- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
കണ്ണൂർ: കേന്ദ്ര ഗവൺമെന്റിനെ പിൻതുടർന്ന് കേരള സർക്കാർ സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യർഥികൾക്കായുള്ള വിവിധ സ്കോള ർഷിപ്പുകളുടെ തുക നേർപകുതിയായി വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹവും ന്യൂനപക്ഷ വിദ്യാർഥികളോടുള്ള കടുത്ത വഞ്ചനയുമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) കണ്ണൂർ രൂപത സമിതി യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളെ ശാക്‌തീകരിക്കാനുള്ള സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും വിദ്യാഭ്യാസ പ്രോത്സാഹനാർത്ഥം നൽകിവരുന്ന സ്കോളർഷിപ്പ് തുക വെട്ടിച്ചുരുക്കുകയും ചെയ്യുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കെ എൽ സി എ ആവശ്യപ്പെട്ടു. കെ എൽ സി എ കണ്ണൂർ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ യോഗം ഉദ്ഘാടനം ചെയ്യുത്. രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കെ എൽ സി എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി , കെ എൽ സി എ മുൻ സംസ്ഥാന പ്രസിസന്റ് ആന്റണി നൊറോണ, രുപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്,ട്രഷറർ ക്രിസ്റ്റഫർ കല്ലറയ്ക്കൽ ,കെ.എച്ച്. ജോൺ, ഫ്രാൻസിസ്…
വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്സിക്കോ, കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്സിക്കോ, ഇഐ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്. 18,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) നാടുകടത്തലിനായി അടയാളപ്പെടുത്തിയിരിക്കുന്ന 15 ലക്ഷം ആളുകളില്‍ 18,000 രേഖകളില്ലാത്ത ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ തിങ്കളാഴ്ച സി-17 സൈനിക വിമാനത്തില്‍ തിരിച്ചയച്ചതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പുറപ്പെട്ട വിമാനത്തില്‍ എത്രയാളുകളുണ്ടെന്നത് വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞ…
ന്യൂഡല്‍ഹി കേരളത്തെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ പിന്നോട്ടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്രം കേരളത്തെ അവഗണിക്കുന്നെന്ന പതിവ് പല്ലവി തിരുത്തേണ്ട കടമ തന്റേതാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായിട്ട് തകര്‍ത്തിരിക്കുകയാണ്. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന യാഥാര്‍ത്ഥ്യം പുറത്ത് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വയനാടിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം കൃത്യമായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മോദിയാണ് കേരളത്തെ രക്ഷിക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന അടിസ്ഥാന രഹിതമായ അവകാശ വാദവും മന്ത്രി ഉന്നയിച്ചു. കൂടുതല്‍ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടിയതായി അറിയിപ്പ്. ഫെബ്രുവരി 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. ഏഴാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ ചില റേഷന്‍ കടകളില്‍ മുഴുവന്‍ കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടു. ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 5 വരെ നീട്ടുന്നതെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഗതാഗത കരാറുകാരുടെ പണിമുടക്കിനാല്‍ ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി വാതില്‍പ്പടി വിതരണം പരമാവധി വേഗതയില്‍ നടന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകളിൽ ടോൾ പിരിക്കാൻ സർക്കാർ തീരുമാനം. 50 കോടിയ്ക്കു മുകളിൽ തുക ചെലവായ റോഡിനും പാലത്തിനുമാണ് ടോൾ പരിഗണനയിലുള്ളത്. കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ, ധന മന്ത്രിമാർ പങ്കെടുത്ത യോഗം അംഗീകരിച്ചു. മലയോര, തീരദേശ ഹൈവേകൾ ഉൾപ്പെടെ കഫ്ബി ഫണ്ടിലാണ് നിർമിക്കുന്നത്. റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തല വികസന മേഖലയിൽ നിന്നു വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിൽ ദേശീയ പാതയിൽ മാത്രമാണ് ടോൾ പിരിവുള്ളത്. നടപ്പാക്കുന്ന പദ്ധതികളിൽ നിന്നു വരുമാനമില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കിഫ്ബി വായ്പകളെല്ലാം സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയിലാണ് ഉൾപ്പെടുത്തുന്നത്. ഇതോടെയാണ് ടോൾ ചുമത്തി വരുമാനമുണ്ടാക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിലവിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം പദ്ധതികൾ 50 കോടിയ്ക്കു മുകളിൽ മുതൽമുടക്കുള്ളതാണ്.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ മൂന്നാമത്തെ ബാച്ച് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു. പ്രോഗ്രാം കോ-ഓഡിനേറ്റർ ജയരാജ് അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, ദീപ്തി ടീച്ചർ എന്നിവർ സംസാരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ, സോന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ചേർത്തല : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) യുടെ ആഭിമുഖ്യത്തിൽ ഷെവലിയാർ പ്രൊഫ. ഏബ്രഹാം അറക്കൽ അനുസ്മരണം നടത്തി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് , പാലക്കാട് വിക്ടോറിയ കോളേജ് , എറണാകുളം മഹാരാജസ് കോളേജ് എന്നീ കോളേജുകളിൽ പ്രിൻസിപലും കാത്തലിക്ക് കോൺഫറൻസ് ഓഫ് ഇന്ത്യ ( സിസിഐ ) മുൻ നാഷണൽ വൈസ് പ്രസിഡന്റും കെഎൽസിഎ യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്നു അദ്ദേഹം . ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ വച്ചു നടന്ന അനുസ്മരണ സമ്മേളനം കേരള കാത്തലിക്ക് ബിഷപ്സ് കോൺഫറൻസ് ( കെസിബിസി ) ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ ഉത്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയുടെ സാംസ്‌കാരിക മേഖലയിൽ ഒരു വലിയ വ്യക്തിത്വത്തിന് ഉടമയും , കത്തോലിക്ക സഭയുടെ ഒരു പണ്ഡിത ശ്രേഷ്ഠനും ചരിത്രകാരനുമായിരുന്നു പ്രൊഫ ഏബ്രഹാം അറക്കൽ എന്ന് ഫാ തോമസ് തറയിൽ പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്…
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ നേര്‍ക്കുനേര്‍ മത്സരിക്കുകയാണ് ഡല്‍ഹിയിൽ . ഇത്തവണ ആരെ തുണക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഭരണ തുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത് . അട്ടിമറിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.പുലര്‍ച്ചെ 4 മണി മുതല്‍ 35 റൂട്ടുകളില്‍ അധിക ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. മുൻപത്തെ തിരഞ്ഞെടുപ്പുകൾ പോലെ എളുപ്പമുള്ള ഒന്നാകില്ല ആം ആദ്മിക്ക് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം എട്ട് ആം ആദ്മി എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. ഇൻഡ്യ സഖ്യകക്ഷികളായ കോൺഗ്രസും ആം ആദ്മിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന് ആം ആദ്മി നേരത്തെ തീരുമാനമെടുത്തിരുന്നു. തുടർന്ന്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 AM മുതല്‍ 3 PM വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും…
ടിബറ്റ്: ടിബറ്റില്‍ റിക്‌ടര്‍ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്‌ച അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഓഫ് സീസ്മോളജി അറിയിച്ചു. 5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇനിയും തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തന്നെ റിക്‌ടര്‍ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ടിബറ്റില്‍ രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളിലാണ് രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായത്. ഭൂകമ്പത്തില്‍ ആളാപയം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്‌ചയും ടിബറ്റില്‍ ഭൂചലനം ഉണ്ടായിരുന്നു. നേപ്പാള്‍, ടിബറ്റ് എന്നീ രാജ്യങ്ങളില്‍ ഭൂചലനങ്ങള്‍ സര്‍വസാധാരണമാണ്. ടിബറ്റില്‍ കഴിഞ്ഞ മാസം ജനുവരി ആദ്യ ആഴ്‌ച ഉണ്ടായ ഭൂകമ്പത്തില്‍ 120ലേറെ ആളുകള്‍ മരിച്ചിരുന്നു, 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അന്ന് റിക്‌ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
