- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
ന്യൂ ഡൽഹി : ഹരിയാന അതിർത്തിയായ ശംഭുവിൽനിന്ന് കർഷക മാർച്ച് തുടങ്ങിയതിന് പിന്നാലെ ശംഭു അതിർത്തിയിൽ കർഷകരെ പൊലീസ് തടഞ്ഞു.അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കർഷകർ ഇതോടെ പൊലീസിനെ അറിയിച്ചു. 101 കർഷക അണിനിരന്നാണ് പ്രതിഷേധ മാർച്ച് നടന്നത്.ഈ മാസം 18ന് കർഷകരുമായി ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും പൊലീസ് കർഷകരോട് പറഞ്ഞു. ഇതിനിടെ കർഷകരെ പിന്തിരിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇന്ന് രാവിലെ മുതൽ അംബാലയിലെ 12 ഗ്രാമങ്ങളിൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.ഡിസംബർ 17 വരെ ഈ നിരോധനം തുടരും.
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി.പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പശ്ചിമേഷ്യാ സമാധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാപ്പായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു .പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതിന് പാപ്പായുടെ പിന്തുണ അഭ്യർഥിച്ചതായി അദ്ദേഹം അറിയിച്ചു . പിന്നീട് അദ്ദേഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. ഗാസാ വെടിനിർത്തൽ, ബന്ദികളുടെ മോചനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അബ്ബാസ് പിന്നീട് അറിയിച്ചു.
ന്യൂഡൽഹി: വയനാടിനോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ച് കേരളത്തിൽനിന്നു എംപിമാർ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ പ്രതിഷേധം. കേരളത്തോടുള്ള അവഗണന കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. വയനാട് വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് നിരാശജനകമാണെന്നും പ്രിയങ്ക പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിനു പണം ചോദിച്ച കേന്ദ്ര നിലപാട് കേരളത്തെ അപമാനിക്കുന്നതാണെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു.
സെഞ്ചൂറിയന്‍: ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കന്നി ടി20 സെഞ്ച്വറി മികവിൽ പാകിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഉറപ്പിച്ചു. രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റിന്റെ ജയമാണ് നേടിയത് . രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണില്‍ തുടരെ രണ്ട് ജയങ്ങളുമായി ടി20 പരമ്പര നേട്ടവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയർത്തി . ദക്ഷിണാഫ്രിക്ക 3 പന്തുകള്‍ അവശേഷിക്കേ 19.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചാണ് വിജയം തൊട്ടത്.ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന് ഹെന്‍ഡ്രിക്‌സിന്റെ തീപ്പൊരി ബാറ്റിങ് തുണയായി. താരം 63 പന്തില്‍ 10 സിക്‌സും 7 ഫോറും സഹിതം 117 റണ്‍സെടുത്തു. താരത്തിന്റെ കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറി. 38 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 66 റണ്‍സുമായി പുറത്താകാതെ നിന്ന റസ്സി വാന്‍ ഡര്‍…
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി GD സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും…
കോട്ടയം: കോട്ടയത്ത് കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും. 2022 ലാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ജില്ലയിലെ തന്നെ നെന്മേനി ഗ്രാമപഞ്ചായത്തിലും കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് പത്ത് കിലോമീറ്റർ ചുറ്റളവിലെ പന്നി ഫാമുകളില്‍ രോഗനിരീക്ഷണം നടത്തിയുമാണ് അന്ന് രോഗത്തിന്റെ വ്യാപനത്തെ മൃഗസംരക്ഷണ വകുപ്പ് തടഞ്ഞുനിർത്തിയത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വയനാട് ജില്ലയില്‍ 702 പന്നികളെയും കണ്ണൂര്‍ ജില്ലയില്‍ 247…
കോട്ടയം: കെ എൽ സി എ പുല്ലരിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ലത്തീൻ സമുദായ ദിനാഘോഷങ്ങൾ വികാരി ഫാ.സെബാസ്റ്റ്യൻ ഓലിക്കര പതാക ഉയർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിബു പി മാണി അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്റർ കൗൺസിൽ ജോ.സെക്രട്ടറി സാജു ജോസഫ്, ജനുമോൻ ജെയിംസ്, ബാബു ഫാൻസിസ് ജെ, കെ വി ഫാൻസിസ്, റാഫേൽ കളത്തിൽകരോട്ട്,സാജൻ ജോർജ്, ഏലിക്കുട്ടി ജെയിംസ്, അഭിലാഷ് തോമസ്, ജെയിംസ് വെളിയിൽ,മെൽവിൻ ആന്റണി, പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
സോൾ : രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൻ സുക് യോളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ശനിയാഴ്‌ച വീണ്ടും ദക്ഷിണ കൊറിയൻ പാർലമെന്റിൽ അവതരിപ്പിക്കും. ഭരണകക്ഷിയായ പീപ്പിൾ പവർ പാർടി(പിപിപി)യിലെ ചില നേതാക്കൾ ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുന്നതായാണ് വിവരം. കഴിഞ്ഞ ശനിയാഴ്‌ച പ്രമേയം അവതരിപ്പിച്ചപ്പോൾ പിപിപി നേതാവ് ഹാൻ ഡോങ്-ഹൂൺ ഉൾപ്പെടെ മിക്ക ജനപ്രതിനിധികളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നതിനാലാണ് പ്രസിഡന്റ് യൂൻ സുക് യോൾ രക്ഷപ്പെട്ടത്. പ്രസിഡന്റിനെ പുറത്താക്കാത്തതിന്റെ പേരിൽ രാജ്യത്ത് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ശനിയാഴ്‌ച വീണ്ടും അവതരിപ്പിക്കുമ്പോൾ ഭരണകക്ഷി കൂടി പിന്തുണച്ചേക്കും.
ന്യൂ ഡൽഹി : ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിച്ചേക്കും. അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാനാണ് ഇന്നലെ നടന്ന ചർച്ചയിൽ രാജനാഥ് സിംഗ് ഉൾപ്പെടെ ബിജെപി അംഗങ്ങൾ ശ്രമിച്ചത്. അതേസമയം ബിജെപിയുടെ വർഗീയ നിലപാടും മണിപ്പൂർ സംഭൽ വിഷയങ്ങളും അദാനിയുമെല്ലാം പ്രതിപക്ഷ അംഗങ്ങളും ഭരണഘടന ചർച്ചയിൽ ആയുധമാക്കി. ഇന്നും സമാനമായ വിഷയങ്ങൾ തന്നെയാകും ഭരണ – പ്രതിപക്ഷ അംഗങ്ങൾ ഭരണഘടന ചർച്ചയിൽ ഉന്നയിക്കുക. തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ രാജ്യസഭയിലും ഭരണഘടന ചർച്ചകൾ നടക്കും.
കൊച്ചി: വയനാട് ദുരന്ത ഭൂമിയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് പുനരധിവാസത്തിനായി കെ.എൽ.സി.എ. കൊച്ചി രൂപത സമാഹരിച്ച തുക രൂപതാ ട്രഷറർ ജോബ് പുളിക്കിൽ,സംസ്ഥാന വൈസ് പ്രസിഡൻ്റ് സാബു കാനക്കാപ്പള്ളി എന്നിവർ ചേർന്ന് ഫാ.റെനി ഇമ്മാനുവലിൻ്റെയും, KLCA കോഴിക്കോട് രൂപതാ പ്രസിഡൻ്റ് ബിനു എഡ്‌വേർഡിൻ്റെയും, സംസ്ഥാന സെക്രട്ടറി നൈജു അറക്കലിന്റെൻ്റെയും, മാക്സ്‌വെൽ ടൈറ്റസിന്റെയും സാന്നിദ്ധ്യത്തിൽ കോഴിക്കോട് രൂപതാ ചാൻസലർ ഫാ. സജീവ് വർഗീസിനു കൈമാറി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
