- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന
- ഡോക്യുമെന്ററി മത്സരത്തിൽ കണ്ണറവിള ഇടവകയ്ക്ക് ഒന്നാം സമ്മാനം
- കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു
- പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ
Author: admin
ആലപ്പുഴ/കോട്ടയം: രണ്ട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അടക്കമാണ് അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്, അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
കൊച്ചി : കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ തോപ്പുംപടി ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ്, തോപ്പുംപടി ഹാർബർ ബസ് സ്റ്റാന്റ്, തോപ്പുംപടി കണ്ണാമലി ബസ് സ്റ്റാന്റ്, ഇടക്കൊച്ചി ബസ് സ്റ്റാൻ്റ്, പ്യാരി ജംഗ്ഷൻ ഇരുവശം എന്നിവിടങ്ങളിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊച്ചി എം.എൽ.എ. കെ. ജെ മാക്സിക്ക് നിവേദനം സമർപ്പിച്ചു. ഈ പ്രദേശങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ കനത്ത വെയിലിലും മഴയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം മുൻനിർത്തി കൊണ്ടാണ് കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത്. തോപ്പുംപടിയുടെ വികസനം ദ്രുതഗതിയിൽ മുന്നോട്ട് നീങ്ങുമ്പോൾ പ്രധാന ഇടങ്ങളിൽ ബസ് ഷെൽട്ടർ ഇല്ലാത്ത സാഹചര്യവും ഉണ്ടായിരുന്ന ട്രാൻസ്പോർട്ട് ബസ് സ്റ്റാൻ്റ് പൊളിച്ചു മാറ്റിയ നടപടിയും ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചേർത്തല, ചെല്ലാനം പ്രദേശങ്ങളിലേക്ക് ട്രാൻസ്പോർട്ട് സൗകര്യം ഉപയോഗിക്കുന്നവരെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതിനുള്ള പരിഹാരം കാണുവാൻ വേണ്ട ഇടപെടലുകൾ തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കെ. ജെ…
പാഷൻ ഓഫ് ദി ക്രൈസ്റ്റിൽ ക്രിസ്തുവായി അഭിനയിച്ച ജിം കവീസൽ തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിലും ക്രിസ്തുവായി അഭിനയിക്കുക.
ക്രിക്കറ്റ് ലോകത്ത് ഞെട്ടൽ; ഹെൻട്രിച് ക്ലാസ്സനും ഗ്ലെൻ മാക്‌സ്‌വെല്ലും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
തൃശൂർ: ഇന്ത്യയിലെ ഏറ്റവും മികവാർന്ന ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും, എല്ലാ കെട്ടിടങ്ങളും പൊതു വിടങ്ങളും കലാലയങ്ങളും തീയറ്ററുകളും ഭിന്നശേഷിക്കാർക്കുകൂടി പ്രാപ്യമാകണമെന്നുംസാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കുടുംബശ്രീ ജില്ലാ മിഷൻ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ബഡ്‌സ് സ്‌കൂൾ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബഡ്സ് സ്കൂളുകളിലെ പ്രത്യേകമായ പരിശീലന രീതിയിലൂടെ അവരെ സമൂഹത്തിൽ പ്രയാസങ്ങളില്ലാതെ ഇടപെടാൻ കഴിവുള്ളവരായി മാറ്റാൻ നമുക്ക് സാധിക്കുന്നുണ്ട്. സ്നേഹവും വാത്സല്യവും നിറഞ്ഞ വളരെ പോസിറ്റീവായ ഒരു അന്തരീക്ഷമാണ് ബഡ്‌സ് സ്കൂളുകൾ ഒരുക്കേണ്ടത്. അതിന് സർക്കാരും സമൂഹവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എല്ലാം ബഡ്സ് സ്കൂളുകൾക്കൊപ്പമുണ്ട് എന്നും മന്ത്രി പറഞ്ഞു. സമൂഹത്തിൽ ഒന്നാമത് പരിഗണന കൊടുക്കേണ്ടവരാണ് ഭിന്നശേഷി മക്കൾ. പ്രതിബന്ധങ്ങൾ ഒന്നുമില്ലാതെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കർമ്മ മേഖലകളിലും പ്രവർത്തിക്കാൻ നമ്മുടെ ഭിന്നശേഷി മക്കൾക്കും അവസരം ഉണ്ടാകണം. അതിന് നമ്മുടെ മനോഭാവത്തിലും മാറ്റം…
ന്യൂഡൽഹി :കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം പുറത്തുവന്നു. അടുത്ത അഞ്ച് ദിവസം ഓറഞ്ച്, റെഡ് അലർട്ടുകൾക്ക് കാരണമാകുന്ന തീവ്രമഴയോ അതിതീവ്ര മഴയോ ഉണ്ടാകില്ല. അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഇതിനാൽ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ നാളെയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ബുധനാഴ്ചയും മഞ്ഞ അലർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാലവർഷക്കെടുതിയിലും വ്യാപക നാശം. കാലവർഷക്കെടുതിയിൽ ഇതുവരെ 34 പേർ മരിച്ചതായി റിപ്പോർട്ട്. അസമിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് സംസ്ഥാനത്ത് ഇതുവരെ കാലവർഷക്കെടുതിയിൽ മരിച്ചത്. സിക്കിമിലെ സൈനിക കാമ്പിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു; ആറ് പേരെ കാണാതായി കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമിലെ ഛാത്തനിൽ സൈനിക കാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ആറ് പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഏഴോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നാലുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു. മണിപ്പൂരിലും വെള്ളപ്പൊക്കം അതേസമയം, കഴിഞ്ഞ അഞ്ച് ദിവസമായി മണിപ്പൂരിൽ പെയ്ത കനത്ത മഴയിൽ ഇംഫാൽ താഴ്‌വരയിലുടനീളം വ്യാപകമായ വെള്ളപ്പൊക്കം. 3,802 പേർക്ക് പരിക്കേൽക്കുകയും 64 വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ. പ്രതികൂല കാലാവസ്ഥയിൽ…
നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രആരോഗ്യ മന്ത്രാലയം . ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ രാജ്യത്ത് 3758 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുരത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1400 കോവിഡ് കേസുകള്‍. കേരളത്തില്‍ കോവിഡ് ബാധിച്ച് ഇന്നലെ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 24 കാരിയായ യുവതിയാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 506 പേര്‍ക്ക് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധനയുണ്ട്.കേരളത്തിൽ പൊതുവെ കൂടുതൽ പേർ കോവിഡ് ടെസ്റ്റിന് വിധേയരാവുന്നുണ്ട് .
ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ ദലീമ ജോജോ, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങാൻ പാടില്ലെന്നും എന്താണ് അറിവ് എന്ന് ചോദ്യം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിവേകവും വിവേചന ബുദ്ധിയും നല്ലതുപോലെ സൃഷ്ടിക്കാനാവണം. സഹജീവി സ്നേഹവും എല്ലാവർക്കും ഉണ്ടാവേണ്ടതാണ്. ഏതിനെയും സമീപിക്കേണ്ടത് വിമർശനാത്മക ബുദ്ധിയോടെയായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ ബോധം നല്ല രീതിയിൽ കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അറിവ് വളരെ പ്രധാനമാണെന്നും എന്നാൽ അറിവ് മാത്രം പോരാ തിരിച്ചറിവുണ്ടാകണമെന്നും പറഞ്ഞ മുഖ്യമന്ത്രി അറിവുണ്ടാവുകയും തിരിച്ചറിവ് ഇല്ലാതെ പോവുകയും ചെയ്താൽ അങ്ങേറ്റം ദോഷകരമാണെന്നും…
കൊച്ചി : ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും മിഷണറിമാരും അക്രമണത്തിന് നിരന്തരം വിധേയമാകുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കെആർഎൽസിസി. ഒറിസ്സായിലെ സമ്പൽപൂരിൽ തെണ്ണൂറ് വയസ്സുള്ള ഒരു വൈദീകൻ ഉൾപ്പടെ രണ്ടു വൈദീകരെ അതിക്രൂരമായ പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കെആർഎൽസിസി അവശ്യപ്പെട്ടു. സമാനമായ സംഭവങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ നിശബ്ദതയും കേന്ദ്ര സർക്കാരിന്റെ നിസംഗതയും അക്രമങ്ങൾ തുടരാൻ അക്രമകാരികൾക്ക് പ്രേരണയാവുകയാണ്. നിസ്വരും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും വിമോചനത്തിനായുള്ള പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ പ്രേഷിതദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഈ ദൗത്യ നിർവ്വഹണത്തിൽ നിന്നും അക്രമണങ്ങളിലൂടെ ഭയപ്പെടുത്തി മിഷണറിമാരെ പിന്മാറ്റാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ മതേതര സ്വഭാവത്തിന് കളങ്കമേല്പിക്കുകയാണ്. ഇന്ത്യയുടെ സാമൂഹീക മുന്നേറ്റത്തിൽ കത്തോലിക്ക സഭ വഹിക്കുന്ന നേതൃത്വം വിലമതിക്കാനാവാത്തതാണ്. അവികസിത പ്രദേശങ്ങളിൽ മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്ന മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിസ്തുലമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്ന വൈദീകരാണ് സമ്പൽപൂരിൽ അക്രമത്തിന് വിധേയരായത്. ഇവർ ഇപ്പോൾ കേരളത്തിൽ ചികത്സയിലാണ്. ഇത്തരം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
