അഡ്രിയന്‍ ബ്രോഡി മികച്ച നടന്, മൈക്കി മാഡിസണ്‍ മികച്ച നടി. അനോറയുടെ സംവിധായകന് ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകന്
ഇറാനിയന്‍ ചിത്രം ഇന്‍ ദി ഷാഡോ ഓഫ് ദി സൈപ്രസും പിന്നണി പ്രവര്‍ത്തകരും, ചരിത്രത്തിലാദ്യമായി മികച്ച വസ്ത്രാലങ്കാരത്തിന് ഓസ്കര് നേടുന്ന കറുത്തവര്‍ഗക്കാരനായ പോള്‍ ടേസ്വല്, ലാത്വിവിയയില്‍ നിന്ന് ഓസ്കര് നേടുന്ന ആദ്യചിത്രം ഫ്ലോ, പുരസ്കാര ചടങ്ങുകള്‍ കാണുന്നവരെ ഹിന്ദിയില്‍ അഭിവാദ്യം ചെയ്ത് അവതാരകന് കോനല്‍ ഒബ്രിയന്‍, ട്രംപിന്റെ കുടിയേറ്റ നയത്തെ വേദിയില്‍ പരോക്ഷമായി വിമര്‍ശിച്ച് നടി സോയി സാല്‍ഡാന..ഓസ്കർ വേദി വിസ്മയങ്ങളുടേതായി.
ഇത്തവണത്തെ ഓസ്കറില് തിളങ്ങി അനോറ. സ്വന്തമാക്കിയത് മികച്ച ചിത്രമടക്കം നിരവധി പുരസ്കാരങ്ങള്‍. മികച്ച നടനായി അഡ്രിയന്‍ ബ്രോഡിയെയാണ് തെരഞ്ഞെടുത്തത്. ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്തിലെ അഭിനയത്തിനാണ് അഡ്രിയന്‍ പുരസ്കാരം നേടിയത്. അനോറയിലെ പ്രകടനത്തിന് മൈക്കി മാഡിസണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അനോറയുടെ സംവിധായകന് ഷോണ്‍ ബേക്കറാണ് മികച്ച സംവിധായകന്.
കീറന്‍ കള്ക്കിന് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. എ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കീറന്‍ പുരസ്കാരം നേടിയത്. നാടകങ്ങളിലൂടെ സിനിമാ രംഗത്തെത്തിയ അദ്ദേഹം മുന്‍പ് നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്.
സോയി സാല്ഡാനയാണ് മിച്ച സഹനടി. എമിലിയ പെരസ് ആണ് ചിത്രം. പുരസ്കാരം സ്വീകരിച്ച ശേഷം താരം നടത്തിയ പ്രതികരണം സദസില്‍ കയ്യടി നേടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു സോയിയുടെ പ്രസംഗം.
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചലച്ചിത്രമായി ഫ്ലോ തെരഞ്ഞെടുക്കപ്പെട്ടു. ലാത്വിവിയയില്‍ നിന്ന് ആദ്യമായി ഓസ്കര് നേടുന്ന ചിത്രമാണ് ഫ്ലോ. അതേസമയം മികച്ച ആനിമേറ്റഡ് ഷോര്‍ട് ഫിലിം ഇന്‍ ദി ഷാഡോ ഓഫ് ദി സൈപ്രസ് എന്ന ഇറാനിയന്‍ ചിത്രമാണ്.
തിരക്കഥ (ഒറിജിനല്‍) വിഭാഗത്തില്‍ അനോറ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷോണ്‍ ബേക്കര്‍ ഓസ്കറിന് അര്‍ഹനായി. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം കോണ്‍ക്ലേവ് എന്ന ചിത്രത്തിനാണ്.
അതേസമയം മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരവും അനോറ എന്ന ചിത്രം തന്നെ സ്വന്തമാക്കി. ഷോണ്‍ ബേക്കറാണ് പുരസ്കാരത്തിനര്‍ഹന്‍. വിക്കെഡ് എന്ന ചിത്രത്തിനായി വസ്ത്രാലങ്കാരം നടത്തിയ പോള്‍ ടോസ്വെല് ഓസ്കര് നേടി. ഈ വിഭാഗത്തില്‍ ഓസ്കര് നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ് പോള്‍. ദി സബ്സ്റ്റന്‍സ് എന്ന ചിത്രമാണ് മിക്കച്ച മേക്കപ്പ് ഹെയര്‍ സ്റ്റൈല്‍ എന്നീ വിഭാഗത്തിലുള്ള പുരസ്കാരം നേടിയത്.
വിക്കെഡ് എന്ന ചിത്രത്തിന് മറ്റൊരു പുരസ്കാരം കൂടി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള ഓസ്കറും ചിത്രം സ്വന്തമാക്കി. എമിലിയ പെരസിനും രണ്ടാമത്തെ നേട്ടം. ചിത്രത്തിലെ എല്‍ മാല് എന്ന പാട്ട് മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. ദി ഓണ്‍ലി ഗേള്‍ ഇന്‍ ദി ഓര്‍കസ്ട്ര ആണ് മികച്ച ഡോക്യുമെന്ററി ഷോര്‍ട് ഫിലിം.
അതേസമയം ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട് ഓസ്കര് വേദിയിലെത്തിയ അനുജയ്ക്ക് പുരസ്കാരമില്ല.
മികച്ച ഡോക്യുമെന്ററി ചിത്രം – നോ അതര്‍ ലാന്‍ഡ് (ചിത്രം ഒരുങ്ങിയത് പലസ്തീന്-ഇസ്രയേല്‍ കൂട്ടായ്മയില്‍. ഇസ്രയേല്‍ പലസ്തീന് മേഖലകളില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ സമാധാനത്തിന് ശ്രമിക്കുന്ന നാല് ആക്ടിവിസ്റ്റുകളുടെ കഥയാണ് ചിത്രം പറയുന്നത്.
മികച്ച സൗണ്ട് ഡിസൈന്‍ – ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച വിശ്വല്‍ ഇഫക്ട് – ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച ഷോര്‍ട് ഫിലിം – ഐ ആം നോട്ട് റോബോട്ട്
മികച്ച ഛായാഗ്രഹണം – ലോല് ക്രൗളി (ദി ബ്രൂട്ട്ലിസ്റ്റ്)
മികച്ച വിദേശ ചിത്രം – ഐ ആം ഹിയര്‍
മികച്ച സംഗീതം – ഡാനിയല്‍ ബ്ലൂംബെര്‍ഗ് (ദി ബ്രൂട്ടലിസ്റ്റ്)

