്‍. ബൈബിളിലെ പുസ്തകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം അവ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. 60 വര്‍ഷം മുന്‍പ് പുസ്തകത്തിന്റെ രൂപഘടനയില്‍ സജീവമായി നിലകൊണ്ടത് കേരള ടൈംസ് പത്രാധിപസമിതിയംഗമായിരുന്ന സി.എല്‍. ജോര്‍ജാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗവൈഭവം ഉള്ളടക്കം പേജുകളില്‍ തൊട്ടറിയാം.
വത്തിക്കാൻ: വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിഷമമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും, കേരളജനതയ്ക്കു മുഴുവൻ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ . വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനമാണ്, വേദനയോടെ ഫ്രാൻസിസ് പാപ്പാ കേരളത്തിലെ ജനതയെ അനുസ്മരിച്ചത്. കനത്ത മഴ മൂലമുണ്ടായ ഉരുൾ പൊട്ടലിലും, മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവർക്ക് പാപ്പാ തന്റെ പ്രാർത്ഥനകൾ അർപ്പിച്ചു. വാസസ്ഥലങ്ങൾ നഷ്ടപ്പെട്ടവരോടും, പരിക്കുകൾ ഏറ്റവരോടും, ബന്ധുക്കളെ നഷ്ടപ്പെട്ടവരോടും ഫ്രാൻസിസ് പാപ്പായുടെ ആത്മീയമായ അടുപ്പവും, സഹതാപവും അദ്ദേഹം അറിയിച്ചു. ഒപ്പം തന്റെ പ്രാർത്ഥനകളിൽ, തന്നെ ശ്രവിക്കുന്ന എല്ലാവരും പങ്കുചേരണമേയെന്ന അഭ്യർത്ഥനയും പാപ്പാ നടത്തി. കത്തോലിക്കാസഭയും, സകലസഹായവും സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദേവാലയങ്ങളും, സ്ഥാപനങ്ങളും രക്ഷാപ്രവർത്തന ആവശ്യങ്ങൾക്കായി വിട്ടുനൽകിയിരിക്കുകയാണ്.
ഡല്‍ഹി: ബംഗ്ലാദേശ് പാർലമെൻ്റ് പിരിച്ചുവിട്ടു. 2024 ജനുവരിയിൽ തിരഞ്ഞെടുപ്പിനെ തുടർന്ന് നിലവിൽ വന്ന പാർലമെൻ്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകൾക്കകമാണ് നടപടി. കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാർട്ടി നേതാക്കളും രാജ്യത്തെ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബംഗ്ലാദേശിൽ ഇനി സൈനിക ഭരണം നിലവിൽ വരും. വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സൈനിക ഭരണമല്ല ബംഗ്ലാദേശിന് ആവശ്യമെന്നാണ് വിദ്യാർത്ഥി പ്രക്ഷോഭകരുടെ നിലപാട്. ഒരു ഇടക്കാല സർക്കാർ ചുമതലയേൽക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാനാണ് അറിയിച്ചത്. എല്ലാ കൊലപാതകങ്ങളും അന്വേഷിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അർജുന്റെ ഭാര്യക്ക് ജോലി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി സർവ്വീസ് സകരണ ബാങ്കിലാണ് ജോലി നൽകുക. അർജുന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സർക്കാർ എല്ലാ രീതിയിലും തുടരുമെന്നും മന്ത്രി പ്രതികരിച്ചു. അർജുൻ്റെ വീട്ടുകാർ അങ്ങനെയൊരു ആവശ്യവും പറഞ്ഞിട്ടില്ല. എന്നാൽ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. ആ നിലയിൽ ബാങ്ക് ഭരണസമിതി തന്നെ മുൻകൈ എടുത്തു. എല്ലാ നിലയിലും ഇക്കാര്യത്തിൽ ഇടപെടും എന്ന് അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജോലി സ്വീകരിക്കാൻ തയാറാണെന്ന് അർജുന്റെ ജീവിത പങ്കാളി കൃഷ്ണപ്രിയ പറഞ്ഞു. വീടിന്റെ അടുത്ത് തന്നെയാണ് വേങ്ങേരി ബാങ്കെന്നും നടന്നു പോകാവുന്ന ദൂരമേയുള്ളുവെന്നും കൃഷ്ണപ്രിയ പറഞ്ഞു.
കൽപ്പറ്റ: ഇതുവരെ പരിശോധന നടത്താനാകാത്ത സണ്‍റൈസ് വാലിയില്‍ ഇന്ന് തിരച്ചിൽ.വയനാട് ദുരന്ത മേഖലയിൽ . സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്ന് തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ഇതുവരെ പരിശോധന നടത്താനാകാത്ത സൂചിപാറയിലെ . സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക. ചാലിയാർ പുഴയുടെ ഇരു കരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇന്ന് അവിടെ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരാണ് ഇന്ന് രാവിലെ എട്ട് മണിയോടെ എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരുക. മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം…
പറവൂർ : മൂന്നാം ക്ലാസുകാരനായ കിഴക്കേവീട്ടിൽ നെവിൻ റോച്ച സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സ്വരൂപിച്ച പണം വയനാട് ദുരിതബാധിതർക്കായുള്ള സഹായനിധിയിലേക്ക് നല്കി മാതൃകയായി. കുര്യാപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തിലെ പ്രീസ്റ്റ് -ഇൻ-ചാർജ് ആയ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരിക്ക് പണം കൈമാറി. കോട്ടപ്പുറം രൂപതയിലെ പള്ളികളിൽ ആഗസ്റ്റ് നാല് ഞായറാഴ്ച കുർബ്ബാന മദ്ധ്യേയുള്ള സഞ്ചിപിരിവ് വയനാടിലെ ദുരിതബാധിതർക്കായി മാറ്റി വയ്ക്കാൻ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ചാണ് വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങളറിഞ്ഞ്, രണ്ടുവർഷമായി കുടുക്കയിൽ സൈക്കിൾ വാങ്ങാനായി സ്വരുകൂട്ടിയ 2588 രൂപ ദേവാലയത്തിൽ സമർപ്പിച്ചത്. കുര്യാപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തിലെ മതബോധന വിദ്യാർത്ഥിയായ നെവിൻറോച്ച ,കിഴക്കേവീട്ടിൽ വിപിൻ റോച്ചയുടെയും നിമ്മിയുടെയും മകനാണ് . കടബാധ്യതയുള്ള, വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ് നെവിൻ റോച്ചയുടേത്. പിതാവ് ഐസ് പ്ലാന്റിലും അമ്മ സൗദിയിലും ജോലി ചെയ്യുന്നു. നിരവധി പേരാണ് ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
