- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു സംഭവം നടന്നിരിക്കുന്നു. ആനിമസ്‌ക്രീനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നിരിക്കുന്നു. ഇന്ത്യന്‍ഭരണഘടന രൂപപ്പെട്ടത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് അതില്‍ ഒപ്പുവെച്ച ധീര വനിത ആനി മസ്‌ക്രീന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നത്. അതാകട്ടെ ആ മഹതിയുടെ മരണശേഷം 62 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.
തന്റെ ചിന്തകളിലൂടെ, വിനയത്തിലൂടെ, എളിമയിലൂടെ എല്ലാം ലോകത്തെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ തന്റെ സംഗീതപ്രേമത്തിലൂടെയും ശേഖരത്തിലൂടെയും നമ്മെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.
വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി ബുധന്‍ ശുശ്രൂഷയില്‍ ആശുപത്രിയിലെ പേപ്പല്‍ ചേംബറില്‍ പങ്കുചേര്‍ന്ന പരിശുദ്ധ പിതാവിന്റെ ശിരസ്സില്‍ കാര്‍മികന്‍ ചാരം പൂശി. തുടര്‍ന്ന് പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു. രാവിലെ ഗാസാ മുനമ്പിലെ തിരുകുടുംബ ദേവാലയത്തിലെ ഇടവക വികാരി അര്‍ജന്റീനക്കാരനായ മിഷനറി വൈദികന്‍ ഗബ്രിയേല്‍ റോമനെല്ലിയെ പാപ്പാ ഫോണില്‍ വിളിച്ചു സംസാരിക്കുകയും കുറച്ചുനേരം ഔദ്യോഗിക ജോലിയില്‍ മുഴുകുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ശ്വസനയന്ത്രത്തിന്റെ സഹായമില്ലാതെ, മൂക്കിലെ ട്യൂബിലൂടെ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ (ഹൈഫ്‌ളോ ഓക്‌സിജന്‍ തെറാപ്പി) നല്‍കുകയും ചില ശ്വസനവ്യായാമങ്ങള്‍ (റെസ്പിറേറ്ററി ഫിസിയോതെറാപ്പി) നടത്തുകയും ചെയ്തു. ചികിത്സാവിധികളോട് പാപ്പാ ഉണര്‍വോടെ, കാര്യങ്ങളെല്ലാം ഗ്രഹിച്ച്, നന്നായി സഹകരിക്കുന്നുണ്ടെന്ന് ജെമെല്ലി ആശുപത്രിയിലെ മെഡിക്കല്‍ സംഘം അറിയിച്ചു. ഹൃദയം, വൃക്ക, രക്തപരിശോധനാ സൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ ഭേദപ്പെട്ട നിലയിലാണ്.
ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തിൽ ബിഷപ്പുമാർ നൽകുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശ അടിയന്തരമായി സർക്കാർ നടപ്പിലാക്കണമെന്ന് കെ എൽ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ശ്വാസകോശത്തിലേക്കു പോകുന്ന ബ്രോങ്കി ട്യൂബുകളില്‍ കഫം കൂടുതലായി അടിഞ്ഞുകൂടിയാണ് തിങ്കളാഴ്ച രണ്ടു പ്രാവശ്യവും അതിതീവ്രമായ ശ്വസന ‘ന്യൂനത’ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. ബ്രോങ്കോസ്‌കോപ്പിയിലൂടെ ശ്വാസകോശത്തിന്റെ വായുമാര്‍ഗങ്ങള്‍ പരിശോധിച്ച്, അമിതമായി അടിഞ്ഞുകൂടിയിരുന്ന കഫവും സ്രവങ്ങളും വലിച്ചെടുത്തുകളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്റര്‍ (എന്‍ഐവി) സംവിധാനത്തിലൂടെ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കി വായുസഞ്ചാരം ക്രമീകരിക്കുകയായിരുന്നു.
ഴിഞ്ഞ വെള്ളിയാഴ്ച പെട്ടെന്ന് കലശലായ ചുമയും വിമ്മിട്ടവുമുണ്ടായി ഛര്‍ദിച്ച് വമനാംശങ്ങള്‍ ശ്വാസനാളിയിലേക്കു കടന്നുചെന്നതിനെത്തുടര്‍ന്നുണ്ടായ ‘ബ്രോങ്കോസ്പാസത്തിന്റെ’ കടുത്ത ശ്വസന പ്രതിസന്ധിയുടെ ദൂഷ്യഫലങ്ങളോ പനിയോ കാണുന്നില്ല. രണ്ടു ദിവസമായി പൊതുവെ ശാന്തമായ അവസ്ഥ തുടരുകയാണെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തു എന്നു പറയാറായിട്ടില്ലെന്ന് വിദഗ്ധ ചികിത്സകര്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡല്‍ഹി: ലോക വന്യജീവി സംരക്ഷണ ദിനത്തിൽ ഇന്ത്യയുടെ സംഭാവന എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്യജീവികളെ സംരക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ അന്താരാഷ്‌ട്ര തലത്തില്‍ ബോധവല്‍ക്കരണം നടത്താൻ എല്ലാ വർഷവും മാർച്ച് 3 ന് ലോക വന്യജീവി ദിനം ആചരിക്കുന്നു. 2013 മുതലാണ് ഐക്യരാഷ്‌ട്രസഭ ഈ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്‌തത്. ഈ ദിനത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് വന്യജീവികളെ സംരക്ഷിക്കണമെന്ന് മോദി വ്യക്തമാക്കിയത്. “ഇന്ന് അന്താരാഷ്‌ട്ര വന്യജീവി സംരക്ഷണ ദിനമാണ്, വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ആവർത്തിക്കാം, ഓരോ ജീവജാലവും ഒരു പ്രധാന പങ്കുവഹിക്കുന്നു. വരും തലമുറകൾക്കായി നമുക്ക് അവയുടെ ഭാവി സംരക്ഷിക്കാം! വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ സംഭാവനകളിലും നമുക്ക് അഭിമാനമുണ്ട്,- മോദി പറഞ്ഞു.
അഡ്രിയന്‍ ബ്രോഡി മികച്ച നടന്‍, മൈക്കി മാഡിസണ്‍ മികച്ച നടി. അനോറയുടെ സംവിധായകന്‍ ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകന്‍ ഇറാനിയന്‍ ചിത്രം ഇന്‍ ദി ഷാഡോ ഓഫ് ദി സൈപ്രസും പിന്നണി പ്രവര്‍ത്തകരും, ചരിത്രത്തിലാദ്യമായി മികച്ച വസ്‌ത്രാലങ്കാരത്തിന് ഓസ്‌കര്‍ നേടുന്ന കറുത്തവര്‍ഗക്കാരനായ പോള്‍ ടേസ്വല്‍, ലാത്വിവിയയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യചിത്രം ഫ്ലോ, പുരസ്‌കാര ചടങ്ങുകള്‍ കാണുന്നവരെ ഹിന്ദിയില്‍ അഭിവാദ്യം ചെയ്‌ത് അവതാരകന്‍ കോനല്‍ ഒബ്രിയന്‍, ട്രംപിന്‍റെ കുടിയേറ്റ നയത്തെ വേദിയില്‍ പരോക്ഷമായി വിമര്‍ശിച്ച് നടി സോയി സാല്‍ഡാന..ഓസ്‍കർ വേദി വിസ്മയങ്ങളുടേതായി. ഇത്തവണത്തെ ഓസ്‌കറില്‍ തിളങ്ങി അനോറ. സ്വന്തമാക്കിയത് മികച്ച ചിത്രമടക്കം നിരവധി പുരസ്‌കാരങ്ങള്‍. മികച്ച നടനായി അഡ്രിയന്‍ ബ്രോഡിയെയാണ് തെരഞ്ഞെടുത്തത്. ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്തിലെ അഭിനയത്തിനാണ് അഡ്രിയന്‍ പുരസ്‌കാരം നേടിയത്. അനോറയിലെ പ്രകടനത്തിന് മൈക്കി മാഡിസണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അനോറയുടെ സംവിധായകന്‍ ഷോണ്‍ ബേക്കറാണ് മികച്ച സംവിധായകന്‍. കീറന്‍ കള്‍ക്കിന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. എ റിയല്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
