Author: admin

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി വാഷിങ്ടണ്‍: അമേരിക്കയിൽ വനിതാ കായിക മത്സരങ്ങളിൽ ട്രാന്‍സ്ജെന്‍ഡറുകകൾ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വനിതാ ടീമുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നും ഉത്തരവിലുണ്ട് . ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു . 2028ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങളുടെ നിയമങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ കോടതികളിൽ ട്രംപ് തിരിച്ചടി നേരിടുകയാണ് .യുഎസില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഫെഡറല്‍ ജഡ്ജി ഡെബോറ ബോര്‍ഡ്മാനാണ് ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തിന് തടയിട്ടത്. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാന്‍ഡ് കോടതി നിരീക്ഷിച്ചു.…

Read More

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത് . തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത് . നികുതിയേതര വരുമാന വര്‍ധനക്കുള്ള മാര്‍ഗങ്ങളിലാകും ബജറ്റ് ഊന്നല്‍ നല്‍കുക. ക്ഷേമപെന്‍ഷന്‍ വര്‍ധനയും ശമ്പള കമ്മീഷന്‍ പ്രഖ്യാപനവുമടക്കം ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകും. മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നില്‍ കണ്ടാകും സംസ്ഥാന ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട് എന്നാണ് വിവരം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികള്‍ക്ക് പണമെത്തിക്കാന്‍ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്‌കാരങ്ങള്‍ക്കും സാധ്യതയുണ്ട്. സമീപകാലത്തൊന്നും ഇത്ര വലിയ പ്രതിസന്ധിയുണ്ടായിട്ടില്ലാത്ത വിധത്തിലാണ് സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ്. ഡിസംബര്‍…

Read More

തൃശൂര്‍: ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. ഭർത്താവ് പരേതനായ കൊച്ചുണ്ണി. എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’, എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്. ഇടുക്കി പുള്ളിക്കാനത്ത് തേയിലത്തോട്ടത്തിലായിരുന്നു അമ്മയ്ക്ക് ജോലി .ഭർത്താവിനൊപ്പം 38 വർഷം അവിടെ ജോലി ചെയ്തു. ഭർത്താവിന്റെ നാടായിരുന്നു ചേലക്കര. അദ്ദേഹം മരിച്ചപ്പോൾ ചേലക്കരയിൽ താമസമാക്കി . മുഴുസമയ രാഷ്ട്രീയക്കാരനായ മകൻ രാധാകൃഷ്ണനെക്കുറിച്ച് വലിയ അഭിമാനിയായിരുന്നു അമ്മ . ‘ഞാനിവിടെ നിന്ന് ഒന്നു കൈ കാണിച്ചാൽ മതി. നാട്ടുകാരെല്ലാം കൂടെയുണ്ടാകും. ആർക്കും എന്നോട് ഒരു വിരോധവുമില്ല. ഓണവും വിശേഷദിവസവുമൊക്കെ വന്നാൽ എനിക്ക് ആരെങ്കിലുമൊക്കെ മുണ്ടു തരും. മകൻ തന്നില്ലെങ്കിലും. അത് മകൻവഴിയുള്ള സ്നേഹമാ. അതൊക്കെ അവൻ തരുന്ന സമ്മാനമല്ലേ’- ഒരിക്കൽ അമ്മ പറഞ്ഞു . സഹനങ്ങളുടെ സങ്കടക്കടൽ താണ്ടി എട്ടുമക്കളെ പോറ്റിവളത്തിയ അമ്മ ,കേരളത്തിലെ തേയിലത്തോട്ടങ്ങളിൽ ചോര നീരാക്കി പണിയെടുത്ത്…

Read More

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി ഫോറങ്ങളുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മപദ്ധതി നടപ്പിലാക്കുമെന്ന് കേരള ലേബർ മൂവ്മെൻ്റ്. കത്തോലിക്കാ രൂപതകളിലെ ലേബർ ഡയറക്ടർമാരുടെയും കേരള ലേബർ മൂവ്മെൻറ് സംസ്ഥാന നേതൃത്വത്തിന്റെയും സംയുക്ത യോഗം കർമ്മ പദ്ധതിയുടെ മുഖ്യ രൂപം നൽകി. ഫെബ്രുവരി 15, 16 തീയ്യതികളിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റന്റെ വാർഷിക സമ്മേളനം ഈ കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകും. മാനന്തവാടിയിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി മന്ദിരത്തിൽ നടന്ന നേതൃ യോഗം മാനന്തവാടി രൂപതാ അധ്യക്ഷനും കെസിബിസി ലേബർ കമ്മീഷൻ വൈസ് ചെയർമാനുമായബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട് അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി രൂപത മെത്രാൻ മാർ ജോസഫ് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ഡയറക്ടർ ഫാ. ജോർജ് തോമസ് നിരപ്പ്കാലായിൽ, കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ, വയനാട് സോഷ്യൽ…

Read More

കൊച്ചി: ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൻറെ വിദ്യാഭ്യാസ സംവരണം-സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിനോട് പരിഗണിക്കാൻ ഹൈക്കോടതി ഉത്തരവ്. നിലവിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് സംവരണം ലഭിക്കുന്നില്ല. ഇക്കാര്യം ചൂണ്ടി കാണിച്ച് ഫോർട്ട് കൊച്ചി സ്വദേശിയും അഭിഭാഷകനുമായ നിൽട്ടൺ റിമലോ നൽകിയ ഹർജിയിൽ ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പരിഗണിക്കാൻ കേരള ഹൈക്കോടതി 2024 മാർച്ച് മാസത്തിൽ നിർദ്ദേശിച്ചിരുന്നു. വകുപ്പുതരത്തിൽ അനുകൂല നിലപാട് ഉണ്ടായെങ്കിലും തുടർ നടപടികൾക്കായി കേരള പിന്നാക്ക വികസന വകുപ്പിലേക്ക് പരാതി കൈമാറി. പിന്നീട് തുടർനടപടികൾക്കായി കാലതാമസം ഉണ്ടായതിനെ തുടർന്നാണ് ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സംവരണം സംബന്ധിച്ച നടപടികൾ നിലവിലുള്ള സർക്കാർ ഉത്തരവുകൾ പരിഗണിച്ച് എത്രയും വേഗം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു കേരള ഹൈക്കോടതി ഉത്തരവിറക്കി. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ഷെറി ജെ തോമസ്, പി.ജെ ഉണ്ണികൃഷ്ണൻ, റെനീഷ് രവീന്ദ്രൻ, ജോമോൻ ആന്റണി, ലിജീഷ് സേവിയർ , അഞ്ജന പി…

Read More

ന്യൂഡല്‍ഹി: നിലവിൽ എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഈടാക്കുന്ന നിരക്ക് 22 രൂപയായി ഉയർത്താൻ ശുപാര്‍ശ. നിലവില്‍ 21 രൂപയാണ്. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ 5 ഇടപാടുകള്‍ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചെണ്ണവുമാണ് സൗജന്യം. സൗജന്യ ഇടപാടിന് ശേഷമുള്ള ഓരോ ഇടപാടിനും 22 രൂപ ഈടാക്കാന്‍ റിസര്‍വ് ബാങ്കിനോടു നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റര്‍ചേഞ്ച് ചാര്‍ജ് 17 രൂപയില്‍നിന്നു 19 രൂപയാക്കാനും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പണമിടപാടുകള്‍ക്കാണ് നിലവില്‍ 17 രൂപ ഈടാക്കുന്നത്. പണരഹിത ഇടപാടുകളുടെ നിരക്ക് 6 രൂപയിൽ നിന്ന് 7 രൂപ ആയി ഉയര്‍ത്താനും ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എടിഎം സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് നല്‍കുന്ന ചാര്‍ജാണ്…

Read More

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ഡിസിയില്‍ ഫെബ്രുവരി 13ന് ആണ് കൂടിക്കാഴ്ചയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരം മോദി അമേരിക്കയിലെത്തും. രണ്ട് ദിവസം തങ്ങുന്ന മോദി വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നു. നിയമഭേദഗതി ബില്‍ നാളെ മന്ത്രിസഭയില്‍ അവതരിപ്പിക്കും.സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും. അധ്യാപകര്‍ക്കായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസം ഉള്‍പ്പെടെ നടത്താം. മികച്ച പ്രവര്‍ത്തനപാരമ്പര്യമുള്ള ഏജന്‍സികള്‍ സര്‍വകലാശാല തുടങ്ങുന്നതിനായി സംസ്ഥാനത്ത് എത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ സംസ്ഥാനത്തെ തന്നെ ചില പ്രമുഖ കോളേജുകള്‍ സര്‍വകലാശാല എന്ന ആവശ്യവുമായി സര്‍ക്കാരിന് മുന്നിലുണ്ട്.

Read More

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തുക. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടയുള്ള പ്രധാന നേതാക്കൾ ഡൽഹിയിൽ ജനവിധി തേടുന്നുണ്ട്. ന്യൂഡൽഹി സീറ്റിൽ നിന്നാണ് അരവിന്ദ് കെജ്‌രിവാൾ വീണ്ടും മത്സരിക്കുന്നത്. ബിജെപിയുടെ പർവേഷ് വർമ്മയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതുമാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രധാന എതിരാളികൾ. ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബയും ബിജെപിയുടെ രമേഷ് ബിധുരിയുമാണ് മത്സരിക്കുന്നത്.

Read More

കൊച്ചി: ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നസാഹിത്യസദസ് ഫെബ്രുവരി 9 ഞായറഴറാഴ്ച്ച നടക്കും.വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം സി.എ. സി ബിൽഡിംഗിലുള്ള ലെയ്റ്റി കമ്മീഷൻ ഓഫീസിലാണ് പരിപാടി. നോവലിസ്റ്റ് ജോണി മിറാൻ്റ, കവിയും ഗ്രന്ഥകാരനുമായ അഭിലാഷ് ഫ്രേസർ, പത്രപ്രവർത്തകൻ ബോണി തോമസ് എന്നിവർ പങ്കെടുക്കും. പീറ്റർ പി.വി, ഷാജി ജോർജ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ജോർജ് നാനാട്ട്, ഫൗണ്ടേഷൻ പ്രസിഡൻ്റ് മാത്യുലിഞ്ചൺ റോയ്, സെക്രട്ടറി എൻ. സി. അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും. കൊച്ചി നഗരത്തിലെ എഴുത്തുകാരും സാഹിത്യാസ്വദകരും സംവദിക്കുന്ന വേദിയായാണ് സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More