- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
കൊച്ചി: സംസ്ഥാനത്തെ പട്ടികജാതി വിഭാഗമുൾപ്പടെ വിവിധ അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ചെലവഴിക്കാൻ നിശ്ചയിച്ചിരുന്ന ഫണ്ട് വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാമെന്ന് കെആർഎൽസിസി . വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാർത്ഥികൾക്ക് നല്കുന്ന സ്ക്കോളർഷിപ്പുകൾ വെട്ടിക്കുറച്ചത് അന്യായമാണ് . ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ലഭ്യമായിരുന്ന സ്ക്കോളർഷിപ്പുകളിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പകുതിയായി വെട്ടി ചുരുക്കിയത്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള പദ്ധതികളിലും വലിയ വെട്ടിക്കുറവാണ് നടത്തിയിരിക്കുന്നത്. ലൈഫ് മിഷൻ ഉൾപ്പടെയുള്ള പദ്ധതികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ബിരുദാനന്തര പഠനത്തിനുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, നഴ്‌സിംഗ് വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയ തുക അമ്പത് ശതമാനമായി കേരള സർക്കാർ വെട്ടിക്കുറച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ ശ്രമിക്കുന്ന നിസ്വരായ ന്യൂനപക്ഷ…
വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കുള്ളതായിരുന്നുവെന്നും ലോകം മുഴുവന്‍ യുഎസിലേയ്ക്ക് വന്ന് ചേക്കേറാനുള്ളതല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട കേസില്‍ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ലോകം മുഴുവന്‍ അമേരിക്കയില്‍ വന്നടിയുന്ന സാഹചര്യമല്ല, ആ നിയമത്തിലൂടെ ഉദ്ദേശിച്ചത്. അത് അനുവദിക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് ആദ്യ ദിവസം തന്നെ ട്രംപ് ജന്മാവകാശ പൗരത്വം റദ്ദാക്കി എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ട്രംപിന്റെ നീക്കം. എക്‌സിക്യൂട്ടീവ് ഉത്തരവനുസരിച്ച് ഫെബ്രുവരി 19ന് ശേഷം രാജ്യത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം ഉണ്ടായിരിക്കില്ല. ഇതു പിന്നീട് ബില്‍ ആയി സെനറ്റില്‍ അവതരിപ്പിച്ചു. സെനറ്റര്‍മാരായ ലിന്‍ഡെ ഗ്രഹാം, ടെസ് ക്രൂസ്, കാത്തീ ബ്രിട്ട് എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്. നിയമ വിരുദ്ധ കുടിയേറ്റക്കാരടക്കം ജന്മാവകാശ പൗരത്വം ചൂഷണം ചെയ്യുകയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മൂവരും ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി നല്‍കും. ആറാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. കരാറുകാരുടെ പണിമുടക്ക് മൂലം ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ വിതരണംപൂര്‍ത്തീകരിക്കുനന്തില്‍ കാലതാമസം ഉണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളായി റേഷന്‍കടകളിലേക്കുള്ള വാതില്‍പ്പടി വിതരണം സുഗമമായി നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുന്‍ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കൂടി പുതിയ വീടുകള്‍ നല്‍കുന്ന രീതിയില്‍ പ്രധാനമന്ത്രി അവാസ് യോജന വിപുലിരിക്കാനായെന്നും രാഷ്ട്രപതി പറഞ്ഞു. വഖഫ് ബിൽ പുതിയ മുന്നേറ്റമെന്നും സർക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ തീരുമാനം ഈ സർക്കാർ എടുത്തു. ആ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോവുകയാണ് എന്നും രാഷ്‌ട്രപതി പറഞ്ഞു. തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെയും, നേട്ടങ്ങളെയും രാഷ്‌ട്രപതി എടുത്തുപറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിനു മുകളിലുള്ള ആറ് കോടി പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കി. യുവാക്കളുടെ വിദ്യാഭ്യാസത്തിലും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വഖഫ് ബോര്‍ഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍…
കൊച്ചി : ഇന്ത്യയുടെ സമുദ്രഭാഗങ്ങളില്‍ പതിമൂന്ന് ബ്ലോക്കുകളില്‍ ധാതുസമ്പത്ത് ഖനനം ചെയ്യുന്ന തിനുള്ള സംയുക്ത ലൈസന്‍സ് (Composite Licence) നല്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു. കേരളത്തിലെ കൊല്ലം കടല്‍ത്തീരത്ത് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായുള്ള മണല്‍ ഖനനം ചെയ്യുന്നതിന് മൂന്നു ബ്ലോക്കുകളാണ് ലേലം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊല്ലം കടല്‍ത്തീരത്ത് 242 ചതുരശ്ര കിലോമീറ്ററില്‍ 302 മില്യണ്‍ ടണ്‍ മണലാണ് കണക്കാക്കിയിട്ടുള്ളത്. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഒന്നര മീറ്റര്‍ ജൈവ സമ്പന്നമായ മേല്‍ പ്രതലം മാറ്റിയതിനു ശേഷമായിരിക്കും ഖനനം നടത്തുന്നത്. ജൈവസമ്പത്തിന്‍റെയും മത്സ്യകേന്ദ്രികരണത്തിന്‍റെയും ഉറവിടം ഈ മേല്‍ മണ്ണാണ്. സ്വഭാവികമായും ജൈവ വ്യവസ്ഥയെ തകര്‍ത്തെറിയുകയും മത്സ്യസമ്പത്തിന്‍റെ പ്രജനനത്തെ തടയുകയും മത്സ്യസമ്പ ത്തിന്‍റെ പലായനത്തിനും തീവൃമായ ശോഷണത്തിനും നാശത്തിനും കാരണമായിത്തിരും. ഖനനമന്ത്രാലയം ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ള കൊല്ലം മത്സ്യസമ്പത്തിനാല്‍ അനുഗ്രഹീതമാണ്. 1961 മുതല്‍ 1965 വരെ കടലില്‍ പര്യവേഷണം നടത്തിയ കെയര്‍…
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്കാണ് സംയുക്ത സഭാ സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം . 2024-25 വർഷത്തെ സാമ്പത്തിക സർവ്വെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽ വെക്കും. നാളെയാണ് രാജ്യം സമ്മിശ്ര പ്രതികരണങ്ങളോടെ ഉറ്റുനോക്കുന്ന പൊതുബജറ്റ്. വയനാട് പാക്കേജ് ഉൾപ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് യൂണിയൻ ബജറ്റിനെ നോക്കിക്കാണുന്നത്. വഖഫ് നിയമ ഭേദഗതി ബില്ല് ഈ സമ്മേളനത്തിൽ തന്നെ പാസാക്കാൻ സാധ്യതയുണ്ട്. വഖഫ് ബില്ലിന്മേലുള്ള ജെപിസി റിപ്പോർട്ട് ഇന്ന് സഭയിൽ വെച്ചേക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇന്ന് സഭയിൽ വയ്ക്കുന്ന 2025-2026 സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദനത്തിൽ എന്ത് വളർച്ചയുണ്ടാകും. നടപ്പ് വർഷത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനായോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവരുത്തുന്നതായിരിക്കും സാമ്പത്തിക അവലോകന റിപ്പോർട്ട്. ഐഎംഎഫിന്റെ പ്രവചനം അനുസരിച്ച് 6.7…
കൊച്ചി: പ്രശ്നങ്ങളെ പ്രാർത്ഥന കൊണ്ട് മറികടക്കാൻ കഴിയുമെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ. അതിരൂപത മെത്രാസന മന്ദിരത്തിൽ നടന്ന ഇടവകകളിൽ നിന്നുള്ള പ്രാർത്ഥന ഗ്രൂപ്പ് ലീഡർമാരുടെ സംഗമം “ലൂക്സ് മൂന്തി” ഒത്തുചേരലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബിഷപ്പ്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ.തോമസ് തറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ , അതിരൂപത പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി ഷൈൻ കാട്ടുപറമ്പിൽ, കമ്മീഷൻ സെക്രട്ടറി സി ടി ജോസഫ് , കമ്മീഷൻ കോ-ഓർഡിനേറ്റർ സി ടി പീറ്റർ തോമസ്, സി.ലോറൻസി, സി.ഓസ്ബെർഗ എന്നിവർ പ്രസംഗിച്ചു. കെ ആർ എൽ സി ബി സി പ്രൊക്ലമേഷൻ കമ്മീഷൻ സ്റ്റേറ്റ് സെക്രട്ടറി ഫാ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസ് നയിച്ചു. അതിരൂപതയിലെ എട്ട് ഫൊറോനകളിലേക്കുള്ള പ്രൊക്ലമേഷൻ കമ്മീഷൻ ഫൊറോന കമ്മിറ്റി അംഗങ്ങളെ യോഗത്തിൽ തിരഞ്ഞെടുത്തു. പ്രൊക്ലമേഷൻ കമ്മീഷൻ സ്റ്റേറ്റ് കമ്മിറ്റിയിലേയും അതിരൂപത കമ്മിറ്റിയിലേയും അംഗങ്ങൾ നേതൃത്വം നൽകിയ പ്രസ്തുത യോഗത്തിൽ…
ലോകത്തിലെ പരമശക്തനായ ഭരണാധികാരിയുടെ സ്ഥാനാരോഹണ മഹോത്സവത്തിനിടെ, സുവിശേഷത്തിന്റെ ഹൃദയത്തില്‍ നിന്ന് പ്രവാചക ധീരതയോടെ, എന്നാല്‍ തീയും ഗന്ധകവുമില്ലാതെ സൗമ്യമായി, ആര്‍ദ്രതയോടെയും ആര്‍ജവത്തോടെയും അധികാരത്തോട് സത്യം തുറന്നുപറയുന്നതെങ്ങനെയെന്ന് വാഷിങ്ടണിലെ എപ്പിസ്‌കോപ്പല്‍ സഭയുടെ മേരിആന്‍ എഡ്ഗര്‍ ബഡി എന്ന വനിതാ മെത്രാന്‍ കാണിച്ചുതന്നത് സമഗ്രാധിപത്യ ശക്തികള്‍ക്കെതിരെ പോരാടുന്ന മനുഷ്യസ്നേഹികളെയെല്ലാം ആവേശഭരിതരാക്കുന്ന അനുപമ മാതൃകയാണ്.
ബ്രദര്‍ ലിയോപോള്‍ഡ് മേരി വട്ടപ്പറമ്പില്‍ ടിഒസിഡി 1938-ല്‍ പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍’ എന്ന ആധികാരിക ചരിത്രഗ്രന്ഥത്തിന്റെ പുനഃപ്രകാശനത്തിലൂടെ മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്താ സമൂഹം തങ്ങളുടെ അച്ചടി മാധ്യമശുശ്രൂഷാ പാരമ്പര്യത്തിന്റെ മഹിമ വീണ്ടും ഉദ്ഘോഷിക്കുന്നു, ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ സ്വത്വബോധത്തിന്റെ ഉല്‍ക്കര്‍ഷവും.
യുദ്ധം പ്രമേയമാക്കിയ അനേകം ചിത്രങ്ങള്‍ ലോക സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് 2023ലെ ജര്‍മന്‍ ചിത്രമായ ബ്ലഡ് ആന്‍ഡ് ഗോള്‍ഡ്. രണ്ടാം ലോക മഹായുദ്ധകാലമാണ് പ്രമേയം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
