ന്യൂഡൽഹി: വയനാടിനോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ച് കേരളത്തിൽനിന്നു എംപിമാർ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ പ്രതിഷേധം.
കേരളത്തോടുള്ള അവഗണന കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. വയനാട് വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് നിരാശജനകമാണെന്നും പ്രിയങ്ക പ്രതികരിച്ചു.
രക്ഷാപ്രവർത്തനത്തിനു പണം ചോദിച്ച കേന്ദ്ര നിലപാട് കേരളത്തെ അപമാനിക്കുന്നതാണെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു.