- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഡയാലിസിസ് രോഗികളുടെ കുടുംബാംഗങ്ങൾക്കായി സൗജന്യ കിഡ്നി പ്രവർത്തനക്ഷമതാ പരിശോധനയും സംഘടിപ്പിച്ചു. കിഡ്നി ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ കിഡ്നി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കിഡ്നി ദിനാചരണത്തിന്റെ ഭാഗമായി ഡയാലിസിസ് ഡിപ്പാർട്ട്മെൻറ് ഫ്ലാഷ് മോബും ഫാം ഡി വിദ്യാർത്ഥികൾ ബോധവത്കരണ സ്കിറ്റും അവതരിപ്പിച്ചു. ഡയറ്റിഷൻ ഇൻ ചാർജ് ഡോ. റുഫീന മാത്യു കിഡ്നി രോഗത്തെ പ്രതിരോധിക്കാനും ഡയാലിസിസ് രോഗികൾക്കുള്ള ഡയറ്റിനെ കുറിച്ച് ക്ലാസ്സ് നയിച്ചു.ലൂർദ് ആശുപത്രി അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂഷ വർഗ്ഗീസ്, നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പൊന്നൂസ് തോമസ് പുതുവീട്ടിൽ, ഡയാലിസിസ് ചീഫ് ടെക്നീഷ്യൻ ശ്രീ. ഹരി കാലാമ്പുറം എന്നിവർ സംസാരിച്ചു
കൊല്ലം : പ്രത്യാശയുടെ തീർത്ഥാടന ജൂബിലി 2025 നോട് അനുബന്ധിച്ച് കൊല്ലം രൂപതയിൽ നടന്നുവരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി അൾത്താര സാക്രിസ്റ്റ്യൻസ് ( കണക്കന്മാർ) സംഗമം കൊട്ടിയം ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ചു. കൊല്ലം രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് ആരാധനാക്രമത്തിലെയും അൾത്താര ശുശ്രൂഷയിലെയും വിവിധ വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തി ഫാ. ജെറിൻ CMI, ഫാ. സേവ്യർ ലാസർ, ഫാ. ജോസഫ് സുഗുൺ ലിയോൺ എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്ന് കൊല്ലം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി ഈ രംഗത്ത് 25 വർഷവും അതിൽ അധികവും പൂർത്തിയാക്കിയ എല്ലാവരെയും ആദരിച്ചു. സഭയുടെ ആരാധനാക്രമം ഭക്തിനിർഭരമാക്കുവാൻ അക്ഷീണം പ്രയത്നിക്കുന്ന സാക്രിസ്റ്റ്യൻസിന്റെ സേവനം വിലമതിക്കാനാവാത്തതാണെന്ന് അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. കൊല്ലം രൂപതയിലെ വിവിധ ഇടവകകൾ നിന്നായി നൂറോളം കണക്കന്മാരാണ് സംഗമത്തിൽ പങ്കെടുത്തത്. ജൂബിലി ആഘോഷങ്ങളുടെ സെക്രട്ടറിമാരായ ഫാ ജോൺ പോൾ, ഫാ ജോ ആന്റണി…
കണ്ണൂർ : കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണ്ണത്തിൽ വെച്ച് 2025 മാർച്ച് 28 മുതൽ ഏപ്രിൽ വരെ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9.30 വരെ സ്വർഗ്ഗീയാഗ്നി – ബൈബിൾ കൺവെൻഷൻ നടക്കും. ദിവ്യബലി, ദൈവവചന പ്രഘോഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവ ഉൾകൊള്ളിച്ചുള്ള ബൈബിൾ കൺവെൻഷന് തൃശ്ശൂർ ഗ്രേയ്സ് ഓഫ് ഹെവാൻ ധ്യാനകേന്ദ്ര ടീമാണ് നേത്യത്വം നൽകുന്നത്. കൺവെൻഷൻ ദിനങ്ങളിൽ കൗൺസിലിങ്ങിനും, കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. കണ്ണൂർ ഫൊറോനയിലെ എട്ട് ദൈവാലയങ്ങളിലെ ഇടവക വികാരിമാരും പാരീഷ് കൗൺസിൽ അംഗങ്ങളും കൺവെൻഷൻ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും. കൺവെൻഷൻ്റെ വിജയത്തിനായി കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല , സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, വികാരി ജനറൽ മോൺ ഡോ. ക്ലാരൻസ് പാലിയത്ത് എന്നിവർ രക്ഷാധികാരികളായും കണ്ണൂർ ഫൊറോന വികാരി റവ.ഡോ.ജോയ് പൈനാടത്ത് ജനറൽ കൺവീനറായും 100 അംഗ കമ്മിറ്റി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യുമെന്ന ബിജെപി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രഖ്യാപനം ഇക്കാലത്ത് ഒരു പരിഷ്‌കൃത സമൂഹത്തിനും ഉള്‍ക്കൊള്ളാനാവാത്ത അനര്‍ത്ഥക വിഡംബനമാണ്. ലോക വനിതാ ദിനത്തില്‍ സ്ത്രീശക്തിയെ ആദരിക്കുന്നതിന് ഭോപാലില്‍ പ്രതീകാത്മകമായ പല പ്രകടനങ്ങളും ആവിഷ്‌കരിക്കുന്നതിനിടയിലാണ് മോഹന്‍ യാദവ് ന്യൂനപക്ഷ വിരുദ്ധ മതവികാരം ഇളക്കിവിടുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെ പോലും നിഷ്പ്രഭനാക്കാന്‍ തനിക്കു കഴിയുമെന്ന് തെളിയിച്ചത്.
അര്‍ണോസ് കവിതകളിലൂടെ മലയാള ഭാഷയ്ക്ക് പുതിയൊരു പദകോശം ലഭിച്ചു. ആ കവിതകളില്‍ നിന്നെല്ലാം കൂടി മലയാളഭാഷയ്ക്ക് ലഭിച്ചത് ആയിരത്തോളം പുതിയ പദങ്ങളാണ്. മലയാളത്തിന്റെ കാവ്യാഖ്യാന ചരിത്രത്തില്‍ ഇപ്പോഴും അര്‍ണോസ് പാതിരിയെ അവഗണിക്കുന്നു എന്നതാണ് സത്യം. അര്‍ണ്ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
കേരളത്തിലെ അല്മായ നേതാക്കളില്‍ പ്രമുഖനും പത്രാധിപരുമായ മാര്‍ഷല്‍ ഫ്രാങ്കിന്റെ അഞ്ചാമത്തെ പുസ്തകം ‘അമാവാസി നാളിലെ നുറുങ്ങുവെട്ടം ‘ സ്ഥിതി ബുക്‌സ് പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ 18 വര്‍ഷങ്ങളായി കൊല്ലം രൂപതയുടെ മുഖപത്രം വിശ്വധര്‍മ്മം മാസികയുടെ എഡിറ്ററാണ് മാര്‍ഷല്‍ ഫ്രാങ്ക്.
നിര്‍മാതാവും സംവിധായകനുമായ വെര്‍ണര്‍ ഹെര്‍സോഗ് ഒരുക്കിയ 1982-ലെ ജര്‍മ്മന്‍ ചിത്രം ഫിറ്റ്‌സ് കറാള്‍ഡോ വിചിത്രവും അതിശയകരവുമായ സിനിമാനുഭവമാണ്. കഥയിലും നിര്‍മ്മാണത്തിലും അസാധാരണമായ ദൃശ്യഭാഷയിലും ഈ ചിത്രം സവിശേഷത പുലര്‍ത്തുന്നു. ജര്‍മ്മന്‍ സിനിമയിലെ അതികായകനായി അറിയപ്പെടുന്ന ഹെര്‍സോഗ് ആധുനിക ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാശാലികളായ സംവിധായകരില്‍ ഒരാളാണ്. യാഥാര്‍ത്ഥ്യവും സ്വപ്നവും ഒത്തുചേരുന്ന ഒട്ടനവധി അവിസ്മരണീയ ദൃശ്യാനുഭവങ്ങള്‍ അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
ക്രിസ്തീയഭക്തിഗാനശാഖയില്‍ ഏറ്റവുമധികം ആരാധനാക്രമഗീതങ്ങള്‍ രചിച്ച ഫാ. ജോസഫ് മനക്കിലും സംഗീതത്തിലൂടെ വരികള്‍ക്ക് ഭക്തി പകര്‍ന്ന കെ.കെ. ആന്റണി മാസ്റ്ററും ഒന്നിച്ച ആല്‍ബമാണ് സ്‌നേഹധാര. 1986 -ല്‍ തരംഗിണി മ്യൂസിക് കമ്പനി പ്രകാശനം ചെയ്ത സ്‌നേഹധാരയിലെ പാട്ടുകള്‍ ആലപിച്ചിട്ടുള്ളത് യേശുദാസും സുജാതയുമാണ്.
ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ 12-ാം വാര്‍ഷികമാണിന്ന്. ജെമെല്ലി ആശുപത്രിയിലോ വത്തിക്കാനിലോ പ്രത്യേക ആഘോഷ പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല. വത്തിക്കാനില്‍ ഇന്ന് പൊതുഅവധിയാണ്. റോമിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ഇന്ന് സവിശേഷമായി ദിവ്യബലിയര്‍പ്പണവും പ്രാര്‍ഥനകളും നടക്കുന്നുണ്ട്. നാളെ പാപ്പായുടെ ആശുപത്രിവാസം 28 ദിവസം പൂര്‍ത്തിയാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
