ന്യൂ ഡൽഹി : ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിച്ചേക്കും.
അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാനാണ് ഇന്നലെ നടന്ന ചർച്ചയിൽ രാജനാഥ് സിംഗ് ഉൾപ്പെടെ ബിജെപി അംഗങ്ങൾ ശ്രമിച്ചത്. അതേസമയം ബിജെപിയുടെ വർഗീയ നിലപാടും മണിപ്പൂർ സംഭൽ വിഷയങ്ങളും അദാനിയുമെല്ലാം പ്രതിപക്ഷ അംഗങ്ങളും ഭരണഘടന ചർച്ചയിൽ ആയുധമാക്കി. ഇന്നും സമാനമായ വിഷയങ്ങൾ തന്നെയാകും ഭരണ – പ്രതിപക്ഷ അംഗങ്ങൾ ഭരണഘടന ചർച്ചയിൽ ഉന്നയിക്കുക. തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ രാജ്യസഭയിലും ഭരണഘടന ചർച്ചകൾ നടക്കും.