എറണാകുളം: സെന്റ് ആൽബർട്സ് കോളേജ് (ഓട്ടോണമസ്) ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ആന്റി ടി. ജെ. യ്ക്ക് “Water Filled Training Dummy” എന്ന നൂതന പരിശീലന ഉപകരണത്തിന്റെ രൂപകൽപ്പനയ്ക്ക് പേറ്റന്റ് അംഗീകാരം ലഭിച്ചു.
കായിക പരിശീലന രംഗത്ത് പ്രയോജനപ്രദമായ ഈ ഉപകരണം വിജയകരമായി രജിസ്റ്റർ ചെയ്തതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്. എടവനക്കാട് സെന്റ് അംബ്രോസ് ഇടവകാംഗമാണ് ആന്റി ടി. ജെ.
ഗവേഷണ-നവീകരണ രംഗത്തെ ഈ നേട്ടം കായിക മേഖലയ്ക്ക് ഏറെ പ്രയോജനകരവും അഭിമാനകരവുമാണ്.

